0%

Chapter Title : യുഗം 9 [Achilies]

Author : Achillies Read All Parts 1.9K
ഞാൻ കണ്ടറിയുകയായിരുന്നു. "ഇനി ഒറ്റയ്ക്ക് വരണ്ടാട്ടോ ഇനി വരുമ്പോ അമ്മയെ കൂടി കൊണ്ടന്നം, ഇവിടെ നിൽക്കട്ടെ ഞങ്ങൾക്ക് ഒരു കൂട്ടാവുല്ലോ." ഗംഗ വാശി കുത്തി കൊഞ്ചി കൊണ്ട് ചോദിച്ചു. "ഒരിക്കെ കൊണ്ട് വരാം മോളെ, അമ്മയോട് ഞാൻ പറയണുണ്ട്, രണ്ട് പെൺകുട്ടികൾ കൂടെ എനിക്ക് ഇനി കൂടെപിറപ്പായുള്ള കാര്യം, ഈ വട്ടന്റെ കാര്യം പിന്നെ അമ്മയ്ക്ക് നേരത്തെ അറിയാം. നിന്നെ കാണാൻ നോക്കി ഇരിപ്പുണ്ട് ഇറങ്ങീട്ടു പിന്നെ നീ വന്നിട്ടേ ഇല്ലല്ലോ." "ഞാൻ വരാഞ്ഞിട്ടല്ലല്ലോ എന്നെ വരുത്താത്തതല്ലേ." ഞാൻ പറഞ്ഞതും അജയേട്ടനൊന്നു പരുങ്ങി. "അതെന്താ അജയ് ഇവൻ അമ്മയെ കാണാൻ വന്നാൽ." "അത് വേറൊന്നുല്ല വസൂ ഞാനും അമ്മേം കൂടിയാൽ പിന്നെ അജയേട്ടനെ പെണ്ണ് കെട്ടിക്കുന്നതാവും ഞങ്ങളുടെ മെയിൻ ചർച്ച ആശാന് പിന്നെ അത് കേക്കുന്നത് തന്നെ കലിയാ." "അതെന്താ ചേട്ടായി കേട്ടാത്തെ, ദേ ഇനി ഞങ്ങൾ നോക്കാൻ പോവുവാണെ, ഞങ്ങൾക്ക് ഒരു നാത്തൂനെ വേണ്ടേ." "വേണ്ട ഗംഗേ കല്യാണോം പെണ്ണും കുടുംബവുമൊക്കെ ഞാൻ എന്നോ കുഴിച്ചുമൂടിയ കനവുകളാ." "അതൊന്നും പറഞ്ഞാൽ പറ്റില്ല മുറപ്പടി ഇതൊക്കെ ഇനി പെങ്ങൾമാരുടെ ഉത്തരവാദിത്തങ്ങളാ, അപ്പോൾ ഇനി അതിന്റെ പേരിൽ ഇനി ചർച്ച ഇല്ല ഒരീസം ഞങ്ങൾ വരും അമ്മയെ കാണാൻ അപ്പോൾ ഇതിനും കൂടി ഒരു തീരുമാനം ഉണ്ടാക്കും." വസുവും അത് ഏറ്റു പിടിച്ചതോടെ അജയേട്ടൻ പിന്നെ ഒന്നും മിണ്ടിയില്ല. എനിക്കിതൊക്കെ കേട്ടിട്ടും വലിയ ഭാവമാറ്റം ഒന്നും ഉണ്ടായില്ല ഇങ്ങേരെ കെട്ടിക്കാൻ ഞാനും അമ്മയും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട് പിന്നെയാ. അജയേട്ടന് ചായയുമായി വന്ന ആളെ കണ്ടതും ചിരിയും

💬 Comments

View all comments