Chapter Title : യുഗം 9 [Achilies]
കുറുമ്പും വാശിയും, ഹരി അതിനെ വിട്."
"ഇല്ല വസൂ ഇന്നിവളെ വിടില്ല വിട്ടാൽ, അടുത്ത ദിവസം എന്റെ തലേൽ അവള് ചാണകോരിക്കും കൊണ്ടിടുന്നത്."
"അതിനിവിടെ തൊഴുത്തില്ലല്ലോ." ശബ്ദം അടക്കിയാണ് ഗംഗ പറഞ്ഞത്.
"ന്താന്നു."
"ഇനി ഇടത്തില്ലാന്നു പറഞ്ഞതാ ന്റെ കൈ വേദനിക്കണ് ഹരി ന്നെ വിട് ന്നി ചെയൂല്ല സത്യം."
മുഖത്ത് ദയനീയ ഭാവം വരുത്തി ഗംഗ പറഞ്ഞു. വിട്ടാൽ ആഹ് നിമിഷം എന്റെ തലക്കടിച്ചിട്ട് അവൾ ഓടുമെന്നത് മൂന്നരത്തരം.
മുറ്റത്തുള്ള ഗുസ്തിക്കിടയിലാണ് ഒരു കാർ ഗേറ്റിനടുത് നിന്നത് ഞാൻ കണ്ടത്. കാറുനോക്കി കൈ അയഞ്ഞ തക്കത്തിന് എന്റെ പിടി വിടുവിച്ചു എന്റെ പുറത്തിനൊരിടിയും തന്നു ഗംഗ ഓടി വസുവിനടുത്തായി.
കാർ വിട്ടു ഗേറ്റ് കടന്നു വരുന്ന ആളെ കണ്ട് എന്റെ ചുണ്ടിലൊരു ചിരി വന്നു.
അജയേട്ടൻ.
ആളെ മനസ്സിലാവാതെ വായും പൊളിച്ചു ഗേറ്റിലേക്ക് കൂമനെ പോലെ തുറിച്ചു നോക്കി പെണ്ണുങ്ങള് രണ്ടും നിൽപ്പുണ്ട്.
"അജയേട്ടനാണ്."
സംശയം തീർക്കാനായി ഞാൻ പറഞ്ഞതും രണ്ടിന്റെയും മുഖത്ത് ഒരു ചിരി വന്നു.
"രണ്ട് ദിവസം കഴിഞ്ഞു ഇങ്ങെത്താം എന്ന് പറഞ്ഞ ആളാ, ഇപ്പോഴാ വരുന്നേ."
"എന്റെ തിരക്കൊക്കെ നിനക്കറിയാവുന്നതല്ലേ, ഇന്നാണ് ഒന്നുഒതുങ്ങി പോരാൻ പറ്റിയത്. അവിടുന്നു നേരെ ഇങ്ങോട്ടാ പോന്നത് ഇനി വേണം അമ്മയെക്കൂട്ടാൻ ചെല്ലാൻ."
എന്റെ അടുത്തെത്തിയ അജയേട്ടൻ എന്റെ തോളിൽ കൈ ഇട്ടു പറഞ്ഞു.
"അപ്പൊ ഇന്ന് തന്നെ പോണോ?"
"പോവാതെ വയ്യട ലീവ് ഇല്ല മറ്റന്നാൾ തിരിച്ചെത്തണം, ഇന്ന് മുഖം കാണിച്ചില്ലേൽ ഇന്ദിരാമ്മ എന്റെ പുറം പൊളിക്കും."
"ശ്ശെ വന്നിട്ട് ഉടനെ പോണോന്നു വെച്ചാൽ. ആഹ് എന്തായാലും വാ ആങ്ങളയെ പരിചയപ്പെടാൻ കാത്തിരിക്കുന്നുണ്ട് രണ്ട് പെങ്ങള്മാര്.""അതിനെന്താ എനിക്കും സന്തോഷോല്ലേ ഒറ്റ പുത്രനായി വളർന്നു വന്നിട്ട് ആദ്യം നിന്നെ കിട്ടി ഇപ്പോൾ രണ്ട് പെങ്ങൾമാരും. അമ്മയേം കൊണ്ട് വരണം ഒരിക്കൽ."
നടന്നു വീടിന്റെ പടിക്കൽ എത്തിയിരുന്നു ഞങ്ങൾ.
"ഏട്ടാ ഇത്........"
"വേണ്ട നീ പറഞ്ഞു തന്നതിൽ നിന്ന് ഏകദേശ രൂപമുണ്ട് മനസ്സിൽ രണ്ടാളുടെയും, എന്റെ പെങ്ങൾമാരെ നീ എനിക്ക് പരിചയപ്പെടുത്തണ്ട."
വിടർന്ന പുഞ്ചിരിയുമായി നിൽക്കുന്ന ഗംഗയെയും വസുവിനെയും നോക്കി
💬 Comments
View all comments