Chapter Title : യുഗം [കുരുടി]
എന്നെ താങ്ങി നിർത്തിയത് അങ്ങേരായിരിരുന്നു.
"എന്താടാ ഹരി റിലീസിന്റെ തലേദിവസം രാപനി പിടിച്ചോ". രാമേട്ടന്റെ ചോദ്യമാണ് എന്നെ വർത്തമാനത്തിലേക്ക് വലിച്ചിട്ടത്, "അത് പിന്നെ രാമേട്ടാ ഇവിടെ എത്ര രാത്രി കഴിഞ്ഞതാ പക്ഷെ ഈ രാത്രിക്ക് മാത്രം നീളക്കൂടുതൽ ഉള്ള പോലെ " ചിരിച്ചു കൊണ്ട് ഞാൻ പറഞ്ഞു ."മതീടാ എത്ര പേരുടെ റിലീസ് കണ്ടതാ ഞാൻ നീയും കണ്ടതല്ലേ ഇതേ ഇരിപ്പ് ഈ സെല്ലിലെ എത്ര എണ്ണം ഇരുന്നിട്ടുള്ളതാ,,.............
പക്ഷെ മോനെ നിന്നെ അറിയാവുന്ന കൊണ്ട് ഞാൻ പറയാം മനുഷ്യര് മാറുന്ന പോലെ ലോകത്തിൽ വേറെ ഒന്നും മാറില്ല അമിതമായി ഒന്നും പ്രതീക്ഷിച്ചു നീ നാളെ ഇറങ്ങേണ്ട പ്രതീക്ഷകൾ കരിങ്കല്ലും കൊണ്ട് വെള്ളത്തിൽ ഇറങ്ങുന്നപോലാ ഒരു പരിധി കഴിഞ്ഞാൽ നമ്മളെയും മുക്കും". രാമേട്ടൻ ഗൗരവത്തോടെ ഒരു താക്കീതായി അത് പറഞ്ഞപ്പോൾ ഞാൻ ഒന്ന് പേടിച്ചെങ്കിലും ചിന്തിച്ചു ഏയ് മീനാക്ഷി അവൾ എന്റെ അല്ലെ അവൾക് വേണ്ടി അല്ലെ ഞാൻ ഈ അനുഭവിച്ചത് മുഴുവൻ അവൾക് അങ്ങനെ എന്നെ മറക്കാൻ കഴിയുവോ"
നിറങ്ങൾക് തീ പിടിക്കുന്ന പ്രായത്തിൽ എന്റെ ഒപ്പം ചേർന്നവൾ ജീവിതം പൂർത്തിയവണമെങ്കിൽ ഞാൻ എന്നും കൂടെ വേണമെന്ന് പറഞ്ഞു എന്റെ തോളിൽ ചാരി ഉറങ്ങിയിരുന്നവൾ,
ജീവിതം ഉണ്ടെങ്കിൽ അവളോടൊപ്പം ആണെന്ന് ഉറപ്പിച്ചത് കൊണ്ടാണ് അവളെ ശല്യം ചെയുന്നു എന്ന് പറഞ്ഞ ഒരുത്തനെ പോയി കണ്ട് വിലക്കിയതും പക്ഷെ വീണ്ടും അവന്റെ ശല്യം കൂടിയപ്പോഴാണ് അവൻ പതിവായി അവളുടെ പുറകെ കൂടാറുള്ള ഇടവഴിയിൽ ഞാൻ കത്ത് നിന്നതു വാക്കു തർക്കത്തിൽ തുടങ്ങിയത് കയ്യാങ്കളിയിലേക്ക് വഴി മാറിയതും ഏതോ
💬 Comments
View all comments