0%

Chapter Title : യുഗം [കുരുടി]

Author : Achillies Read All Parts 1.2K
. " പറഞ്ഞതും എന്റെ മുമ്പിൽ ഗേറ്റ് വലിച്ചടച്ചു അവർ തിരിച്ചു വീട്ടിലേക്കു നടന്നു മരിച്ച മനസ്സുമായി അവിടെ നിന്ന ഞാൻ എപ്പോഴോ നടന്നു തുടങ്ങി അവിടെ നിന്ന് ഞാൻ ഒരു ബാറിലെത്തിയത് ഞാൻ പോലും അറിയാതെ ആണ് ആദ്യമായി മദ്യം സിരകളിൽ ലഹരി പടർത്തി പേരും വിലയുമറിയാത്ത വിവിധ കുപ്പികളിൽ ഞാൻ അവിടെ അഭയം കണ്ടെത്തി ജയിലിലെ 8 വർഷത്തെ അദ്വാനത്തിന്റെ കൂലി അവിടെ ഞാൻ ഒഴുക്കി തീർത്തു അവിടുന്നു കത്തുന്ന മനസ്സുമായി ഞാൻ എന്റെ വീട്ടിൽ വന്നു കയറി അമ്മ മരിച്ച ശേഷം തകർന്നു തുടങ്ങിയ അഹ് വീടിന്റെ കോലായിൽ ബാക്കി ഉണ്ടായിരുന്ന കുപ്പി കൂടി കാലിയാക്കി ഞാൻ കിടന്നു പക്ഷെ ഉറക്കത്തിൽ അവളുടെ മുഖം കണ്മുന്നിൽ തെളിഞ്ഞു വരുന്നത് കണ്ട ഞാൻ അവിടുന്നു ഇറങ്ങി നിയന്ത്രണമില്ലാതെ ഞാൻ ഇറങ്ങി നടന്നു കാലുകൾ വേച്ചു പോവുന്നുണ്ടായിരുന്നു എന്തോ ശബ്ദം കേട്ട് ഇടത്തേക്ക് തിരിഞ്ഞതും കണ്ണിൽ സൂര്യനുദിച്ചപ്പോലെ ആയിരുന്നു സൂര്യൻ പാഞ്ഞു വന്നു കണ്ണിൽ കയറിയതും ബോധം പോയി ഇരുട്ട് മാത്രം

💬 Comments

View all comments