0%

Chapter Title : യുഗം 6 [Achilies]

Author : Achillies Read All Parts 2.1K
ഒന്ന് വീട്ടിലേക്കു പോണം എടുക്കാനുള്ളത് നോക്കണം തിരിച്ചു പോരണം." "ഞാൻ ഇച്ചേയിയെ വിളിച്ചു പറയട്ടെ വരുമ്പോൾ നിന്നെയും പിക്ക് ചെയ്യാൻ." "വേണ്ട ഗംഗേ ഞാൻ എത്തിക്കോളാം നീ പേടിക്കേണ്ടന്നെ." "ഹ്മ്മ് വേഗം വരണോട്ടോ." ആള് വെച്ചതും അടുത്ത ആള് വിളിച്ചു. "ഡാ ചെക്കാ അവളുടെ കയ്യിന്നു വയറു നിറച്ചു കിട്ടിയോടാ." "ഓഹോ അപ്പോൾ എന്നെ ഇട്ടു കൊടുത്തിട്ട് വെയിറ്റ് ചെയ്യുവരുന്നല്ലേ ദുഷ്ടത്തി." "ഹ ഹ നിന്നെ നിലക്ക് നിർത്താൻ അവളെക്കൊണ്ടേ പറ്റൂ." "ആഹ് ഞാൻ ഒരു ബജ്ജിയിൽ ഒതുക്കിയിട്ടുണ്ട് ഇന്നത്തെ വഴക്ക്." "ഹ്മ്മ് അവൾക് അതേലെങ്കിലും ഒരു വീക്നെസ് ഉള്ളത് മോന്റെ ഭാഗ്യം. പിന്നെ ഞാൻ പിക്ക് ചെയ്യണോടാ വരുന്ന വഴി." "വേണ്ട വസൂ ഞാൻ കൊച്ചു കുട്ടി ഒന്നുമല്ലല്ലോ ഞാൻ വന്നോളാം,ഡോക്ടർ പോയി പണി നോക്ക്, അല്ലേൽ രോഗികൾ കാത്തിരുന്നു ക്ഷീണിക്കും." "പോടാ തെമ്മാടി." ജയിലിൽ നിന്ന് ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്തി പിന്നെ ബസ്സ് കയറി കൽപ്പാറയിലെത്തി. ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന സ്ഥലമാണ് തൽകാലം ഓർമകളെ അലയാൻ വിടാൻ ഒന്നും നിന്നില്ല. വീട്ടിലേക്ക് കയറി കാറ്റിൽ അടിമുടി വിറക്കുന്ന പോലെ തോന്നി ജീർണ്ണിച്ച ആഹ് വീട്. ഓടിളകി വീണു അകത്തെ തിണ്ണയിൽ മുഴുവൻ പൊട്ടി ചിതറിയിരുന്നു വർഷങ്ങൾ കൊണ്ട് ശെരിക്കും ഒരു പ്രേതഭവനം പോലെ ആയിരിക്കുന്നു. ഒരു മുറിയും അടുക്കളയും ചെറിയ ഹാളും ചേർന്നതാണ് വീട്. റൂമിന്റെ വാതിൽ ഒന്ന് തള്ളിയതും ഇളകി താഴെ വീണു., അകത്തു കടന്നു ഈർപ്പം നിറഞ്ഞ മരത്തിന്റെയും പൊളിഞ്ഞിളകിയ ഇഷ്ടികയുടെയും മണമാണ് മൂക്കിൽ നിറയുന്നത്. അകത്തു ഒരു മൂലയിൽ

💬 Comments

View all comments