0%

Chapter Title : യുഗം 8 [Achilies]

Author : Achillies Read All Parts 1.2K

പറഞ്ഞാൽ അവരൊന്നു ഒതുങ്ങും."
"നീ പറയുന്നത് എനിക്ക് മനസിലായി പോകേണ്ട വഴിയും അറിയാം, നോക്കട്ടെ പക്ഷെ ഇതിന്റെ പേരിൽ നിന്നെ സ്നേഹിക്കുന്ന അവളുമാർക്ക് വേദനിച്ചാൽ ദൈവം പോലും പൊറുക്കില്ല."
"എനിക്കറിയാം അജയേട്ടാ ഇവരെ ഇപ്പോൾ ഇതിൽ നിന്നും ഒന്ന് ഊരി കൊടുക്കണം അത്രേ ഉള്ളു. എനിക്കിട്ടു തന്നതിനെല്ലാം അവർ ഇപ്പോൾ അനുഭവിക്കുന്നുണ്ട്."
അജയേട്ടൻ കുറച്ചൊന്നു ആലോചിച്ചു പിന്നെ ഒന്ന് ശ്വാസം വലിച്ചു വിട്ടിട്ട് തിരിഞ്ഞു നടന്നു. അവർ ഇതൊന്നും അറിയാതെ തല കുമ്പിട്ടു ജീപ്പിൽ ഇരിക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു.

എന്റെ തലയിൽ വണ്ട് മൂളുന്ന പോലുള്ള സ്വരം ചെവിയിൽ കൂർത്തു കയറി. ചെയ്യുന്നത് ശെരിയാണോ തെറ്റാണോ എന്നറിയാത്ത അവസ്ഥ, കുറ്റബോധം എന്നെ വരിഞ്ഞു മുറുക്കി തുടങ്ങി. അൽപ സമയത്തിന് ശേഷം അജയേട്ടൻ ഇറങ്ങി വരുന്നത് കണ്ടു, അവരിരുന്ന ജീപ്പിനടുത്തു ചെന്ന് വനിതാ പോലീസുകാരോട് എന്തോ പറയുന്നതും, ജീപ്പിൽ നിന്ന് അവരെ ഇറക്കി ഞാൻ ഇരുന്ന ജീപ്പിനടുത്തേക്ക് കൊണ്ട് വന്നു.
"വണ്ടിയിലേക്ക് കേറടി നായിന്റെ മോളെ."
ജീപ്പിന്റെ പുറകിൽ പകച്ചു നിന്ന അവരെ നോക്കി അജയേട്ടൻ അലറി, എന്നോടുള്ള ദേഷ്യവും അവരിൽ തീർത്തു എന്ന് എനിക്ക് മനസിലായി. ഞെട്ടിപ്പിടിച്ചു ജീപ്പിൽ കയറിയ അവരുടെ തേങ്ങൽ ജീപ്പിന്റെ പിന്നിൽ നിന്ന് മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു. ജീപ്പിന്റെ മുമ്പിൽ വന്നു ബോണറ്റിൽ തട്ടി അജയേട്ടൻ എന്നോട് പുറത്തു വരാൻ കണ്ണ് കാണിച്ചു.
"നീ പറഞ്ഞ പോലെ തന്നെ ഇവരെ ഞാൻ ഊരിയിട്ടുണ്ട്, അവർക്കും കൂടുതൽ പേരെ ഉൾപ്പെടുത്താൻ താല്പര്യമില്ല അവർക്ക് അവനെ മാത്രം പൂട്ടിയാൽ മതി എന്ന ഒരു രീതിയിൽ ആ സംസാരിച്ചത്,......................പക്ഷെ

💬 Comments

View all comments