0%

Chapter Title : യുഗം 6 [Achilies]

Author : Achillies Read All Parts 775
കണ്ണ് നിറഞ്ഞിരുന്നു.ഒടുക്കം താഴെയുള്ള മുറിയിൽ മൂന്ന് പേരും പരസ്പരം പുൽകി നിദ്രയിലാണ്ടു. പിന്നീടുള്ള ദിവസങ്ങൾ എല്ലാം സന്തോഷം നിറഞ്ഞവയായിരുന്നു. അങ്ങനെ ഒരു ദിവസമാണ് രമേട്ടനെ കാണാൻ ഞാൻ ഇറങ്ങിയത് ദൂരകൂടുതൽ ഉള്ളത് കൊണ്ട് രണ്ടും പതിവുപോലെ ബൈക്ക് എടുക്കാൻ സമ്മതിച്ചില്ല ബസ്സ് തന്നെ ശരണം വെച്ച് ഞാൻ ഇറങ്ങി ഒപ്പം എന്റെ വീട്ടിലും കയറണം എന്ന് തീരുമാനിച്ചിരുന്നു, ആഹ് പൊളിഞ്ഞ വീട്ടിലാണ് എന്റെ പഴയ സർട്ടിഫിക്കറ്റും വീടിന്റെ ഡോക്യൂമെന്റുകളും എല്ലാം, അമ്മയും അച്ഛനും കഷ്ടപ്പെട്ടുണ്ടാക്കിയ വീടാണ് അത് കൈ വിടാൻ പാടില്ലല്ലോ. കാലത്തു തന്നെ തിരിച്ചു എട്ടു വര്ഷം എന്റെ വാസ സ്ഥലം ആയിരുന്ന ഇടത്തേക്ക് സെൻട്രൽ ജയിലിലേക്ക്. വിസിറ്റർസ് റൂമിനു പുറത്തു ഞാൻ കാത്തു നിന്നു അധികം നേരം എടുത്തില്ല രാമേട്ടൻ വന്നു അപ്പുറത്തു. ഒന്ന് കെട്ടിപിടിക്കണം എന്നുണ്ടായെങ്കിലും മുമ്പിലെ ഗ്രിൽ ഒരു വിലങ്ങു തടിയായി നിന്നു. "ഡാ മോനെ എങ്ങനെ പോണെടാ നിനക്ക് സുഗല്ലേ മോനെ." "എല്ലാം കലങ്ങി തെളിഞ്ഞു ഇപ്പോൾ സ്വസ്ഥം രാമേട്ടാ, ഇവിടെ എങ്ങനെ നമ്മുടെ ഏരിയ ഇപ്പോഴും അടിപൊളി ആയിട്ടു പോണില്ലേ." "ഓഹ് നീ ഇല്ലാത്തൊണ്ട് ഒരു താളക്കുറവുണ്ട് പിന്നെ ഞാൻ ഉണ്ടല്ലോ." (ജയിലിൽ സ്ഥിരമായി ഞങ്ങൾക്ക് ആയിരുന്നു കിച്ചൻ ഡ്യൂട്ടി.) "പിന്നെ മോളെവിടെടാ നിങ്ങളെ രണ്ടിനേം ഒന്നു കാണാണോന്ന് കരുതിയാ വിളിപ്പിച്ചത്." കേട്ടതും ഞാൻ ഒന്നു പരുങ്ങി എങ്ങനെയാ ഞാൻ അത് പറയുക, പിന്നെ പറയാതിരുന്നിട്ടും കാര്യമില്ലല്ലോ. അത് കൊണ്ട് ഞാൻ നടന്നതെല്ലാം പറഞ്ഞു. എല്ലാം കേട്ട് രാമേട്ടൻ കുറച്ചു നേരം മിണ്ടാതിരുന്നു. "ഒരു കണക്കിന് നന്നായെടാ, അവൾക് വേണ്ടി ഇത്രയും ചെയ്തിട്ടും നിന്നെ ചതിക്കാൻ മനസ്സ് വന്ന അവളെ നീ കെട്ടിയിരുന്നേൽ എന്തായേനെ......" അപ്പോഴാണ് ഞാനും അത് ചിന്തിച്ചത്.
"ഇപ്പോൾ നിന്നെ സ്നേഹിക്കുന്ന ഒന്നല്ല രണ്ട് പേരെ കിട്ടിയില്ലേ നിനക്ക് അവരു മതിയെടാ." രാമേട്ടന്റെ വാക്കുകൾ എന്നിൽ പുതിയ ഒരു ജാലകമാണ് തുറന്നിട്ടത്. "അഹ് നിന്നോട് വരാൻ പറഞ്ഞതിന് മറ്റൊരു കാര്യം കൂടെ ഉണ്ട്. എന്റെ സ്ഥലം ഞാൻ നിന്റെ പേരിൽ തീറാക്കിയിട്ടുണ്ട് അതിനു ഇനി വേണ്ടതെന്താണെന്നു നോക്കി

💬 Comments

View all comments