Chapter Title : യുഗം 9 [Achilies]
പറിക്കാനുമൊക്കെ നിന്നു.*******************************************************************
"ഡി ചേച്ചികുട്ടി,....ഗംഗകുട്ടി, ഇതെവിടെപോയി."
അടുക്കളയിൽ പണിയിലായിരുന്ന ഗംഗ നീതുവിന്റെ നീട്ടി ഉള്ള വിളി കേട്ടാണ് തിരിഞ്ഞത്.
"ആരാ മോളെ പുറത്ത്."
"അത് നീതുവാ ഹേമേട്ടത്തി ഇച്ചേയിടെ ഹോസ്പിറ്റലിൽ ഉള്ളതാ ഇടയ്ക്ക് ഇവിടെ ഇങ്ങനെ പ്രത്യക്ഷപ്പെടും. നിക്കും ഇച്ചേയിക്കും ഒരനിയത്തിയെ പോലെയാ. ഞാൻ അങ്ങട് ചെല്ലട്ടെ അല്ലെ പെണ്ണ് കൂവി വിളിച്ചോണ്ടേ ഇരിക്കും."
"ആഹ് മോള് ചെല്ല് ഇതിപ്പോ കൂട്ടാൻ കൂടി വെച്ചാൽ മതീലോ അത് ഞാൻ നോക്കിക്കോളാം."
ഗംഗ സാരി തലപ്പിൽ കൈ തുടച്ചു ഹാളിലേക്ക് നടന്നു.
"എന്താടി കാന്താരി നിന്നെ ഇപ്പൊ ഒന്ന് കാണണോങ്കിൽ കാത്തിരിക്കണോല്ലോ, ഇച്ചേയിയെക്കാളും തിരക്കാ പെണ്ണിന്."
"പിന്നല്ലാതെ ചേച്ചിക്കുട്ടി അവിടെ വെറുമൊരു ഡോക്ടർ ഞാൻ അവിടത്തെ നഴ്സും അപ്പോൾ തിരക്കുണ്ടെന്നു കൂട്ടിക്കോ."
"നീ കഴിഞ്ഞപ്രാവശ്യം കണ്ടതിനെക്കാളും കോലം കെട്ടൂലോ."
"ഹോസ്റ്റൽ മെസ്സിലെ ചവറു ഫുഡ് അല്ലെ, പിന്നെ ഇടയ്ക്ക് ഇങ്ങോട്ടു പോരുന്നതാ ആകെ ഉള്ള ആശ്വാസം. എനിക്ക് വല്ലതും തിന്നാൻ താടി ചേച്ചി."
"ശോ തരാം പെണ്ണെ, പിന്നെ എന്തൊക്കെയുണ്ട് വിശേഷം."
"ഹോ നമുക്കൊക്കെ എന്ത് വിശേഷം, വിശേഷമൊക്കെ ഇവിടെ അല്ലെ, എന്റെ രണ്ട് ചേച്ചിമാർക്കൂടെ ഒരു ചെക്കനെ കിട്ടീന്നു കേട്ട്, അതോണ്ട് അളിയനെ കാണാൻ കൂടിയാ ഞാൻ വന്നേ."
"അയ്യേ ഈ പെണ്ണിന്റെ നാവ്.മനുഷ്യനെ നാറ്റിക്കും."
"ബുഹാ ഹ ഹ ഹ......എഹ് ഇതാര പുതിയ കക്ഷി."
ഒരു പ്ളേറ്റിൽ ഇഡ്ഡലിയും ചട്നിയുമായി വന്ന ഹേമയെ നോക്കി നീതു ചോദിച്ചു.
"അത് ഹരിയുടെ ബന്ധത്തിൽ പെട്ട ഒരു ആന്റി ആഹ്."
ഹേമയെ നോക്കി കണ്ണ് ചിമ്മി ഗംഗ പറഞ്ഞു.എന്നിട്ടു
💬 Comments
View all comments