Chapter Title : യുഗം 9 [Achilies]
പറഞ്ഞ ആളാ, ഇപ്പോഴാ വരുന്നേ."
"എന്റെ തിരക്കൊക്കെ നിനക്കറിയാവുന്നതല്ലേ, ഇന്നാണ് ഒന്നുഒതുങ്ങി പോരാൻ പറ്റിയത്. അവിടുന്നു നേരെ ഇങ്ങോട്ടാ പോന്നത് ഇനി വേണം അമ്മയെക്കൂട്ടാൻ ചെല്ലാൻ."
എന്റെ അടുത്തെത്തിയ അജയേട്ടൻ എന്റെ തോളിൽ കൈ ഇട്ടു പറഞ്ഞു.
"അപ്പൊ ഇന്ന് തന്നെ പോണോ?"
"പോവാതെ വയ്യട ലീവ് ഇല്ല മറ്റന്നാൾ തിരിച്ചെത്തണം, ഇന്ന് മുഖം കാണിച്ചില്ലേൽ ഇന്ദിരാമ്മ എന്റെ പുറം പൊളിക്കും."
"ശ്ശെ വന്നിട്ട് ഉടനെ പോണോന്നു വെച്ചാൽ. ആഹ് എന്തായാലും വാ ആങ്ങളയെ പരിചയപ്പെടാൻ കാത്തിരിക്കുന്നുണ്ട് രണ്ട് പെങ്ങള്മാര്.""അതിനെന്താ എനിക്കും സന്തോഷോല്ലേ ഒറ്റ പുത്രനായി വളർന്നു വന്നിട്ട് ആദ്യം നിന്നെ കിട്ടി ഇപ്പോൾ രണ്ട് പെങ്ങൾമാരും. അമ്മയേം കൊണ്ട് വരണം ഒരിക്കൽ."
നടന്നു വീടിന്റെ പടിക്കൽ എത്തിയിരുന്നു ഞങ്ങൾ.
"ഏട്ടാ ഇത്........"
"വേണ്ട നീ പറഞ്ഞു തന്നതിൽ നിന്ന് ഏകദേശ രൂപമുണ്ട് മനസ്സിൽ രണ്ടാളുടെയും, എന്റെ പെങ്ങൾമാരെ നീ എനിക്ക് പരിചയപ്പെടുത്തണ്ട."
വിടർന്ന പുഞ്ചിരിയുമായി നിൽക്കുന്ന ഗംഗയെയും വസുവിനെയും നോക്കി അജയേട്ടൻ പറഞ്ഞു.
പിന്നെ ഗംഗയുടെ നേരെ നിന്നു.
"ഇത് ഗംഗ ലെ,"
ഗംഗ അതേയെന്ന അർത്ഥത്തിൽ തലയാട്ടി.
"ഇത് വാസുകി."
വസുവിനെ ചൂണ്ടി അജയേട്ടൻ ചിരിച്ചു.
"ചേട്ടായി വന്ന കാലിൽ നിൽക്കാതെ അകത്തേക്ക് വായോ."
അജയേട്ടന്റെ കയ്യിൽ തൂങ്ങി ഗംഗ വലിച്ചു അകത്തേക്ക് കൊണ്ട് പോയി.
പെണ്ണിന്റെ നടപ്പും ഭാവോം കണ്ടാൽ ഇവര് ഒരു വയറിൽ നിന്ന് വന്നതല്ലെന്നു ആരും പറയൂല്ല. പിന്നെ കത്തി വെച്ച് രണ്ടൂടെ തല്ലു പിടിയായി. അന്വേഷിച്ചു വരാനും കാര്യങ്ങൾ വിളിച്ചു ചോദിക്കാനും ഒരാളില്ലാത്തവർക്ക് അത് കിട്ടുമ്പോഴുള്ള അവരുടെ സന്തോഷം
💬 Comments
View all comments