Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
ഗംഗ നീതുവിനെ ചുറ്റിപ്പിടിച്ചു തോളിൽ മുഖം ചേർത്ത് കൊഞ്ചി പറഞ്ഞതും നീതു ചിരിച്ചുകൊണ്ട് അടങ്ങി.
"അമ്മമാരെ രണ്ടു പേരെയും കണ്ടില്ലല്ലോ പിന്നെ മണവാളനേം…."
"ഹേമേടത്തിയും ഇന്ദിരാമ്മയും കൂടെ ഒരുങ്ങാൻ അപ്പുറെ റൂമിൽ പോയി…..നിങ്ങൾ മൂന്നുപേരില്ലേ...അങ്ങോട്ടും ഇങ്ങോട്ടും തന്നത്താനെ ഉടുപ്പിച്ചാൽ മതീന്ന് പറഞ്ഞു മല്ലിയേം കൊണ്ട് ഓടിയതാ.…"
"ആഹാ ബെസ്റ്റ് അമ്മമാര്‍….
അല്ല അപ്പോൾ ചെക്കനോ….,
ഒരുക്കത്തിലാ…."
"അല്ല ഉറക്കത്തിലാ...വൃത്തികെട്ടവൻ…"
ഗംഗ മുഖവും വീർപ്പിച്ചു പറഞ്ഞതുകേട്ട നീതു ഇതെന്ത് കൂത്ത് എന്ന ഭാവത്തിൽ വായും പൊളിച്ചു ഇരുന്നു…
"ഹരിയേട്ടൻ എണീറ്റിട്ടില്ല നീതു…"
നീതുവിന്റെ ഭാവം കണ്ട മീനു പറഞ്ഞു.
"അയ്യോടാ ഇത്രേം നേരമായിട്ടുവോ….അതെന്താ...നിങ്ങൾ വിളിച്ചില്ലേ…"
"എന്തിനാ വിളിക്കുന്നത് കുഞ്ഞിക്കുട്ടിയൊന്നും അല്ലല്ലോ...ഇന്നത്തെ ദിവസം എന്താന്ന് പറഞ്ഞുകൊടുക്കാൻ….
ഞങ്ങൾ ഒരുങ്ങി ഇറങ്ങും...അത്രേ ഉള്ളൂ…"
"എന്നിട്ടു അവിടെ ചെന്നിട്ടു ആര് കെട്ടും മൂനെണ്ണത്തിനേയും…"
"ആവോ എനിക്കറിയില്ല…"
നീതുവിന്റെ ചോദ്യത്തിന് ഗംഗ അലസമായി മറുപടി പറഞ്ഞു…
"ഹോ ഗംഗ പെണ്ണിന് ചൂട് കൂടിയിട്ടുണ്ടല്ലോ…"
കുഞ്ഞിനെ മീനുവിന് കൈ മാറി ഗംഗയെ കെട്ടിപ്പിടിച്ചു നീതു പറഞ്ഞു…
"ഒന്ന് തണുക്കെന്റെ ചേച്ചികുട്ടി….ഇന്നൊരു നല്ല ദിവസല്ലേ…"
നീതുവിന്റെ കൊഞ്ചലിൽ അലിഞ്ഞ ഗംഗ പിന്നെ ഒരുങ്ങാൻ തുടങ്ങി.
മൂന്ന് മണവാട്ടിമാരെയും അതിസുന്ദരികളായി ഒരുക്കാൻ നീതുവും കൂടിയതോടെ എടുപിടീന്നു പരിപാടി കഴിഞ്ഞു.
പുറത്തിറങ്ങിയ അവരെ കാത്ത് ഇന്ദിരാമ്മയും ഹേമേടത്തിയും മല്ലിയും ഉണ്ടായിരുന്നു പുതിയ സാരികളിൽ വെട്ടിത്തിളങ്ങി രണ്ടു പേരും ഗമയിൽ നിൽപ്പുണ്ടായിരുന്നു…
"ഇതിപ്പോൾ ഞങ്ങളെക്കാളും ഒരുങ്ങിയത് നിങ്ങൾ ആണല്ലോ…"
"ഒന്ന് പോടീ കുറുമ്പി….കേട്ടില്ലേ ഹേമേ… നമ്മളൊന്നു ശെരിക്ക് ഒരുങ്ങിയത് കുറുമ്പിക്ക് പിടിച്ചില്ല….,
അല്ലേലും മക്കളുടെ കല്യാണത്തിന് പിന്നെ അമ്മമാര്‍ തിളങ്ങണ്ടേ…."
തന്നെ
💬 Comments
View all comments