Chapter Title : യുഗം 8 [Achilies]
തുള്ളി തുളുമ്പി. മല്ലിയുടെ വശം വന്നിരുന്നപ്പോഴും അവർ തല ഉയർത്തിയില്ല. മല്ലി തന്നെ വിളമ്പി കൊടുത്തു. കഴിക്കുമ്പോഴും മറ്റും മല്ലിയുടെ കലപില സംസാരത്തിന് മൂളി കൊടുത്തതല്ലാതെ മറിച്ചൊന്നും ചോദിക്കുകയോ പറയുകയോ ചെയ്തില്ല.
രാത്രി അധികം ഒന്നും ചെയ്യാനില്ലാതിരുന്നത് കൊണ്ട് ഞാൻ ഹാളിലെ സോഫയിൽ കിടന്നു നാളത്തെ കാര്യങ്ങളെ കുറിച്ചോർത്തു എപ്പോഴോ നിദ്രയിലാണ്ടു.
രാവിലെ തല ഭാഗത്തു ഇരുന്നടിച്ച ഫോൺ ആണ് ഉണർത്തിയത്. എടുത്തപ്പോൾ അജയേട്ടനാണ് പോകാനുള്ള ടാക്സി അങ്ങേരു ഏർപ്പാടാക്കിയിട്ടുണ്ട് 8.30 നു വണ്ടി എത്തുമെന്ന് പറഞ്ഞു. ഞാൻ നോക്കുമ്പോൾ സമയം 7.30 പിന്നെ എല്ലാം പെട്ടെന്നായിരുന്നു ഞാൻ വേഗം റെഡി ആവാൻ തുടങ്ങി, മല്ലിയോട് ഹേമയെ വിളിക്കാനും റെഡി ആവാനും പറയാൻ പറഞ്ഞു. റൂമിൽ ഹേമയുണ്ടായിരുന്നത് കൊണ്ട് ഞാൻ മല്ലിയുടെ റൂമിലെ ബാത്റൂമാണ് ഉപയോഗിച്ചത് വൃത്തിയിൽ തന്നെ അവൾ അത് സൂക്ഷിക്കുന്നുണ്ട്. രാവിലെ പോകണം എന്ന് പറഞ്ഞത് കുറച്ചു വൈകി പോയിട്ടും മല്ലി രാവിലത്തെ കഴിപ്പിച്ചിട്ടെ ഉള്ളൂ എന്ന വാശിയിൽ അടുക്കളയിൽ കയറിയിരുന്നു. കുളിച്ചു ഡ്രെസ്സും മാറി
ഡൈനിങ്ങ് ടേബിളിൽ ഇരുന്നു, എന്ത് മായാജാലം കാണിച്ചോ എന്തോ ഇരുന്നപ്പോൾ ചൂട് പുട്ടും മുട്ടക്കറിയും മല്ലി കൊണ്ട് വന്നു വെച്ചു. ഞാൻ അത്ഭുതത്തോടെ അവളെ നോക്കിയപ്പോൾ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ മല്ലിപ്പെണ്ണു എന്നെ നോക്കി.
"അമ്മ ഇങ്കെ വാ നേരം പോകുത്."
മല്ലി റൂമിലേക്ക് നോക്കി വിളിച്ചു കൂവി.
റൂമിൽ നിന്ന് ഗ്രീൻ കളർ ചുരിദാറിൽ ഹേമ ഇറങ്ങി വന്നു. 45 നു മുകളിൽ പ്രായമുണ്ടെങ്കിലും ഇപ്പോഴും അവർ സുന്ദരിയാണ്. ഞങ്ങളെ കണ്ടപ്പോൾ ആഹ് കണ്ണുകളിൽ
💬 Comments
View all comments