0%

Chapter Title : യുഗം 6 [Achilies]

Author : Achillies Read All Parts 777
പോയി പണി നോക്ക്, അല്ലേൽ രോഗികൾ കാത്തിരുന്നു ക്ഷീണിക്കും." "പോടാ തെമ്മാടി." ജയിലിൽ നിന്ന് ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്തി പിന്നെ ബസ്സ് കയറി കൽപ്പാറയിലെത്തി. ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന സ്ഥലമാണ് തൽകാലം ഓർമകളെ അലയാൻ വിടാൻ ഒന്നും നിന്നില്ല. വീട്ടിലേക്ക് കയറി കാറ്റിൽ അടിമുടി വിറക്കുന്ന പോലെ തോന്നി ജീർണ്ണിച്ച ആഹ് വീട്. ഓടിളകി വീണു അകത്തെ തിണ്ണയിൽ മുഴുവൻ പൊട്ടി ചിതറിയിരുന്നു വർഷങ്ങൾ കൊണ്ട് ശെരിക്കും ഒരു പ്രേതഭവനം പോലെ ആയിരിക്കുന്നു. ഒരു മുറിയും അടുക്കളയും ചെറിയ ഹാളും ചേർന്നതാണ് വീട്. റൂമിന്റെ വാതിൽ ഒന്ന് തള്ളിയതും ഇളകി താഴെ വീണു., അകത്തു കടന്നു ഈർപ്പം നിറഞ്ഞ മരത്തിന്റെയും പൊളിഞ്ഞിളകിയ ഇഷ്ടികയുടെയും മണമാണ് മൂക്കിൽ നിറയുന്നത്. അകത്തു ഒരു മൂലയിൽ ഇരുന്ന അമ്മയുടെ ചെറിയ
അലമാര കണ്ടു, താക്കോലൊന്നും വേണ്ടി വന്നില്ല വലിച്ചതും ഡോർ ലോക്ക് വിട്ടു പോന്നു ആകത്ത അമ്മയുടെ കുറച്ചു ഡ്രെസ്സും മറ്റും ഓരോ തട്ടിലും ഇരിക്കുന്നു. വിലകുറഞ്ഞ കുറച്ചു സാരികളും തുന്നൽ വിട്ട മൂന്നാലു നയ്റ്റികളും, എന്റെ അമ്മയുടെ സമ്പാദ്യം പിന്നെ തോറ്റുപോയ ഒരു മോനും. അമ്മയുടെ ഉടുപ്പുകൾ കയ്യിലെടുക്കുമ്പോൾ കണ്ണിൽ നിന്നും ഉതിർന്ന കണ്ണീർ പിടിച്ചു വെക്കാൻ നോക്കിയിട്ടും കഴിഞ്ഞില്ല, അമ്മയുടെ സാരി നെഞ്ചിലമർത്തി തിണ്ണയിലിരുന്നു കരഞ്ഞു മനസ്സിലെ ഭാരം തീർക്കാൻ വൃഥാ ശ്രെമിച്ചു. അമ്മയുടെ സാരി ഞാൻ ഒരു കവറിലാക്കി താഴെത്തട്ടിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന അറയിൽ നിന്നും ചിതലരിച്ചു തുടങ്ങിയ ഞാൻ തേടി വന്ന കടലാസുകളും കിട്ടി, ഒപ്പം ഒരു തുണിയിൽ പൊതിഞ്ഞ രീതിയിൽ രണ്ട് വളയും ഒരു നേരിയ മാലയും. ഭദ്രമായി അത് കയ്യിലെടുത്തു ഞാൻ അവിടെ നിന്നും ഇറങ്ങി കൂടുതൽ നേരം അവിടെ നിന്നാൽ എനിക്ക് എന്നെ തന്നെ കൈ വിട്ടു പോവുമെന്നു തോന്നി. ബസ് സ്റ്റോപ്പിലേക്ക് അത്യാവശ്യം നടപ്പുണ്ട് വീട്ടിൽ നിന്നും, മഴക്കാറു കണ്ടു തുടങ്ങിയതും വേഗം കൂട്ടിയെങ്കിലും കാര്യമുണ്ടായില്ല കാലം തെറ്റി പെയ്യുന്ന മഴ ഒരു ദാക്ഷിണണ്യവും കാണികില്ലലോ. ഇരു വശവും റബ്ബർ തോട്ടം ആയിരുന്നു തോട്ടത്തിന് നടുക്ക് ഒരു

💬 Comments

View all comments