Chapter Title : യുഗം 6 [Achilies]
എന്റെ തലയിൽ കേറിയത് എന്നറിയില്ല.
ആകെ ഡിസ്റ്റർബ്ട് ആയിരുന്ന നിമിഷം അവളുടെ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവളുടെ കൊഞ്ചലും കുറുമ്പും പോലും എനിക്ക് അരോചകമായി തോന്നീത്."മിണ്ടാതിരിക്കെടി......അവളുടെ ഒരു മൈരിലെ ബജ്ജി എനിക്ക് ആകെ വട്ടു പിടിച്ചിരിക്കുവാ അതിനിടയിൽ കൂടി നിന്റെ ഓരോ പൂറിലെ പ്രാന്തും."
പറഞ്ഞു കഴിഞ്ഞപ്പോളാണ് പറഞ്ഞതിന്റെ വ്യാപ്തി എനിക്ക് മനസിലായത്. പക്ഷെ പറഞ്ഞതൊന്നും തിരിച്ചെടുക്കാൻ കഴിയില്ലല്ലോ.
അവളുടെ വിവർണ്ണമായ മുഖത്തുനിന്നും ഒഴുകിയിറങ്ങിയ കണ്ണീർ പൊള്ളിച്ചത് എന്റെ ഹൃദയം ആയിരുന്നു. ഒരു നിമിഷത്തെ എന്റെ എടുത്ത് ചാട്ടത്തിൽ നിറഞ്ഞ എന്റെ പെണ്ണിന്റെ കണ്ണ് എന്നിൽ നിന്നും പറിച്ചെറിഞ്ഞത് ഒരു ജന്മം മുഴുവനിലേക്കുമായി ഞാൻ അവൾക് കൊടുത്ത വാക്കാണെന്നു തോന്നിപ്പോയി.
എന്റെ വിളികൾ കേൾക്കാതെ അവൾ അകത്തേക്ക് ഓടുമ്പോൾ പറഞ്ഞ വാക്കുകളിൽ പശ്ചാത്തപിച്ചു ഞാൻ വാതിൽപ്പടിയിൽ തന്നെ ഇരുന്നു.
****************************************
റൂമിൽ കമിഴ്ന്നു കിടന്നു എങ്ങലടിക്കുകയായിരുന്നു എന്റെ ഗംഗ. ചെന്ന് കട്ടിലിൽ അവൾക്കരികിൽ ഞാൻ ഇരുന്നു. ഞാൻ അടുത്തുണ്ടെന്നു മനസ്സിലായെങ്കിലും അവൾ അനങ്ങിയില്ല, അവളുടെ തൊട്ടടുത്ത് ഞാൻ മലർന്നു തട്ടും നോക്കി കിടന്നു, ഇടയ്ക്ക് ഇടയ്ക്ക് മൂക്കു വലിച്ചു സങ്കടം അടക്കാൻ പാടുപെടുന്ന ഗംഗയുടെ സ്വരം എന്റെ നെഞ്ച് തുളക്കാൻ പോന്നതായിരുന്നു.
"ഗംഗ കുട്ടി സോറി ഞാൻ....ഞാൻ അറിയാതെ ആഹ് ഒരു സമയത്ത് പറഞ്ഞു പോയി.എന്നോട് ക്ഷെമിക്ക് പ്ലീസ്."
അങ്ങോട്ട് ചെരിഞ്ഞു അവളെ നോക്കി പറഞ്ഞെങ്കിലും അവൾ അനങ്ങിയില്ല അതോടെ ഞാൻ കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും ആളെ വലിച്ചു പൊക്കി എന്റെ നെഞ്ചിൽ കിടത്തി. ഏങ്ങലടിക്കുന്ന അവളുടെ മുടിയിലും പുറത്തും തഴുകി കുറച്ചു നേരം ആശ്വസിപ്പിച്ചു, കരച്ചിൽ പതിയെ ഒന്നടങ്ങിയപ്പോൾ ഗംഗയുടെ താടി പിടിച്ചുയർത്തി. കരഞ്ഞു കലങ്ങിയ കണ്ണും വാടിയ മുഖവുമായി എന്നെ നോക്കിയ അവളെ കണ്ടതും എന്റെ കണ്ണും നിറഞ്ഞു പോയി. അത് കണ്ടിട്ടാവണം പെണ്ണ് അവളുടെ കൈ കൊണ്ട് എന്റെ കണ്ണ് തുടച്ചു.
അവളുടെ നെറുകയിൽ ചുംബിച്ചു എന്റെ നെഞ്ചിൽ ഞാൻ കിടത്തി.
പിന്നെ ഇന്ന് എന്റെ മുമ്പിൽ നടന്ന എല്ലാം അവളോട് പറഞ്ഞു. എന്റെ ഹൃദയ താളം മാറുമ്പോഴെല്ലാം എന്നെ കൂടുതൽ അടക്കി പിടിച്ചു തഴുകി
💬 Comments
View all comments