Chapter Title : യുഗം 6 [Achilies]
ഗംഗ. ചെന്ന് കട്ടിലിൽ അവൾക്കരികിൽ ഞാൻ ഇരുന്നു. ഞാൻ അടുത്തുണ്ടെന്നു മനസ്സിലായെങ്കിലും അവൾ അനങ്ങിയില്ല, അവളുടെ തൊട്ടടുത്ത് ഞാൻ മലർന്നു തട്ടും നോക്കി കിടന്നു, ഇടയ്ക്ക് ഇടയ്ക്ക് മൂക്കു വലിച്ചു സങ്കടം അടക്കാൻ പാടുപെടുന്ന ഗംഗയുടെ സ്വരം എന്റെ നെഞ്ച് തുളക്കാൻ പോന്നതായിരുന്നു.
"ഗംഗ കുട്ടി സോറി ഞാൻ....ഞാൻ അറിയാതെ ആഹ് ഒരു സമയത്ത് പറഞ്ഞു പോയി.എന്നോട് ക്ഷെമിക്ക് പ്ലീസ്."
അങ്ങോട്ട് ചെരിഞ്ഞു അവളെ നോക്കി പറഞ്ഞെങ്കിലും അവൾ അനങ്ങിയില്ല അതോടെ ഞാൻ കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ആളെ വലിച്ചു പൊക്കി എന്റെ നെഞ്ചിൽ കിടത്തി. ഏങ്ങലടിക്കുന്ന അവളുടെ മുടിയിലും പുറത്തും തഴുകി കുറച്ചു നേരം ആശ്വസിപ്പിച്ചു, കരച്ചിൽ പതിയെ ഒന്നടങ്ങിയപ്പോൾ ഗംഗയുടെ താടി പിടിച്ചുയർത്തി. കരഞ്ഞു കലങ്ങിയ കണ്ണും വാടിയ മുഖവുമായി എന്നെ നോക്കിയ അവളെ കണ്ടതും എന്റെ കണ്ണും നിറഞ്ഞു പോയി. അത് കണ്ടിട്ടാവണം പെണ്ണ് അവളുടെ കൈ കൊണ്ട് എന്റെ കണ്ണ് തുടച്ചു.
അവളുടെ നെറുകയിൽ ചുംബിച്ചു എന്റെ നെഞ്ചിൽ ഞാൻ കിടത്തി.
പിന്നെ ഇന്ന് എന്റെ മുമ്പിൽ നടന്ന എല്ലാം അവളോട് പറഞ്ഞു. എന്റെ ഹൃദയ താളം മാറുമ്പോഴെല്ലാം എന്നെ കൂടുതൽ അടക്കി പിടിച്ചു തഴുകി തലോടി അവൾ ശാന്തനാക്കി. പറഞ്ഞു തീരുമ്പോൾ എന്നെ മാറിലടക്കി അവൾ ആശ്വസിപ്പിച്ചു. അവൾ നൽകുന്ന സ്നേഹ ചുംബനങ്ങളും അവളുടെ ചൂടും എന്നെ തണുപ്പിച്ചു., ആഹ് സമയമാണ് ഹോസ്പിറ്റലിൽ നിന്ന് വാസുകി കയറി വന്നത് റൂമിൽ ഞങ്ങൾ കിടക്കുന്നത് കണ്ടതും നേരെ വന്നു ഞങ്ങളുടെ ഒപ്പം കെട്ടിപ്പിടിച്ചു കട്ടിലിൽ കിടന്നു.
"ഹോ നിക്ക് മതിയായി ഗംഗയെ കാണുമ്പോൾ
💬 Comments
View all comments