0%

Chapter Title : യുഗം 9 [Achilies]

Author : Achillies Read All Parts 1.9K
മുകളിലേക്ക് പോയി. "മുകളിലാര ഗംഗേച്ചി."
കഴിച്ച വിരലുകൾ ഉറിഞ്ചിക്കൊണ്ടു നീതു ചോദിച്ചു.""അത് ഹേമേട്ടത്തിയുടെ മോളാ." "ഹ്മ്മ് അപ്പോൾ വാ നമുക്ക് ഹരിയേട്ടനെ കാണാം." "ഓഹ് വാ പോയേക്കാം, ഇങ്ങനെ ഒരനിയത്തി ഉണ്ടെന്നു കേട്ടപ്പോൾ ഹരിക്കും കാണണമെന്ന് ഉണ്ടായിരുന്നു.പിന്നെ മാഡത്തിനു സമയം കിട്ടണ്ടേ ഇങ്ങോട്ടൊക്കെ ഇറങ്ങാൻ." "ദേ ഗംഗകുട്ടി ഒരു കുത്തു ഞാൻ വെച്ച് തരുട്ടോ. ഇന്ന് തന്നെ എനിക്ക് നൈറ്റ് ഷിഫ്റ്റ് ആയോണ്ടാ വരാൻ പറ്റിയെ." അടുക്കള വാതിലിലൂടെ പുറകിലെ തൊടിയിലേക്കിറങ്ങി നടക്കുകയായിരുന്നു അവർ. "ഡി പെണ്ണെ നിനക്കൊരു ചെക്കനെ നോക്കി തുടങ്ങണ്ടേ, കല്യാണപ്രായൊക്കെ ആയി." "ഇപ്പോൾ എനിക്കേറ്റോം അത്യാവശ്യം കല്യാണം ആണല്ലോ, ഒന്ന് പോടീ ചേച്ചി." "അതോണ്ടായിരിക്കും ഹോസ്പിറ്റലിലെ ആഹ് കിളവൻ ഉമ്മൻ ഡോക്ടറുമായിട്ടു....ശ്ശെ." കേട്ടതും നീതു തലയിൽ കൈ വെച്ച് നിറയാൻ തുടങ്ങിയ കണ്ണുമായി ഗംഗയെ നോക്കി." "അയ്യേ ഇത്രേ ഉള്ളോ എന്റെ തന്റേടി, ആദ്യം കേട്ടപ്പോൾ നിക്ക് വിഷമോം ദേഷ്യോം ഒക്കെ വന്നു. പിന്നെ പതിയെ ഉൾക്കൊണ്ടു. ന്നാലും വേണ്ടായിരുന്നു മോളെ." അവളുടെ തോളിൽ ചാരി നിന്ന് നീതു പതിയെ നെടുവീർപ്പിട്ടു." "സാരൂല്ലാ പോട്ടെ ഞാൻ പറഞ്ഞു നിന്നെ വിഷമിപ്പിക്കുന്നില്ല. വാ ന്നിട്ടു ആഹ് കണ്ണൊക്കെ തുടച്ചേ എന്റെ പഴയ വായാടി കൊച്ചിനെ മതി എനിക്ക്." നീതു ഈറനണിഞ്ഞ കണ്ണുകൾക്കുള്ളിൽ നിന്നും ഗംഗായ്ക്കായി ഒരു പുഞ്ചിരി തൂകി. ******************************************************************* കപ്പയ്‌ക്കെല്ലാം തടമെടുത് ഇനി എങ്ങോട്ടൊക്കെ കൃഷി വിപുലികരിക്കാം എന്നാലോചിച്ചു നിക്കുമ്പോഴാണ്. ഒരു ചിരിയും സംസാരവുമൊക്കെ കേട്ടത്. നോക്കുമ്പോൾ ഗംഗ വരുന്നുണ്ട് കൂടെ മറ്റൊരു പെൺകുട്ടിയും, ഒരു ചുരിദാറാണ് വേഷം. അടുത്ത് വന്നപ്പോൾ ഒരു

💬 Comments

View all comments