Chapter Title : യുഗം 7 [Achilies]
ചേർത്ത് മുറുക്കിയാണ് ഞാൻ പറഞ്ഞത്, സമ്മതമെന്നോണം എന്റെ നെഞ്ചിൽ ചാരി പെണ്ണ് കിടന്നു.
അന്ന് രാത്രി ഞാൻ സ്റ്റാൻഡിൽ നിന്നും മൂന്നാറിലേക്കുള്ള ബസ് പിടിച്ചു. നെറ്റിയിലും കവിളിലും അപ്പോഴും എന്റെ പെണ്ണുങ്ങളുടെ സമ്മാനത്തിന്റെ ചൂട് മാറിയിരുന്നില്ല."നീ മറന്നു പോയൊരു നാൾ ഈരില പോലെ
നാമിരുപേർ ഓത്തു പള്ളീൽ ഒത്തു ചേർന്നു
ഏറിയ നാള് പോയതല്ലേ.
അന്ന് നീ കടിച്ചു പാതി തന്നു
പൊന്നു കിനാവിൻ കണ്ണി മാങ്ങാ,
ഓർത്തിരുന്നു കാത്തിരുന്നു
ജീവിതമാകെ നീറിടുവാൻ."ബസിലെ കിരു കിരുപുള്ള പഴയ പ്ലേയേറിൽ നിന്നും ഒഴുകിയ പാട്ടു കേട്ട് ഞാൻ തിരിച്ചു, ജീവിതത്തിലെ മറ്റൊരു യുഗം തുടങ്ങുന്നു. എന്നറിയാതെ.
******************************************************
ഞാൻ എത്തുന്നതിനു മുന്നേ തന്നെ വിനോദ് പോയിരിക്കും എന്നറിയാവുന്നത് കൊണ്ട് അജയേട്ടനെ വിളിച്ചു സ്റ്റാൻഡിൽ നിന്നും ഫാം ഹൗസിൽ എത്താനായി ഒരു ജീപ്പ് റെന്റിന് പറഞ്ഞിരുന്നു. സ്റ്റാൻഡിൽ രാത്രി ഇറങ്ങി അജയേട്ടൻ പറഞ്ഞിരുന്ന നൈറ്റ് കടയിൽ നിന്നും ജീപ്പിന്റെ താക്കോലും വാങ്ങി അടുത്തിട്ടിരുന്ന ജീപ്പും എടുത്ത് നേരെ ഫാം ഹൗസിലേക്ക് വിട്ടു,
എത്തിയ വിവരം വിളിച്ചു പറഞ്ഞത് കൊണ്ട് രണ്ടും കിടന്നു സമാധാനമായി ഉറങ്ങി.
അല്പം പഴയ മോഡലും കുറച്ചു പിടുത്തവും ആദ്യം ഉണ്ടായിരുന്നു, പക്ഷെ കയിണങ്ങി കഴിഞ്ഞപ്പോൾ ആള് പറന്നു തുടങ്ങി.
ഫാം ഹൗസിൽ മുന്നിൽ തന്നെ ലൈറ്റ് തെളിയിച്ചിരുന്നു.
മല്ലിയെ ഉണർത്തേണ്ടന്നു കരുതി വാതിലിൽ ഒന്ന് തള്ളി നോക്കി. ഇല്ല അവൾ അകത്തു നിന്നും പൂട്ടിയിരുന്നു. പിന്നെ കോളിങ് ബെൽ അടിച്ചു ഒരു അഞ്ച് മിനിറ്റിനു ശേഷം കതകിന്റെ ലോക്ക് എടുക്കുന്ന സ്വരം കേട്ടൂ, മുന്നിൽ ഉറക്ക
💬 Comments
View all comments