0%

Chapter Title : യുഗം 8 [Achilies]

Author : Achillies Read All Parts 1.2K

"ഇവരെ കേസിൽ നിന്ന് ഊരാൻ അജയേട്ടനെക്കൊണ്ട് പറ്റുവോ".
പേടിയോടെ ആണ് ഞാൻ ചോദിച്ചത്. മറുപടിയും അങ്ങനെ തന്നെ ആയിരുന്നു.
"നിനക്ക് എന്തിന്റെ കടിയാടാ കഴുവേറി, നിനക്ക് ഇത്രയും ഒണ്ടാക്കി തന്ന ഈ തേവിടിച്ചിയെ, ഇപ്പോൾ ദൈവമായിട്ടാ ഇങ്ങനെ പെടുത്തിയെ അപ്പൊ ഊരി കൊടുക്കണം പോലും. നടക്കില്ല."
"അജയേട്ടാ എനിക്ക് മനസിലാകും അനുഭവിച്ചത് ഞാനാ, പക്ഷെ എട്ടു വര്ഷം മുൻപ് ഇതുപോലെ ഒരവസ്ഥ ഒരു പെണ്ണിന് ഉണ്ടാവാതെ നോക്കിയപ്പോഴാ ഞാൻ അകത്തു പോയത് ഇപ്പോൾ അവളുടെ അമ്മ അതെ അവസ്ഥയിൽ, ഞാൻ ചെയ്യുന്നത് തെറ്റാണോ ശെരിയാണോ എന്നൊന്നും എനിക്കറിയില്ല പക്ഷെ ഉള്ളിൽ എന്നോ അമ്മ ഓതി തന്ന മനുഷ്യത്വം ആവണം വിട്ടിട്ടു പോരാൻ തോന്നുന്നില്ല."
"നീ ഒരു മൈരും പറയണ്ട എനിക്കൊന്നും കേൾക്കേം വേണ്ട,.......നിന്നെ കാത്തു നിനക്ക് വേണ്ടി ജീവിക്കുന്ന രണ്ട് പെണ്ണുങ്ങളുണ്ടിപ്പോൾ അവരെ കുറിച്ച് നീ ആലോചിക്കുന്നുണ്ടോ."
"ഞാൻ ഇവരെ കൂടെ താമസിപ്പിക്കാനൊന്നും പോണില്ല ഈയൊരാവസ്ഥയിൽ ഇവിടെ വിട്ടിട്ടു പോവാൻ തോന്നണില്ല."
"നീ പറയുന്നതൊന്നും നടക്കില്ല ഹരി, ഇവരെ ഇതിൽ നിന്ന് എങ്ങനെ ഊരാനാ ഒന്നെങ്കിൽ സാക്ഷി അല്ലെങ്കിൽ കൂട്ടുപ്രതി ഇതിലേതെങ്കിലും ഒന്നിൽ അവരെ ഇവന്മാര് പെടുത്തും. പിന്നെ എങ്ങനാ."
അജയേട്ടന്‍റെ സംസാരത്തില്‍ കുറച്ചു മായം വന്നു . അതോടെ ആളൊന്നു തണുത്തെന്നു തോന്നി, പിന്നെ ആലോചനയായി.

കുറച്ചു ആലോചിക്കേണ്ടി വന്നു പക്ഷെ വഴിയും തെളിഞ്ഞു.
"അജയേട്ടൻ അവരോടു സംസാരിക്ക് ഇവരെ ഈ കേസിൽ ഉൾപ്പെടുത്തുന്നത് അവർക്ക് തന്നെ വേലി ആവുമെന്ന് പറ, സാക്ഷി ആക്കിയാലും പ്രതി ആക്കിയാലും എപ്പോഴെങ്കിലും കേസിൽ തിരിഞ്ഞാൽ അവർക്ക് പ്രെശ്നമാകും എന്ന്

💬 Comments

View all comments