Chapter Title : യുഗം 8 [Achilies]
ഇവിടുന്ന് ഇവരെയും കൊണ്ട് പോവുന്നതിനു മുൻപ് നീ എനിക്ക് ഒരു കാര്യം ഉറപ്പ് തരണം."
എന്റെ കണ്ണിൽ നോക്കി തികച്ചും കനത്ത ശബ്ദത്തിലാണ് അജയേട്ടൻ സംസാരിച്ചത്.
"നീ പ്രതീക്ഷ നൽകി ഒരു പുതിയ ജീവിതം കൊടുത്ത രണ്ട് പേരുണ്ടിപ്പോൾ, നിനക്ക് വേണ്ടി ജീവിക്കുന്ന രണ്ട് പാവം പെണ്ണുങ്ങൾ. ജീവിക്കാൻ അവർക്ക് മുന്നിലുള്ള ഒരേയൊരു വെട്ടം നീയാ,....ഇവർക്ക് വേണ്ടി നീ അവരെ മറന്നു പോകരുത്.....അതുറപ്പു തരാൻ നിനക്ക് കഴിയുമെങ്കിൽ മാത്രം നിനക്ക് ഇവരെ ഇവിടെ നിന്ന് കൊണ്ട് പോവാം."
"എന്നെ അത്രയുമെ അജയേട്ടൻ മനസിലാക്കിയിട്ടുള്ളോ,.... എന്റെ ഗംഗയെയും വസുവിനെയും എനിക്ക് വിട്ട് കളയാൻ പറ്റുമെന്നു തോന്നുന്നുണ്ടോ, അവരില്ലാതെ എനിക്കൊരു ജീവിതം മുൻപോട്ടു ഉണ്ടാവുമെന്ന് തോന്നുന്നുണ്ടോ, ജയിലിൽ നിന്നിറങ്ങിയപ്പോൾ ഒരു ജീവിതം ഞാൻ കണ്ടിരുന്നു ഞാൻ ആഗ്രഹിച്ച, ജീവിതം സ്നേഹിച്ച പെണ്ണിന്റെ ഒപ്പം ഉള്ള ജീവിതം, പക്ഷെ കൺമുമ്പിൽ അത് കത്തി തീർന്നപ്പോൾ എനിക്ക് ആർഹിക്കുന്നതിലും വലിയ ജീവിതം എനിക്ക് നൽകിയത് ആഹ് രണ്ട് പേരാ എന്റെ ജീവനേക്കാൾ വലുതാ എനിക്കവർ, അവരില്ലാതെ ഒരു ജീവിതം,..ഹ്മ്മ് അതിലും നല്ലത് ഞാൻ ഇവിടെ സ്വയം തീരുന്നതാ....ഇവർ ഒരിക്കലും അവരെ എന്നിൽ നിന്നകറ്റില്ല, ഇവരെ തിരിച്ച് അവരുടെ വീട്ടിൽ എത്തിക്കുന്നതോടെ ഇവരുമായുള്ള എന്റെ പ്രതികാരം തീരും, ഞാൻ അനുഭവിച്ചതിലും കൂടുതൽ ഇവർ എപ്പോഴേ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും. വീണു കിടക്കുന്നവരോട് ഞാൻ പകരം വീട്ടുമ്പോൾ അത് അതിനു ചേർന്നതായിരിക്കണ്ടേ."
പറഞ്ഞു തീർന്നപ്പോൾ നെഞ്ചിൽ നിന്നു ഒരു ഭാരം ഇറക്കി വെച്ച പോലെ.
എന്റെ തോളിൽ ഒന്ന് തട്ടി ചിരിയോടെ അജയേട്ടൻ തിരിച്ചു നടന്നു.
ഞാൻ
💬 Comments
View all comments