Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
പറഞ്ഞതുകൂടെ കേട്ടപ്പോൾ പിന്നെ തൊടിയിലേക്ക് അജയ്‌യുടെ പിന്നാലെ വച്ച് പിടിച്ചു.
വാഴത്തോപ്പ് എത്താറായിട്ടും മുന്നേ പോയ അജയ് യെ കാണാതെ തെല്ല് സംശയിച്ചുകൊണ്ടാണ് നീതു നടന്നത്,
വാഴത്തോപ്പിന് അതിരിട്ടു നിന്നിരുന്ന വലിയ പുളിയൻമാവ് കടന്നതും അതിന്റെ പിന്നിൽ നിന്നും ഒരു കൈ നീണ്ടു വന്നു അവളെ വലിച്ചു മാവിലേക്ക് പുറം ചേർത്ത് നിർത്തി.
ഒരു ഞെട്ടലും നിശ്വാസവും നീതുവിൽ കടന്നുപോയി
അവളുടെ ചെന്നിയിൽ നിന്നും തുള്ളികണക്കെ കവിൾ തഴുകി കഴുത്തിലേക്കൊഴുകി,
സെറ്റ് സാരിയിൽ അഴകൊത്തു, ഒതുങ്ങി ഉയർന്നു നിന്ന അവളുടെ മാറിടങ്ങൾ കിതപ്പിനൊത്തുയർന്നു താഴ്ന്നു.
ഉമിനീര് തൊണ്ടയിലൂടെ വിഴുങ്ങിയപ്പോൾ പൊങ്ങിത്താന്ന തൊണ്ടക്കുഴിയിൽ അവളുടെ ചെന്നിയിൽ നിന്നിറങ്ങിയ വിയർപ്പ് വിശ്രമിച്ചു.
പീലിക്കണ്ണുകൾ ഇടതടവില്ലാതെ പിടച്ചുകൊണ്ടിരുന്നു.
അജയ് യുടെ ശ്വാസം മുഖത്ത് അടിച്ചതും, തടയാൻ മനസ്സിൽ ആവോളം ശ്രെമിച്ചെങ്കിലും അവളുടെ ശരീരം പാടെ തളർന്നു മാവിലേക്ക് ചാരി നിന്നുപോയി.
അടുത്തേക്ക് താഴ്ന്നു വരുന്ന മുഖം കണ്ടതും കണ്ണുകൾ അടച്ചു നിന്ന നീതു മരത്തിന്റെ തൊലിയിൽ അവളുടെ നഖം ആഴ്ത്തി തോല് പൊളിച്ചെടുത്തുകൊണ്ട് അവളുടെ പിരിമുറുക്കം പ്രകടമാക്കി കൊണ്ടിരുന്നു…
"നിന്ന് സ്വപ്നം കാണാതെ ഇങ്ങോട്ടിറങ്ങി വാടീ പോത്തേ…."
അല്പ സമയം കഴിഞ്ഞിട്ടും ഒന്നും സംഭവിക്കാതെ ഇരുന്നപ്പോൾ കണ്ണ് തുറന്ന നീതു കാണുന്നത് കുറച്ചു മാറി തന്നെ ചിരിയോടെ നോക്കി കളിയാക്കുന്ന അജയ് യെ ആണ്
അൽപനേരം കൂടി അവിടെ മന്നിച്ചു നിന്നുപോയ നീതു പിന്നീട് പതിയെ തോട്ടത്തിലേക്ക് നടന്നു പോവുന്ന അജയ് യുടെ പിറകെ നടന്നു.
"എന്താടി കാന്താരി ഞാൻ ഒന്നു ചുരണ്ടിയപ്പോഴേക്കും കാറ്റൂരി വിട്ട ബലൂൺ കണക്കെ ചുരുങ്ങിയല്ലോടി പെണ്ണെ…"
അജയ് അവളെ കളിയാക്കികൊണ്ട് ഇലകൾ മുറിച്ചു കൂട്ടി തുടങ്ങി.
"എന്നാലും പെണ്ണിന്റെ നിൽപ്പ് കാണണോയിരുന്നു….ഇപ്പോൾ ഞാൻ ഉമ്മ വെക്കുമെന്നു കരുതി…..
ഇനിയങ്ങാനും നീ അത് പ്രതീക്ഷിച്ചിരുന്നോടി ഉണ്ടക്കണ്ണി…."
താൻ പറയുന്നതൊന്നിനും പിന്നിൽ നിന്നും ഒരു അനക്കവും ഇല്ലാത്തത് ശ്രെദ്ധിച്ച അജയ് തിരിഞ്ഞു നോക്കി.
അവിടെ കണ്ട കാഴ്ച്ച അജയ് യുടെ നെഞ്ചിലൊരു മിന്നൽ പായിച്ചു….
കണ്ണ് നിറച്ചു വിതുമ്പുന്ന നീതു.
"ഡി നീതു അയ്യേ ഞാൻ വെറുതെ…..
ഒരു തമാശക്ക്…..നീ
💬 Comments
View all comments