Chapter Title : യുഗം 6 [Achilies]
നീ ചെയ്തോളണം."
"രാമേട്ടാ ഇതെന്തു പരിപാടിയാ."
"ഞാൻ ആലോചിച്ചെടുത്ത പരിപാടിയാ എനിക്കെന്തിനാട സ്ഥലം ഞാൻ മിക്കവാറും ഇതിനുള്ളിൽ തന്നെ തീരും, അതാണെന്റെ ആഗ്രഹവും പുറം ലോകം എനിക്ക് പറ്റത്തില്ലട, അതുകൊണ്ട് നീ ഒന്നും പറയണ്ട കേട്ടേച്ചാൽ മതി."
"എന്നാലും രാമേട്ടാ എനിക്കെന്തിനാ."
"ഡാ നീ എനിക്ക് മോനെ പോലെയാ അച്ഛൻ മോന് എന്തെങ്കിലും കൊടുക്കുന്നത് ചോദിച്ചിട്ടാണോ അല്ലല്ലോ അപ്പോ അത് അത്രേ ഉള്ളു.."
അവിടെ ഡ്യൂട്ടി ഉള്ള സാർ ഒന്ന് മുരടനക്കി സമയം തീർന്നതിന്റെ സൂചന.
"അഹ് ഡാ എന്നാൽ ഞാൻ പോണു വെറുതെ ഏമാന് പണി കൂട്ടണ്ട."
ചിരിച്ചു തലയാട്ടി ആഹ് മനുഷ്യൻ അകത്തേക്ക് പോയി.എന്റെ ഈ ചെറിയ ജീവിതത്തിലെ വലിയൊരു അധ്യായത്തിലെ കൂട്ട്.
ഇറങ്ങി ബസ്സിലിരുന്നതും പെണ്ണിന്റെ വിളി വന്നു.
"എന്താടാ ചെക്കാ എത്തുമ്പോൾ വിളിക്കാന്ന് പറഞ്ഞിട്ടു വിളിക്കാഞ്ഞേ."
ദേഷ്യം പിടിച്ചാണ് പെണ്ണിന്റെ ചോദ്യം."എന്റെ പോന്നു ഗംഗ കുട്ടി ഞാൻ വിളിക്കാൻ ഇരുന്നതാ ഇവിടെ കാര്യങ്ങൾ ഒക്കെ ഒന്ന് ശെരിയാകണ്ടെ."
"വേണ്ട ന്നോട് മിണ്ടണ്ട." അവൾക് കുറുമ്പ് കേറി.
"പ്ലീസ് എന്നോട് പിണങ്ങല്ലേ വരുമ്പോ ഞാൻ ബജ്ജി വാങ്ങി കൊണ്ടുവരാം."
ആളുടെ വീക്നെസ്സിൽ തന്നെ പിടിച്ചപ്പോൾ ആള് വീണു.
"ഹ്മ്മ് ന്നാലും വൈകണ്ടട്ടോ ഹരി, ഇപ്പോൾ ഇറങ്ങിയോ അവിടുന്നു.""ആഹ് ഇനി ജസ്റ്റ് ഒന്ന് വീട്ടിലേക്കു പോണം എടുക്കാനുള്ളത് നോക്കണം തിരിച്ചു പോരണം."
"ഞാൻ ഇച്ചേയിയെ വിളിച്ചു പറയട്ടെ വരുമ്പോൾ നിന്നെയും പിക്ക് ചെയ്യാൻ."
"വേണ്ട ഗംഗേ ഞാൻ എത്തിക്കോളാം നീ പേടിക്കേണ്ടന്നെ."
"ഹ്മ്മ് വേഗം വരണോട്ടോ."
ആള് വെച്ചതും അടുത്ത ആള് വിളിച്ചു.
"ഡാ ചെക്കാ അവളുടെ കയ്യിന്നു വയറു നിറച്ചു കിട്ടിയോടാ."
"ഓഹോ അപ്പോൾ എന്നെ ഇട്ടു കൊടുത്തിട്ട് വെയിറ്റ് ചെയ്യുവരുന്നല്ലേ ദുഷ്ടത്തി."
"ഹ ഹ നിന്നെ നിലക്ക് നിർത്താൻ അവളെക്കൊണ്ടേ പറ്റൂ."
"ആഹ് ഞാൻ ഒരു ബജ്ജിയിൽ ഒതുക്കിയിട്ടുണ്ട് ഇന്നത്തെ വഴക്ക്."
"ഹ്മ്മ് അവൾക് അതേലെങ്കിലും ഒരു വീക്നെസ് ഉള്ളത് മോന്റെ ഭാഗ്യം. പിന്നെ ഞാൻ പിക്ക് ചെയ്യണോടാ വരുന്ന വഴി."
"വേണ്ട വസൂ ഞാൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ ഞാൻ വന്നോളാം,ഡോക്ടർ
💬 Comments
View all comments