0%

Chapter Title : യുഗം [കുരുടി]

Author : Achillies Read All Parts 1.2K
നിമിഷത്തിൽ മനുഷ്യബോധത്തെ മൃഗതൃഷ്ണ കീഴടക്കിയ ഒരു നിമിഷത്തെ അബദ്ധം കയ്യിൽ വന്നു കയറിയ
കരിങ്കല്ലിനാൽ തല പൊട്ടി അവന്റെ ചോര മുഖത്തേക്ക് തെറിച്ചപ്പോഴേക്കും വൈകി പോയിരുന്നു. അവളുടെ പേര് ഒരിടത്തും വരാതിരിക്കാൻ ഞാൻ മനഃപൂർവം എല്ലാം ഏറ്റു എട്ടു വർഷത്തെ ശിക്ഷ വിധിയുമായി പുറത്തിറങ്ങിയ എന്നെ കാത്തു കോടതിയുടെ മുമ്പിലെ വാകച്ചോട്ടിൽ അവൾ നിന്നതും കൈ കൂട്ടി പിടിച്ചു കാത്തിരിക്കുമെന്നു പറഞ്ഞതും ഇത്രൊയൊക്കെ മാത്രമാണ് എന്നെ ഇപ്പോഴും വീണുപോകാതെ പിടിച്ചു നിർത്തുന്നത് നാളെ റിലീസ് അടുക്കുമ്പോഴും ഉള്ളിൽ എവിടെയോ ഒരു പേടി നിഴലിക്കുന്ന ഞാൻ അറിയുന്നുണ്ടായിരുന്നു. ജയിലിനു മുകളിൽ വെയിൽ നിറച്ചാർത്തു വീണു കുളിച്ചു റെഡി ആയി റിലീസ് ഫോമാലിറ്റി കഴിഞ്ഞു വാർഡന്റെ ഉപദേശവും കഴിഞ്ഞു രാമേട്ടനെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞു കുറച്ചു കരഞ്ഞു ജയിലിന്റെ അടിവാതിലിലൂടെ പുറത്തിറങ്ങിയ എന്നെ കാത്തു അവിടെ ആരും ഉണ്ടായിരുന്നുമില്ല അത് ഞാൻ പ്രതീക്ഷിച്ചതുമായിരുന്നു ഇപ്പോൾ തികച്ചും അനാഥനായ എന്നെ കാത്തിരിക്കാൻ അവൾ മാത്രമേ ഉള്ളു അവളെ ചിലപ്പോൾ അവളുടെ അമ്മ വിട്ടു കാണില്ല അവർ ഒരു പ്രേത്യേക സ്ത്രീ ആണ് ആരെയും കൂസാതെ നടക്കുന്ന ഒരുത്തി സ്വന്തം ഭർത്താവിനെ പോലും വിലയില്ല അവർ എന്തായാലും ഈ ബന്ധം എതിർക്കും എന്ന് ഉറപ്പായിരുന്നു വിളിച്ചിറക്കിയെ കല്യാണം നടക്കു ഓരോന്ന് ആലോചിച്ചു വേഗം ഞാൻ ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്തി എത്രയും വേഗം മീനാക്ഷിയെ കാണണം എന്നെ ഉണ്ടായിരുന്നുള്ളു ബസിൽ ഒന്ന് മയങ്ങി ഉണർന്നപ്പോഴേക്കും സ്റ്റോപ്പ് എത്തി വലിയ രീതിയിൽ നാട് മാറിയിരുന്നു പലർക്കും എന്നെ കണ്ടിട്ട് മനസിലായില്ല എന്ന് തോന്നി ഞാനും

💬 Comments

View all comments