Chapter Title : യുഗം 9 [Achilies]
പണി പതിനെട്ടും നോക്കിയിട്ടുണ്ട് പിന്നെയാ.
അജയേട്ടന് ചായയുമായി വന്ന ആളെ കണ്ടതും ചിരിയും കളിയുമായി ഇരുന്ന ആളുടെ മുഖം മാറി. ഹേമയെ കണ്ട് ദേഷ്യം വന്ന കണ്ണുകളുമായി അജയേട്ടൻ എന്നെ നോക്കി. ദയനീയ ഭാവത്തോടെ ഇരിക്കാനെ എനിക്ക് കഴിഞ്ഞുള്ളു. അത് കണ്ടിട്ടാവണം വസൂ കാര്യങ്ങൾ ഒന്ന് തണുപ്പിക്കാനായി ഇടപെട്ടു.
"അജയ്ക്ക് ഹരിയുടെ കൃഷി ഇടം കാണേണ്ട വാ."
മറുപടി കേൾക്കാൻ നിൽക്കാതെ അജയേട്ടന്റെ കൈ പിടിച്ചു കൊണ്ട് വസൂ തൊടിയിലേക്ക് കൊണ്ട് പോയി, പോകുമ്പോഴും അജയേട്ടൻ എന്നെ നോക്കുന്നുണ്ടായിരുന്നു. ഹേമയെ ഇവിടെ നിർത്തിയ കാര്യം ഞാൻ പറഞ്ഞിരുന്നില്ല, അവരെ ഇവിടെ കണ്ടപ്പോൾ അജയേട്ടൻ പെട്ടെന്നു ഷോക്ക് ആയിരിക്കണം.
"ഒന്നുല്ലട്ടോ ഇച്ചേയി എല്ലാം പറഞ്ഞു മനസ്സിലാക്കിക്കോളും."
എന്റെ ടെൻഷൻ മനസിലായെന്നോണം എന്റെ കൈയിൽ ചുറ്റി ഗംഗ പറഞ്ഞു.
അല്പം കഴിഞ്ഞു വന്ന അജയേട്ടന്റെ മുഖത്ത് മുമ്പുണ്ടായിരുന്ന ദേഷ്യം ഇല്ലായിരുന്നു. അത് കണ്ടപ്പോൾ തന്നെ എന്റെ ജീവൻ തിരികെ വന്നു. പിന്നീടുള്ള സമയമെല്ലാം വളരെ കൂൾ ആയി പഴയപോലെ തന്നെ ആയി അജയേട്ടൻ, ഹേമയോടും വളരെ നോർമൽ ആയിട്ടാണ് സംസാരിച്ചത്. ഈ വസൂ ഇതിനിടയിൽ എന്ത് മായജാലമാണ് കാട്ടിയതെന്നു എനിക്ക് മനസ്സിലായില്ല.
വൈകീട്ട് വീട്ടിൽ നിന്നും കവലയിൽ അജയേട്ടനെ ആക്കാൻ ആയി പോവുകയായിരുന്നു ഞാൻ.
"ഈ ലോകത്തിലേക്ക് വെച്ച് ഏറ്റവും വലിയ ഭാഗ്യവാൻ ആരാണെന്നു ചോദിച്ചാൽ ഞാൻ പറയും നീ ആണെന്ന്."
"അതെന്തേ ഇപ്പോൾ അങ്ങനെ തോന്നാൻ."
"എല്ലാവരും മനസ്സിണങ്ങിയ നമ്മളെ മനസ്സിലാക്കുന്ന ഒരു പെണ്ണിനെ കിട്ടാനായി ആഗ്രഹിക്കും. നിനക്ക് നിന്നെ നീ മനസിലാക്കിയതിലും അധികം നിന്നെ മനസ്സിലാക്കി നിന്റെ അപ്പുറവും ഇപ്പുറവും നില്ക്കാൻ രണ്ട് മാലാഖമാരെയാ കിട്ടിയത്.ഇതിൽ കൂടുതൽ വേറെ എന്താടാ വേണ്ടത്."അജയേട്ടൻ പറഞ്ഞത് കേട്ട് എനിക്കെന്റെ ഉള്ളിൽ തോന്നിയ സന്തോഷത്തിന് വീട്ടിൽ എത്തി രണ്ടു പേരെയും എടുത്തു പൊക്കി വട്ടം കറക്കാനാണ് തോന്നിയത്.
"അതുങ്ങള് ജീവിതത്തിൽ ഒരുപാട് അനുഭവിച്ചിട്ടുണ്ട്, ഇനി അവരുടെ കണ്ണ് നിറയാതെ നോക്കേണ്ടത് നീയാ, അവരെ ഒരു കാരണവശാലും വിഷമിപ്പിക്കരുതെട്ടൊ, ഇപ്പോൾ ചോദിക്കാനും പറയാനും ഞാനും ഉണ്ട്, പിന്നെ എന്റെ അമ്മേം."
അവസാനം ഒരു ചെറു
💬 Comments
View all comments