Chapter Title : യുഗം 8 [Achilies]
കൈവന്നിരുന്നു. കാറിന്റെ സൗണ്ട് കേട്ടിട്ടാവണം രണ്ടും. കോലായിൽ എത്തി, പതിവിനു വിപരീതമായി സാരിയാണ് വേഷം. കാർ നിന്നതും ഞാൻ ഇറങ്ങി, ഗംഗ ഓടി വന്നു എന്നെ നോക്കി ചിരിച്ചു ഒന്ന് കണ്ണ് അടച്ചു കാണിച്ചു പിന്നെ പുറകിലെ ഡോർ തുറന്നു ഹേമയെ കൈ പിടിച്ചു ഇറക്കി. ഞാൻ ഒന്നും ശ്രെദ്ധിക്കാൻ പോയില്ല, കോലായിൽ തൂണിൽ ചാരി എന്നെ നോക്കി വസൂ നിൽപ്പുണ്ടായിരുന്നു.
"നിങ്ങൾ കഴിച്ചോ ഭക്ഷണം എടുക്കട്ടേ."
എന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി എന്റെ കൈയിൽ ചുറ്റി പിടിച്ചു അകത്തേക്കു കയറ്റിയാണ് വസൂ ചോദിച്ചത്.
"വസൂ കാര്യം പറ ഇവരെ എന്തിനാ ഇങ്ങോട്ടു കൂട്ടാൻ പറഞ്ഞത്."
"തിളക്കല്ലേ കുട്ടാ എല്ലാം പറയാന്നെ."
അപ്പോഴേക്കും ഗംഗ അവരെയും കൂട്ടി അങ്ങോട്ടു വന്നു വസൂനെ നോക്കി, വസൂ കണ്ണ് കാണിച്ചപ്പോൾ അവരെയും കൂട്ടി മുകളിലേക്ക് പോയി. അവരപ്പോഴും തല കുനിച്ചു പിടിച്ചാണ് പോയത്.
"ഹരി........ഓരോരുത്തർക്കും നല്ല കാലവും മോശം കാലവും ഉണ്ടാവും, മോശം കാലത്ത് ചിലപ്പോൾ എടുക്കുന്ന നല്ല തീരുമാനം പോലും നാശത്തിനായെ ഭവിക്കൂ."
"വസൂ ഫിലോസഫി ക്ലാസ് എനിക്കിപ്പോൾ ആവശ്യമില്ല അവരെ ഇവിടെ നമുക്കിടയിൽ കൊണ്ട് വന്നതെന്തിനാ എന്നെ എനിക്കറിയേണ്ടതുള്ളു."
"നീ എന്തിനാ അവരെ ആഹ് അവസ്ഥയിൽ കണ്ടപ്പോൾ രക്ഷിച്ചത് അതുപോലെ തന്നെ ഇതും."
മുകളിൽ നിന്നിറങ്ങി വന്നു ഗംഗയാണ് അതിന് മറുപടി തന്നത്.
"അത് പരിചയം കൊണ്ടും ആഹ് അവസ്ഥ കണ്ടും തോന്നിയ ഒരു സാഹതപത്തിൽ നിന്ന് ചെയ്തു. അത് കഴിഞ്ഞില്ലെ ഇനിയെന്ത്."
"ഇല്ല കഴിഞ്ഞില്ല."
"നിങ്ങൾക്ക് രണ്ടു പേർക്കും അവരുമായുള്ള പരിചയം ഞാൻ മൂലമാണ്
💬 Comments
View all comments