0%

Chapter Title : യുഗം 9 [Achilies]

Author : Achillies Read All Parts 1.9K
ബ്ലാക്ക് ചുരിദാറിൽ കാണാൻ നല്ല ഭംഗി ഉള്ള ഒരു പെൺകുട്ടി, വട്ട മുഖം അല്പം വലിയ കരിയെഴുതിയ കണ്ണുകൾ ഗംഗയുടെ അത്ര ഉയരമില്ലെങ്കിലും കുറച്ചൂടെ തടി ഉണ്ട് പക്ഷെ ശരീരത്തിന് ചേർന്ന വണ്ണം. പക്ഷെ ആഹ് പെൺകുട്ടിയെ എവിടെയോ കണ്ടിട്ടുള്ള പോലെ, പക്ഷെ എവിടെയാണെന്ന് ഓര്മ കിട്ടുന്നില്ല. "എവിടെ വരെ ആയി കൃഷിപ്പണി." ഗംഗയാണ് വിളിച്ചു കൂവി വന്നത്. ഇത് ഞങ്ങളുടെ അനിയത്തിയാ നീതു, ഇച്ചേയിയുടെ ഹോസ്പിറ്റലിലെ നേഴ്സ് ആഹ്, ഞങ്ങൾക്ക് രണ്ട് പേർക്കൂടെ ഉള്ള ഒരു അനിയത്തി കുട്ടിയാ. നീതുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ഗംഗ നിന്നു. എന്നെ കണ്ടപ്പോൾ നീതുവിന്റെ മുഖത്തും ഭാവ വ്യത്യാസമുണ്ടായത് ഞാൻ ശ്രെദ്ധിച്ചിരുന്നു. പക്ഷെ അപ്പോൾ ഞാൻ ഒന്നും ചോദിക്കാൻ നിന്നില്ല.
"ഇത് ഹരി...." ഗംഗ പറയാൻ വന്നത് പാതി നിർത്തി നാണത്തോടെ വിരൽ കടിച്ചു നിന്നു. "ഞാൻ ഇവിടുള്ള രണ്ട് ദേവിമാരുടെ പതിയാ, പോരെ." കേട്ടതും ഗംഗ ചിരിച്ചു നീതുവിന്റെ തോളത്തു ചാരി. അപ്പോഴും നീതു അല്പം വിളർത്തു നിന്ന മുഖത്ത് കഷ്ടപ്പെട്ട് ഒരു ചിരി വരുത്തി. "നീതു വല്ലതും കഴിച്ചോ," "പിന്നെ വന്നപ്പോ തന്നെ ഇഡ്ഡലിം തട്ടീട്ടുള്ള നിൽപ്പാ ഈ കാന്താരി," നീതുവിന്റെ കവിളിൽ പിച്ചി ഗംഗ പറഞ്ഞു. "ചേച്ചി ഞാൻ പോട്ടെടോ കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട്, പിന്നെ ഇന്ന് നേരത്തെ ഡ്യൂട്ടിക്ക് കയറണം." "ഓഹ് പിന്നെടാ, വലിപ്പോഴുമെ നീ വരാറുള്ളൂ, അപ്പോൾ അവൾക്ക് ഉടനെ പോണം പോലും ഞാൻ വിടതില്ല, ഊണൊക്കെ കഴിച്ചു ഇച്ചേയി വന്നിട്ട് പോകാം. ഹരി വേണേൽ കൊണ്ടോയി ആക്കി തരും." "അതല്ലടോ

💬 Comments

View all comments