0%

Chapter Title : യുഗം 7 [Achilies]

Author : Achillies Read All Parts 530
ഒന്നൂടെ തുടച്ചു അവിടെ ക്ലീൻ ആക്കി. പാഡ് വെച്ച് ഒരു പുതിയ പാന്റീസ് ഇടീപ്പിച്ചു അവളെ കിടത്തി. നെറ്റിയിൽ തഴുകിയപ്പോൾ ചൂട്, ആൾക്ക് പനി ഉണ്ടായിരുന്നു അതാണ് ഇത്രയും തളർന്നു പോയത്. ഒരു തുണി തണുത്ത വെള്ളത്തിൽ മുക്കി നെറ്റിയിൽ ഇട്ടു, പിന്നെ കട്ടിയുള്ള പുത്തപ്പെടുത് പുതപ്പിച്ചു കൊടുത്തപ്പോൾ പെണ്ണ് കിടുത്തു കൊണ്ട് ഒന്ന് ചുരുണ്ടു. വസൂനെ കിടത്തി ഒന്ന് നേരെയാക്കിയപ്പോഴേക്കും ലൈറ്റ് ഓഫ് ചെയ്ത് ഗംഗയും കട്ടിലിൽ കിടന്നു. "ഹോസ്പിറ്റലിൽ കൊണ്ട് പോണോ ഹരി."
"ഇപ്പോൾ ചെറിയൊരു ചൂടെ ഉള്ളു കൂടിയാൽ നോക്കണ്ട കൊണ്ട് പോവാം." ഒന്ന് മൂളി കൊണ്ട് ഗംഗ എന്നെ ചുറ്റിപ്പിടിച്ചു എന്റെ കൈക്കുള്ളിലായി. മറു കൈ കൊണ്ട് ഞാൻ വസുവിനെ തലോടി കൊണ്ടിരുന്നു. രാത്രി ഇടയ്ക്ക് എണീറ്റ് തുണിയിലെ നനവ് നോക്കി മാറ്റിയിടും, ചൂട് കുറയുന്നത് കണ്ടാണ് ആശ്വാസമായത്. ഗംഗ അപ്പോഴും എന്നെ ചുറ്റി കിടപ്പുണ്ട് പാവം രാവിലെ മുതൽ ഉള്ള അധ്വാനത്തിന്റെ ആവണം നല്ല ഉറക്കം. ഇടയ്ക്ക് ഉണർന്നു ഉറങ്ങിയും പുലർച്ചെ ആയപ്പോളാണ് ഉറക്കം എന്നെ തളർത്തി തുടങ്ങിയത് അപ്പുറവും ഇപ്പുറവും ഉറങ്ങുന്ന രണ്ടിനെയും ചേർത്ത് പിടിച്ചു എപ്പോഴോ ഞാനും ഉറങ്ങി. ഉറക്കമുണരുമ്പോൾ എന്റെ നെഞ്ചിൽ ഒരു ഭാരമുണ്ട് സുഖമുള്ള ഭാരം, പക്ഷെ ഒരാളെ ഉള്ളു ഗംഗ എഴുന്നേറ്റു പോയിട്ടുണ്ട്. നെഞ്ചിൽ തല വെച്ച് കണ്ണുയർത്തി എന്റെ മുഖവും നോക്കി കിടക്കുന്ന വസുവായിരുന്നു ഇന്നത്തെ കണി. നെറ്റിതടത്തിൽ കൈ വെച്ചപ്പോൾ ചൂടില്ല, ആശ്വാസം. പക്ഷെ വസൂ ഇപ്പോഴും എന്തോ അത്ഭുതം കണ്ടപോലെ കണ്ണും തുറിച്ചിരിപ്പുണ്ട്. പനിയും പിന്നെ പീരിയ്ഡ്സും പെണ്ണിന്റെ മുഖത്തെ തിളക്കത്തിനെ ഒന്ന് തട്ടീട്ടുണ്ട് എന്നാലും ശ്രീത്വം എങ്ങും പോയിട്ടില്ല. "എന്താടി തടിച്ചി നോക്കുന്നേ." കവിളിൽ പിച്ചി ഞാൻ ചോദിച്ചു. ഉടനെ ചിരി കൊണ്ട് നിറഞ്ഞ മുഖത്തിലെ തുളുമ്പിയ കണ്ണ് എന്നെ കാണിക്കാതിരിക്കാനെന്നോണം എന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി രോമത്തിൽ വിരൽ കൂട്ടി തെരു പിടിപ്പിച്ചുകൊണ്ട് ആള് കിടന്നു. മുതുകിൽ പതിയെ തട്ടി ഞാനും. ചില നേരങ്ങളിൽ മൗനം വാക്കുകളേക്കാൾ വാചാലം ആവും അവളുടെ ഉള്ളിലെ പ്രണയം ഞാനും എന്റെ

💬 Comments

View all comments