Chapter Title : യുഗം 8 [Achilies]
നേരെ ജീപ്പിലേക്കും കയറി, പുറകിൽ അപ്പോഴും കൂനിക്കൂടി തല കുമ്പിട്ടു എങ്ങലടിച്ചു അവർ ഇരിക്കുന്നുണ്ടായിരുന്നു. ഒന്നും മിണ്ടാൻ ഞാനും നിന്നില്ല ജീപ്പ് സ്റ്റാർട്ട് ചെയ്ത് അധികം വൈകാതെ ഞാൻ ഫാം ഹൗസിലേക് വണ്ടി എടുത്തു.
വണ്ടി ഓടിക്കുമ്പോഴും ചിന്ത പലയിടത്തായി വിഹരിച്ചു കൊണ്ടിരുന്നു എടുത്ത തീരുമാനത്തിൽ തെറ്റുണ്ടോ, ഇവരെ ഞാൻ ഇപ്പോൾ സഹായിക്കേണ്ട കാര്യം ഉണ്ടോ. ചോദ്യങ്ങൾ എന്റെ ഉള്ളിൽ ഈർച്ചവാളുകളായി രൂപം കൊണ്ടു. ഗംഗയെയും വസുവിനെയും കുറിച്ച് ആലോചിക്കുമ്പോഴേ എന്തെന്നില്ലാത്ത പേടി. അവരോടു പറയണോ വേണ്ടയോ എന്നുള്ള ചിന്ത എന്നെ വല്ലാതെ അലട്ടുന്നുണ്ട്. പക്ഷെ പറഞ്ഞാൽ അവരുടെ പ്രതികരണം എന്താവും എന്ന് ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല, വരുന്നിടത് വെച്ച് കാണാം എന്ന തീരുമാനത്തിൽ ഞാൻ യാന്ത്രികമായി വണ്ടി ഓടിച്ചു. ഒരിക്കലും ഗംഗയും വസുവും ഇല്ലാതെ ഒരു ജീവിതം ഇനി എനിക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു.
ഫാം ഹൗസിന്റെ മുന്നിൽ ജീപ്പ് നിർത്തി ഇറങ്ങി. പുറകിൽ അപ്പോഴും ഏങ്ങലടി കേൾക്കാമായിരുന്നു.
"ഇറങ്,"
എന്റെ സ്വരം കേട്ട് ഞെട്ടി മുഖമുയർത്തിയ അവരുടെ കണ്ണിൽ ആദ്യം അത്ഭുതവും പിന്നെ തിങ്ങി നിറഞ്ഞ സങ്കടവും കുറ്റബോധവും കളിയാടി. ഏങ്ങലടി ഉയർന്ന നിലവിളി ആയി പരിണമിച്ചു.
"മുതല കണ്ണീർ എനിക്ക് കാണണ്ട, ഇറങ്ങാൻ നോക്ക്."
എന്റെ സ്വരം എനിക്കുപോലും അപരിചിതമായിരുന്നു. ഒന്ന് വിറച്ച അവർ പേടിയോടെ ചെറു വിതുമ്പലുമായി പുറത്തേക്ക് ഇറങ്ങി.
പുറത്തു നടക്കുന്നതിന്റെ ഇതിവൃത്തം അറിയാതെ മല്ലി ഞങ്ങളെ നോക്കി വാതിക്കൽ നിൽക്കുന്നുണ്ടായിരുന്നു.
"ഇത് യാര്, ഇവറുക്ക് എന്ന ആച്,"
മല്ലി എന്റെ പുറകിൽ ഒരു പുതപ്പിൽ മുഖം നിറയെ ചുവന്ന
💬 Comments
View all comments