0%

Chapter Title : യുഗം 8 [Achilies]

Author : Achillies Read All Parts 1.3K

ഞാൻ പറഞ്ഞില്ലേ അത് വിട്ടേക്കാൻ പിന്നെന്താ വസൂ."
"അങ്ങനെ വിടാൻ ഒക്കില്ല വസൂ."
കൈ എളിയിൽ കുത്തി എന്നെ കളിയാക്കുന്ന പോലെ ആയിരുന്നു ഗംഗയുടെ ചോദ്യം.
"ഗംഗ എന്തിനാ ഇപ്പൊ ഇങ്ങനെ, നിന്നോട് ഞാൻ ഇന്നലെ എല്ലാം പറഞ്ഞതല്ലേ അപ്പോൾ ഒന്നും സാരമില്ല എന്ന് പറഞ്ഞില്ലേ."
വസുവിന്‍റെയും ഗംഗയുടെയും സംസാരത്തിൽ എനിക്കെവിടെയോ ചില അസ്വാരസ്യങ്ങൾ അനുഭവപെട്ടു തുടങ്ങിയിരുന്നു.
"നീ എല്ലാം പറഞ്ഞില്ലല്ലോ."
"എന്ത് പറഞ്ഞില്ലെന്നു, ഇന്നലെ ഇവരെ അവിടുന്ന് കണ്ടത് മുതൽ എല്ലാം ഞാൻ പറഞ്ഞില്ലേ."
"ഇല്ല നിനക്ക് മീനാക്ഷിയെ ഇപ്പോഴും ഇഷ്ടമാണെന്ന കാര്യം നീ പറഞ്ഞില്ല, ആഹ് ഇഷ്ടം ഉള്ളിലുള്ളത് കൊണ്ടാണ് ഇവരെ ഇന്നലെ രക്ഷിച്ചതെന്നും നീ പറഞ്ഞില്ല."
"ഗംഗേ ഇഷ്ടം ഉണ്ടായിരുന്നു അന്ന് ആഹ് വീട്ടിൽ അവളെ തേടി പോവുന്നത് വരെ, പക്ഷെ ഇപ്പോൾ ഇല്ല. ഇനി ഉണ്ടാവാനും പോണില്ല."
"കള്ളം പറയണ്ട ഹരി നമ്മൾ ഒന്നിച്ചിട്ടും കണ്ടിട്ടും അധികം ആയിട്ടില്ല പക്ഷെ യുഗങ്ങളുടെ അടുപ്പം തോന്നിയിട്ടുണ്ട് നമുക്കിടയിൽ, ആഹ് നീ കള്ളം പറയുമ്പോൾ നിന്നെക്കാളും നന്നായി ഞങ്ങൾക്കത് മനസ്സിലാവും."
"മീനാക്ഷി ഇവിടെ ഉണ്ട് മുകളിൽ നിന്നെ കാത്ത്. നിനക്ക് കാണണ്ടേ."
ഗംഗ പറഞ്ഞത് കേട്ടതും എന്റെ ദേഹമാകെ ചൂട് വെള്ളം കോരി ഒഴിച്ചപ്പോലെ, അവൾ പറഞ്ഞതെല്ലാം സത്യമാണോ ഞാൻ മീനാക്ഷിയെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ, പക്ഷെ ഇവർ എന്റെ ഗംഗയും വസുവും ഇനി എനിക്ക് ഇവരെ നഷ്ടപ്പെടുമോ, ഭയം എന്നെ വരിഞ്ഞു മുറിക്കുന്നത് ഞാൻ അറിഞ്ഞു.
"ആഹ് പിഴച്ചവളെന്തിനാ ഇവിടെ അവളെ എനിക്ക് കാണണ്ട."
പറഞ്ഞു തീർന്നതും എന്റെ മുഖം തിരിഞ്ഞു പോയി ഗംഗയുടെ

💬 Comments

View all comments