0%

Chapter Title : യുഗം 9 [Achilies]

Author : Achillies Read All Parts 1.9K
ഞാൻ അപ്പൊ പെട്ടെന്ന് അറിയാതെ ഒഴിച്ചതാ, ന്റെ കൈയ്യിന്നു അറിയാണ്ട് വീണതല്ലേ." എന്റെ കൈയിലായതും അവള് കുതറി എന്റെ കൈ വിടീക്കാൻ നോക്കി ഓരോ കാരണം പറയാൻ തുടങ്ങി. "ന്റെ ദേവി ങ്ങനെ രണ്ടെണ്ണം, ഇത്രേം നേരം അടുക്കളയിൽ നിന്നവളാ ഹരിയെ നോക്കിട്ടും വരാന്നു പറഞ്ഞു പോയപ്പോഴെ ഞാൻ ഓർത്തതാ ഇങ്ങനെ എന്തേലും ഒപ്പിക്കാനാവുന്നു." കൊലായിലേക്ക് ഞങ്ങളുടെ തല്ലുപിടുത്തം കണ്ടോണ്ടു വന്ന വസൂ കൈ തലയിൽ വെച്ചു. "ഇവളാണേൽ അവനെക്കാളും കുറുമ്പും വാശിയും, ഹരി അതിനെ വിട്." "ഇല്ല വസൂ ഇന്നിവളെ വിടില്ല വിട്ടാൽ, അടുത്ത ദിവസം എന്റെ തലേൽ അവള് ചാണകോരിക്കും കൊണ്ടിടുന്നത്." "അതിനിവിടെ തൊഴുത്തില്ലല്ലോ." ശബ്ദം അടക്കിയാണ് ഗംഗ പറഞ്ഞത്. "ന്താന്നു." "ഇനി ഇടത്തില്ലാന്നു പറഞ്ഞതാ ന്റെ കൈ വേദനിക്കണ് ഹരി ന്നെ വിട് ന്നി ചെയൂല്ല സത്യം." മുഖത്ത് ദയനീയ ഭാവം വരുത്തി ഗംഗ പറഞ്ഞു. വിട്ടാൽ ആഹ് നിമിഷം എന്റെ തലക്കടിച്ചിട്ട് അവൾ ഓടുമെന്നത് മൂന്നരത്തരം. മുറ്റത്തുള്ള ഗുസ്തിക്കിടയിലാണ് ഒരു കാർ ഗേറ്റിനടുത് നിന്നത് ഞാൻ കണ്ടത്. കാറുനോക്കി കൈ അയഞ്ഞ തക്കത്തിന് എന്റെ പിടി വിടുവിച്ചു എന്റെ പുറത്തിനൊരിടിയും തന്നു ഗംഗ ഓടി വസുവിനടുത്തായി. കാർ വിട്ടു ഗേറ്റ് കടന്നു വരുന്ന ആളെ കണ്ട് എന്റെ ചുണ്ടിലൊരു ചിരി വന്നു. അജയേട്ടൻ. ആളെ മനസ്സിലാവാതെ വായും പൊളിച്ചു ഗേറ്റിലേക്ക് കൂമനെ പോലെ തുറിച്ചു നോക്കി പെണ്ണുങ്ങള് രണ്ടും നിൽപ്പുണ്ട്. "അജയേട്ടനാണ്." സംശയം തീർക്കാനായി ഞാൻ പറഞ്ഞതും രണ്ടിന്റെയും മുഖത്ത് ഒരു ചിരി വന്നു. "രണ്ട് ദിവസം കഴിഞ്ഞു ഇങ്ങെത്താം എന്ന്

💬 Comments

View all comments