Chapter Title : യുഗം 9 [Achilies]
തിരികെ വരുകയായിരുന്നു.
ഗംഗ പഴയ പോലെ എന്റെ പിറകെ കൂടി വട്ടു പിടിപ്പിക്കാനും ഒടുവിൽ ഞാൻ എന്തേലും ചെയ്യാൻ പോയാൽ ഹേമയുടെയോ വസുവിന്റെയോ പിന്നിൽ ഒളിക്കും. ഹേമയും വളരെ വേഗത്തിൽ തന്നെ ഞങ്ങളുടെ ജീവിതവുമായി പൊരുത്തപ്പെട്ടു, ഗംഗയോടൊപ്പം മിക്കവാറും അടുക്കളയിൽ കൂടി അവളോടൊപ്പം ചിരിച്ചും കളിച്ചും നടക്കുന്നത് കാണാം.
മീനാക്ഷിയെ ഒരിക്കൽപോലും ഞാൻ കണ്ടിട്ടില്ല അവിടെ അങ്ങനെ ഒരാളുണ്ടെന്നു പോലും ഓർക്കുന്നത് ഹേമ ഭക്ഷണവും കൊണ്ട് മുകളിലേക്ക് പോവുമ്പോഴും പിന്നെ വസുവും ഗംഗയും പോകുമ്പോഴും മാത്രമാണ്. അവൾക്കിനി വല്ല തളർവാതവും വന്നോ എന്ന് എനിക്ക് തോന്നാതിരുന്നില്ല. പിന്നെ കാണാതിരിക്കുന്നതാവും എന്ത് കൊണ്ടും നല്ലതെന്നു ഞാനും കരുതി.
"തളിരണിഞ്ഞൊരു കിളി മരത്തിലെ
കണിമലരെ വാ പൂക്കാലം പൂക്കാലം
വെയിലുദിക്കുന്ന വഴിയരികത്തു തണലൊരുക്കാൻ വാ
താലോലം താലോലം
ഒരു തരി കുങ്കുമവും കുനിമണി ചന്ദനവും
പൊൽത്താലത്തിലെ പൊൻ നാണ്യങ്ങളും
പൂമാനങ്ങളും താ."
പെട്ടെന്ന് എന്റെ മുഖത്തേക്ക് വെള്ളം വന്നു വീണു. ഞാൻ ഞെട്ടി പിടഞ്ഞെഴുന്നേറ്റു.
"ഒന്ന് നിർത്താവോ കാളരാഗം വാവടുത്തു നിൽക്കുവാ വല്ല എരുമയും ഓടി കേറി വരും."
വൈകീട്ട് കവലയിലെ കറക്കവും കഴിഞ്ഞു ഹാളിലെ സോഫയിൽ ഒരു പാട്ടും മൂളി കിടന്നപ്പോഴാണ് ഗംഗയുടെ വക ഈ ഉപദ്രവം.
"നിന്നെ ഞാനിന്നു ശെരിയാക്കി തരാടി എരുമേ."
മുഖത്ത് വെള്ളം കോരി ഒഴിച്ച അവളെ പിടിക്കാനായി സോഫയിൽ നിന്ന് ചാടി എഴുന്നേറ്റതും ഗംഗ ഓടി പുറത്തെത്തി.
"ഇച്ചേയി വന്നെന്നെ രക്ഷിക്ക് ഈ ദുഷ്ടൻ ഇല്ലേലിന്നെന്നെ കൊല്ലും."
"ആര് വന്നാലും നിന്നെ ഞാൻ വിടില്ലെടി പ്രാന്തി, നീ എന്റെ തലേൽ വെള്ളമൊഴിക്കോല്ലേ."
"അത് ഞാൻ അപ്പൊ പെട്ടെന്ന് അറിയാതെ ഒഴിച്ചതാ, ന്റെ കൈയ്യിന്നു അറിയാണ്ട് വീണതല്ലേ."
എന്റെ കൈയിലായതും അവള് കുതറി എന്റെ കൈ വിടീക്കാൻ നോക്കി ഓരോ കാരണം പറയാൻ തുടങ്ങി.
"ന്റെ ദേവി ങ്ങനെ രണ്ടെണ്ണം, ഇത്രേം നേരം അടുക്കളയിൽ നിന്നവളാ ഹരിയെ നോക്കിട്ടും വരാന്നു പറഞ്ഞു പോയപ്പോഴെ ഞാൻ ഓർത്തതാ ഇങ്ങനെ എന്തേലും ഒപ്പിക്കാനാവുന്നു."
കൊലായിലേക്ക് ഞങ്ങളുടെ തല്ലുപിടുത്തം കണ്ടോണ്ടു വന്ന വസൂ കൈ തലയിൽ വെച്ചു.
"ഇവളാണേൽ അവനെക്കാളും
💬 Comments
View all comments