Chapter Title : യുഗം 6 [Achilies]
പേരെ കിട്ടിയില്ലേ നിനക്ക് അവരു മതിയെടാ."
രാമേട്ടന്റെ വാക്കുകൾ എന്നിൽ പുതിയ ഒരു ജാലകമാണ് തുറന്നിട്ടത്.
"അഹ് നിന്നോട് വരാൻ പറഞ്ഞതിന് മറ്റൊരു കാര്യം കൂടെ ഉണ്ട്. എന്റെ സ്ഥലം ഞാൻ നിന്റെ പേരിൽ തീറാക്കിയിട്ടുണ്ട് അതിനു ഇനി വേണ്ടതെന്താണെന്നു നോക്കി നീ ചെയ്തോളണം."
"രാമേട്ടാ ഇതെന്തു പരിപാടിയാ."
"ഞാൻ ആലോചിച്ചെടുത്ത പരിപാടിയാ എനിക്കെന്തിനാട സ്ഥലം ഞാൻ മിക്കവാറും ഇതിനുള്ളിൽ തന്നെ തീരും, അതാണെന്റെ ആഗ്രഹവും പുറം ലോകം എനിക്ക് പറ്റത്തില്ലട, അതുകൊണ്ട് നീ ഒന്നും പറയണ്ട കേട്ടേച്ചാൽ മതി."
"എന്നാലും രാമേട്ടാ എനിക്കെന്തിനാ."
"ഡാ നീ എനിക്ക് മോനെ പോലെയാ അച്ഛൻ മോന് എന്തെങ്കിലും കൊടുക്കുന്നത് ചോദിച്ചിട്ടാണോ അല്ലല്ലോ അപ്പോ അത് അത്രേ ഉള്ളു.."
അവിടെ ഡ്യൂട്ടി ഉള്ള സാർ ഒന്ന് മുരടനക്കി സമയം തീർന്നതിന്റെ സൂചന.
"അഹ് ഡാ എന്നാൽ ഞാൻ പോണു വെറുതെ ഏമാന് പണി കൂട്ടണ്ട."
ചിരിച്ചു തലയാട്ടി ആഹ് മനുഷ്യൻ അകത്തേക്ക് പോയി.എന്റെ ഈ ചെറിയ ജീവിതത്തിലെ വലിയൊരു അധ്യായത്തിലെ കൂട്ട്.
ഇറങ്ങി ബസ്സിലിരുന്നതും പെണ്ണിന്റെ വിളി വന്നു.
"എന്താടാ ചെക്കാ എത്തുമ്പോൾ വിളിക്കാന്ന് പറഞ്ഞിട്ടു വിളിക്കാഞ്ഞേ."
ദേഷ്യം പിടിച്ചാണ് പെണ്ണിന്റെ ചോദ്യം."എന്റെ പോന്നു ഗംഗ കുട്ടി ഞാൻ വിളിക്കാൻ ഇരുന്നതാ ഇവിടെ കാര്യങ്ങൾ ഒക്കെ ഒന്ന് ശെരിയാകണ്ടെ."
"വേണ്ട ന്നോട് മിണ്ടണ്ട." അവൾക് കുറുമ്പ് കേറി.
"പ്ലീസ് എന്നോട് പിണങ്ങല്ലേ വരുമ്പോ ഞാൻ ബജ്ജി വാങ്ങി കൊണ്ടുവരാം."
ആളുടെ വീക്നെസ്സിൽ തന്നെ പിടിച്ചപ്പോൾ ആള് വീണു.
"ഹ്മ്മ് ന്നാലും വൈകണ്ടട്ടോ ഹരി, ഇപ്പോൾ ഇറങ്ങിയോ അവിടുന്നു.""ആഹ് ഇനി ജസ്റ്റ്
💬 Comments
View all comments