Chapter Title : യുഗം 8 [Achilies]
നാണം. പിന്നെ വന്നിരുന്നു.
"വെക്കത്തുക്കുള്ള കാലം എല്ലാം കളമ്പിയില്ലേയാ."
മല്ലിയുടെ കളിയാക്കലിൽ മുഖം കുറച്ചൂടെ താഴ്ന്നു. ഇന്നലത്തേക്കാളും മനസ്സിന്റെ പിരിമുറുക്കം ഒന്നഴിഞ്ഞിരുന്നു, എന്ത് വന്നാലും ആർക്കു വേണ്ടിയാണെങ്കിലും ഒരിക്കലും പിരിയില്ല എന്ന എന്റെ തീരുമാനം മാത്രം മതിയായിരുന്നു ഇനി മുന്പോട് എനിക്ക്. അതുകൊണ്ട് തന്നെ ഇപ്പോഴുള്ള ഒന്നും എന്നെ അലട്ടുന്നുണ്ടായിരുന്നില്ല. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പുറത്ത് കാറിന്റെ ഹോണടി കേട്ടത്. പിന്നെ ഞങ്ങൾ രണ്ടും വേഗം കഴിച്ചു തീർത്തു. ബാഗും എടുത്ത് കാറിൽ വെച്ച് മല്ലിയോട് യാത്ര പറഞ്ഞു. മല്ലി ഹേമയെ ചേർത്ത് പിടിച്ചു ഒന്നമർത്തി പിന്നെ എന്തോ പറഞ്ഞിട്ട് കണ്ണ് തുടച്ചു കൊടുത്തു.
കാറിൽ ഞാൻ മുമ്പിൽ ഡ്രൈവറിനോടൊപ്പവും ഹേമ പിറകിലുമാണിരുന്നത്. യാത്രയിലൂടെനീളം ഞങ്ങൾ ഒന്നും സംസാരിച്ചില്ല, ഇടയ്ക്ക് പുറകിലെ സീറ്റിൽ നിന്ന് അമർത്തിയ വിതുമ്പൽ കേൾകാം. കാറിൽ വെച്ച് മറ്റൊരാളുടെ മുമ്പിൽ ഒന്നും വേണ്ട എന്നുള്ളത് കൊണ്ട് ഞാൻ പറയാനും നിന്നില്ല.
"ഹരി എന്നെ വീട്ടിൽ ഇറക്കിയാൽ മതി, ഞാൻ... ഞാൻ പോക്കോളാം ഇപ്പൊ തന്നെ എനിക്ക് വേണ്ടി, ഇനിയും,......ഞാൻ ദ്രോഹിച്ചിട്ടല്ലേ ഉള്ളൂ എന്നിട്ടും എന്നെ ആഹ് അവസ്ഥയിൽ ഇട്ടിട്ടു പോയില്ലല്ലോ അത് മതി. ഇനിയും ഞാൻ കാരണം ഹരിക്ക് ഒന്നും നഷ്ടപ്പെടേണ്ട.
കരച്ചിൽ പിന്നെയും കൂടിയപ്പോൾ ഡ്രൈവർ എന്നെ നോക്കി.
"ഇപ്പോ ഒന്നും ആലോചിക്കണ്ട ഇപ്പോൾ ഞാൻ ജീവിക്കുന്നത് പോലും അവർക്ക് വേണ്ടിയാ അവർ പറഞ്ഞു കൊണ്ട് വരാൻ അത് കൊണ്ട് ഞാൻ ചെയുന്നു അങ്ങനെ കരുതിയാൽ മതി.”
പിന്നെ ഒന്നും അവർ പറഞ്ഞില്ല.
വീട്ടിലേക്കുള്ള വഴി കടന്നതും എനിക്ക് എന്തെന്നറിയാത്ത ഒരു അവസ്ഥ
💬 Comments
View all comments