Chapter Title : യുഗം 8 [Achilies]
നിങ്ങളെ റേപ്പ് ചെയ്തത് ഞാൻ ആണെന്ന് കൂടി എഴുതിവെച്ചിട്ടു ചാവ്. എന്റെ ബാക്കി ജീവിതം കൂടി തീരുമാനം ആവട്ടെ."
ഉള്ളിൽ ഉരുണ്ട് കൂടിയ സങ്കടം മുഴുവൻ പറഞ്ഞു തീർക്കുമ്പോഴും.
അവർ തിരിയാതെ കിടന്ന് എങ്ങലടിക്കുകയായിരുന്നു.
എനിക്കവിടെ പിന്നെ നില്ക്കാൻ തോന്നിയില്ല. നേരെ പുറത്തു വന്നു. അവിടെ ഫാം ഹൗസിന്റെ പുറകിലൂടെ ഞാൻ നടന്നു, പുറത്തു തണുപ്പായിരുന്നെങ്കിലും ഉള്ളിൽ കനൽ എരിയുന്നുണ്ടായിരുന്നു. വെട്ടുകല്ല് വെട്ടി ഉണ്ടാക്കിയ ചെറിയ പാതയിലൂടെ കുറച്ചപ്പുറം കണ്ട ഉയർന്നു കാണുന്ന പറയിലേക്ക് ഞാൻ നടന്നു.
തേയില ചെടികൾ വശങ്ങളിൽ നുള്ളാൻ പാകത്തിലുണ്ട്, ഉള്ളിൽ ദേഷ്യമാണോ സങ്കടമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ, ഉച്ച കഴിഞ്ഞതെ ഉള്ളു അതു കൊണ്ട് തണുപ്പിന് ശമനം ഉണ്ട്.
പാറയിൽ കയറി ഞാൻ കുറച്ചു നേരം ഇരുന്നു, ഇവരെ എത്രയും വേഗം വീട്ടിലാക്കണം എന്റെ ഈ തലവേദനയ്ക്ക് അതെ ഉള്ളൂ പരിഹാരം. അല്പനേരം ഒന്ന് മയങ്ങി. തണുപ്പ് ചെവിയിലൂടെയും മൂക്കിലൂടെയും അരിച്ചു കയറാൻ തുടങ്ങിയപ്പോഴാണ് ഉണർന്നത്. ഒന്നടങ്ങിയ മനസ്സുമായി ഞാൻ തിരികെ നടന്നു, ഡോർ തുറന്നു അകത്തു കയറിയതും മല്ലി വന്നു.
"ഗംഗ അമ്മാ ഫോൺ പണ്ണാറ് അന്ത അമ്മാകിട്ടേ റൊമ്പ നേരം പെസണെ."
"ഹ്മ്മ് അവരവിടെ എന്നിട്ട്.”
"തൂങ്ങിയാറ് ഇത് വരേയ്ക്കും അഴുന്തിട്ട് താ ഇരുന്തേ ഇപ്പൊ താ തൂങ്ങിയാരു, എന്നാ ഹരി പ്രച്‌നെ അവര്ക്ക് എന്നാ ആച്ചു."
ഇവളോട് പറയാതിരുന്നിട്ട് വലിയ കാര്യമൊന്നുമില്ലാത്തത് കൊണ്ട് അവരെ ഹോട്ടലിൽ വെച്ച് കണ്ടതും അവിടുന്നു കൂട്ടികൊണ്ട് വന്നതുമെല്ലാം പറഞ്ഞു. മല്ലി എല്ലാം മൂളികേട്ട് നിന്നു പിന്നെ എന്റെ കൈകൂട്ടി പിടിച്ച
💬 Comments
View all comments