Chapter Title : യുഗം 9 [Achilies]
ഞാൻ ഒന്നുമില്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി.
"എനിക്കില്ലേ ഗംഗേ."
വസുവിന്റെ പ്ലേറ്റിലെ ഇഡ്ഡലി നോക്കിയാണ് ഞാൻ ചോദിച്ചത്.
"അശോകന് ക്ഷീണമാവാം അവശതയോടെ ഇരുന്നാൽ മതി."
പുച്ഛ ചിരിയുമായി എന്നെ കളിയാക്കി ഗംഗ തിരികെ പോയി.
അത് കണ്ട വസൂ ചിരിയൊതുക്കി ഒരു കഷ്ണം ഇഡ്ഡലി കിള്ളി എനിക്ക് നേരെ നീട്ടി. ഞാൻ അത് തിരിച്ചു അവളുടെ വായിലേക്ക് തന്നെ വെച്ച് കൊടുത്തു കണ്ണിറുക്കി പിന്നെ നെറ്റിയിൽ ഒരുമ്മ കൊടുത്ത് ഞാൻ എന്റെ പതിവ് പരിപാടിയിലേക്ക് കടന്നു, നമ്മടെ കൃഷീം പച്ചക്കറിയും തന്നെ.
തൂമ്പയുമെടുത് പിന്നിലെ തൊടിയിലേക്ക് അടുക്കളയുടെ മുമ്പിലൂടെ നടന്നു. അപ്പോൾ അവിടെ നിപ്പുണ്ട് ഒരു തേങ്ങയുടെ കൊത്തും കൊറിച്ചോണ്ട്, കാന്താരി.
"നിന്നെ ഞാൻ എടുത്തോളം കേട്ടോടി പ്രാന്തി."
"അയ്യാ ഇങ്ങു വാ, ഞാൻ പൊങ്ങി തരാം....പോക്ക് കണ്ടാൽ കര്ഷകശ്രീ നാളെ ഈ വീട്ടിലിരിക്കുമെന്നു തോന്നും."
"ഏയ് ഇത് കുറച്ചു നാളു കഴിയുമ്പോ ഇവിടുള്ള ഒരാൾക്ക് വയറു വീർപ്പിച്ചു നടക്കാൻ വഴി വെട്ടാനുള്ള പോക്കല്ലേ. അതിലെന്തായാലും എനിക്കൊരു അവാർഡ് ഉറപ്പാ."
കേട്ടതും പെണ്ണിന്റെ മുഖം വിടർന്നു. പിന്നെ ചൂളിയ മുഖം എന്നിൽ നിന്ന് മറക്കാനായി.
കൊഞ്ഞനം കുത്തി അടുക്കളയിലേക്കു മാറി തൊടിയിലേക്ക് നടക്കുമ്പോൾ മുകളിലെ ജനാലയിൽ ഒരു നിഴലനക്കം ഞാൻ കണ്ടു അത് മീനാക്ഷി ആണെന്ന് മനസ്സിലാക്കാൻ എനിക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല, പക്ഷെ നിൽക്കാനോ നോക്കാനോ ഞാൻ നിന്നില്ല.
തൊടിയിലെ വിളയെല്ലാം വിളവെടുപ്പിനു പാകമായിട്ടുണ്ട്.വെണ്ടയും വഴുതനയുമെല്ലാം എന്നെ നോക്കി ചിരിക്കുന്നുണ്ട്. അതുങ്ങളെ തൊട്ടും തലോടിയും ഞാൻകുറച്ചു നടന്നു. പിന്നെ ഹോസ് എടുത്ത് നനക്കാനും പുഴുക്കുത്തുള്ള ഇലകൾ
💬 Comments
View all comments