0%

Chapter Title : യുഗം 8 [Achilies]

Author : Achillies Read All Parts 1.3K

ഞാൻ ചെയ്യുന്ന ഏറ്റവും വലിയ തെറ്റാവുമെന്നു ഇപ്പോഴെനിക്കറിയാം.
ഞാൻ നടന്നതെല്ലാം അവളോട് പറഞ്ഞു.
പറഞ്ഞു കഴിഞ്ഞപ്പോൾ ആശ്വാസം കൈവന്നെങ്കിലും അവളുടെ പ്രതികരണം എന്താവും എന്നോർത്തു ഭയവും വന്നു നിറഞ്ഞു.പക്ഷെ വിപരീതമായി എന്നെ എതിരേറ്റത് അവളുടെ നീണ്ട നിശബ്ദത ആയിരുന്നു.
"ഗംഗേ...പ്ലീസ്... എന്തെങ്കിലും പറ, ഞാൻ ചെയ്തത് തെറ്റായി പോയോ....സോറി,....സോറി..നീ മിണ്ടാതിരിക്കല്ലേ എന്തേലും ഒന്ന് പറ."
അവസാനം എന്റെ സ്വരം വിറച്ചു പോയിരുന്നു.
"ഹരിക്കുട്ടാ ഉമ്മാ....ലവ് യൂ..... ശ്ശൊ ഞാൻ അവിടെ ഇല്ലാണ്ടായി പോയല്ലോ ഇല്ലേൽ കെട്ടിപ്പിടിച്ചു ഒരുമ്മ തന്നെനെ.
അവളുടെ മറുപടി സത്യത്തിൽ എന്നെ ഞെട്ടിച്ചു, പെണ്ണിന്റെ ഉള്ളിൽ തുളുമ്പുന്ന സന്തോഷം നിറഞ്ഞൊഴുകി തൊട്ടത് എന്റെ നെഞ്ചിലായിരുന്നു. അവൾ അവിടെ തുള്ളി ചാടുകയാണോ എന്ന് പോലും എനിക്ക് തോന്നിപ്പോയി.
"ഗംഗേ നിനക്ക്………….നിനക്ക് എന്നോട് ദേഷ്യമില്ലേ, ഞാൻ ചെയ്തത്."
"തെറ്റല്ല....ശെരി........ശെരിയാണ്. ഇപ്പോഴല്ലേ നീ ശെരിക്കും ജയിച്ചെ അവർ നിന്നോട് ഇത്രയും ചെയ്തിട്ടും നീ അങ്ങനൊരു അവസ്ഥയിൽ അവരെ അവിടെ കുറ്റപ്പെടുത്താനോ അവഹേളിക്കാനോ നിൽക്കാതെ രക്ഷിച്ചില്ലേ അപ്പോഴല്ലേ ഹരി നിന്റെ വില എന്താണെന്നു അവർ തിരിച്ചറിഞ്ഞത്. നീ ഇപ്പോൾ എന്റെ ഉള്ളിൽ എവിടെയോ ആണ് എനിക്ക് കാണാൻ കൊതിയാവുക വേഗം വരുവോ."
"എന്റെ പെണ്ണേ ഇത്രയും നേരം ഞാൻ ഇത് മനസ്സിലിട്ടു ഉരുകുകയായിരുന്നു. നീ ഇതെങ്ങനെ എടുക്കുമെന്ന് അറിയാതെ."
"പോടാ ദുഷ്ടാ ന്നെ ഇത്രയായിട്ടും നിനക്ക് മനസിലായില്ലല്ലേ."
പരിഭവം നിറച്ചു ഇത്തിരി കൊഞ്ചലോടെ ആണ് പെണ്ണ് പറഞ്ഞത്.
"സോറി ഉമ്മാ ലവ് യൂ……… നീ എന്റെ അല്ലെ മുമ്പിൽ ഒരു മുഴുവൻ ജീവിതം തന്നെ ഇല്ലേ മനസിലാക്കാൻ."
"ഹ്മ്മ് സോപ്പ്

💬 Comments

View all comments