0%

Chapter Title : യുഗം 7 [Achilies]

Author : Achillies Read All Parts 526
കവിളിൽ ഒരുമ്മ കൊടുത്താണ് ഞാൻ ചോദിച്ചത്.
"എന്ത് ആഗ്രഹം. ന്റെ ആഗ്രഹം ഒക്കെ സാധിച്ചു കിട്ടീലോ." "എന്നിട്ടിപ്പൊ പടീതോ താലി കെട്ടി തരണോന്നു." "അയ്യട അത് ഞാൻ പാട്ടു വെറുതെ പാടീതല്ലേ അപ്പോ തന്നെ ചെക്കൻ ഓരോന്ന് നിരീച്ചു കൂട്ടുവാ." എന്റെ കണ്ണിൽ നോക്കി കുസൃതിയോടെ പെണ്ണ് പറഞ്ഞെങ്കിലും ആഹ് സമയം അവളുടെ കണ്ണ് തിളങ്ങുന്നത് ഞാൻ കണ്ടിരുന്നു. "എന്തിനാ എന്റെ മോള് കള്ളം പറയുന്നെ നീ ആഗ്രഹിച്ചിട്ടില്ലേ എന്റെ താലി." കണ്ണ് നിറച്ചു എന്റെ തോളിൽ മുഖം പൂഴ്ത്തി പെണ്ണ് പെട്ടെന്നെന്നെ കെട്ടിപ്പിടിച്ചു. "നിക്ക് ജീവനാ നീ, ഞാനും ഇച്ചേയിയും ഏറ്റവും ആഗ്രഹിക്കുന്ന ഒന്നാണ് നിന്റെ താലി. പക്ഷെ കഴിയില്ലെടാ ഞങ്ങൾക്ക് പേടിയാ ഇനി ഒരു നഷ്ടം താങ്ങാൻ വയ്യാത്തോണ്ട." അവളെ തഴുകി ഉള്ളിലെ കാറൊഴിയുന്നത് വരെ ആശ്വസിപ്പിച്ചു. പിന്നെ എഴുന്നേൽപ്പിച്ചു രണ്ട് കണ്ണിലും ഉമ്മ വെച്ചു പിന്നെ ചുണ്ടിലും, ആദ്യം നിന്നാസ്വദിച്ച പെണ്ണ് പിന്നെ എന്നെ തള്ളി മാറ്റി. "അയ്യട ഇപ്പോൾ വേണ്ട നീ തുടങ്ങും അവസാനം എന്റെ കൈ വിട്ടു പോവും അതോടെ ഉച്ചക്കത്തെ ഊണിന്റെ കാര്യം സ്വാഹ, അതോണ്ട് എന്റെ കുട്ടൻ അവിടെ അടങ്ങി ഇരുന്നോള്ണംട്ടാ." പെണ്ണ് കുറുമ്പ് തുടങ്ങി. പിന്നെ തിരിഞ്ഞു നിന്ന് പണി തുടങ്ങി എല്ലാം വളരെ വേഗത്തിൽ ആണ് ഗംഗയ്ക്ക്. കറിക്കരിയുന്നതും പപ്പടം വറുക്കുന്നതും കൂട്ടാൻ വെക്കുന്നതുമെല്ലാം ഒരു നർത്തകിയുടെ ചടുലത. ഇടയ്ക്ക് സ്പൂണിൽ ഉപ്പ് നോക്കാൻ എനിക്ക് നീട്ടും നോക്കിയിട്ടു സൂപ്പർ എന്ന് കാണിക്കാനെ നിവർത്തിയുള്ളൂ. എല്ലാം കഴിഞ്ഞു എന്നെ നോക്കി ഒരു ചിരിയും ചിരിക്കും. "ഹാവൂ അങ്ങനെ അതായി,.......ഞാൻ കുളിച്ചിട്ടു വന്നിട്ട് വിളമ്പാട്ടോ ഹരി ആകെ വിയർത്തു." ഉരുകിയൊലിക്കുന്ന പെണ്ണായി എന്റെ മുന്നിൽ ഗംഗ ,ഞാൻ നോക്കി ചിരിക്കുന്ന കണ്ടപ്പോഴേ പെണ്ണിന് കത്തി. "ഒരു നോട്ടോം വേണ്ടാട്ടോ ഊണ് കഴിച്ചിട്ടേ ഉള്ളു ഗുസ്തി." നഗം കടിച്ചു ഇച്ചിരി നാണിച്ചാണ് ഗംഗ പറഞ്ഞത്. "അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോടി കള്ളി അമ്പട പെണ്ണിന്റെ ഉള്ളിൽ ഉള്ള ആഗ്രഹം ഇങ്ങനെ പറഞ്ഞു നടക്കും എന്നിട്ടു കുറ്റം ബാക്കി ഉള്ളോർക്കും."

💬 Comments

View all comments