0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 964

കണ്ണ് തുടച്ചേ…."

അവിടെ നിന്ന് കരഞൊണ്ടിരുന്ന നീതു അതോടെ കുറച്ചൂടെ ഉച്ചത്തിൽ ഏങ്ങലടിക്കാൻ തുടങ്ങി.

അത് കൂടി കണ്ടതോടെ അജയ്ക്ക് പ്രശ്നം കൈ വിട്ടു പോയെന്നു മനസ്സിലായി.
അവളുടെ അടുത്തോട്ടു വേഗമെത്തിയ അജയ് അവളുടെ കൈ പിടിച്ചു വീട്ടിൽ നിന്നും നോട്ടമെത്താതെ ഒരു മരത്തിന്റെ മറവിലേക്ക് അവളെ നീക്കി നിർത്തി.

"നീ ഇതെന്താ ഇങ്ങനെ….ഡീ….അയ്യേ...ദേ രാവിലെ എന്റടുത് കട്ടയ്ക്ക് ഇടിച്ചു നിന്ന ആളാണോ ഇത്…
ശ്ശെ നീ ഇത്ര പൊട്ടിക്കൊച്ചാണെന്നു അറിഞ്ഞിരുന്നേൽ ഞാൻ ഇതുപോലെ ഒന്നും പേടിപ്പിക്കില്ലായിരുന്നു…..
കണ്ണ് തുടയ്ക്ക് നീതു…
അവരൊക്കെ അറിഞ്ഞാൽ മോശമാണെ…."

പകച്ചുപോയ അജയ് പെട്ടെന്ന് എന്ത് ചെയ്യണം എന്നറിയാതെ ഒന്ന് നട്ടം തിരിഞ്ഞു.
നീതു കരഞ്ഞു എന്നതിലും ഉപരി ഇവളെ ഇങ്ങനെ കരയിച്ചു എന്ന കാര്യം വീട്ടിൽ ഇന്ദിരാമ്മയോ ബാക്കി പെണ്ണുങ്ങളോ അറിഞ്ഞാലുണ്ടാവുന്ന പുകിൽ ഓർത്താണ് അജയ്ക്ക് തല പെരുത്തത്.

"സോറി……
ദേ നോക്കിയേ ഞാൻ സോറി പറഞ്ഞില്ലേ….ഇനിയെങ്കിലും ഒന്ന് കരച്ചിൽ നിർത്തു….പ്ലീസ്…."

ഏങ്ങലടി കുറഞ്ഞു വരുന്നത് കണ്ടതും അജയ്‌യുടെ മുഖവും തെളിഞ്ഞു.

"ഹൊ എന്റെ മോളെ കുറച്ചു നേരം കൊണ്ട് നീ എന്നെ തീ തീറ്റിച്ചു കളഞ്ഞു...നിന്നെ ഞാൻ കരയിപ്പിച്ചു എന്ന് വല്ലതും അവളുമാരോ എന്റെ അമ്മയോ അറിഞ്ഞാൽ അത് മതി….
ഇപ്പോൾ എന്തായാലും ഒക്കെ അല്ലെ...എന്നോട് വഴക്കൊന്നുമില്ലല്ലോ…."

അവളുടെ കരച്ചിൽ മാറിയ ആശ്വാസത്തിൽ അജയ് വാ തോരാതെ അവളോട് സംസാരിച്ചുകൊണ്ടിരുന്നു, എല്ലാത്തിനും തലയാട്ടി നനഞ്ഞ പീലിക്കണ്ണിലൂടെ കുഞ്ഞു പുഞ്ചിരി തൂകി നീതു അജയ് യെ നോക്കി നിന്നു.

"ന്നാലിപ്പോൾ എന്റെ കൊച്ചു ഈ ഇലയുമൊക്കെ ആയിട്ട് ഇന്ദിരാമ്മയുടെ അടുത്തേക്ക് വിട്ടോ നമ്മൾ പോന്നിട്ടു കുറച്ചായില്ലേ ബാക്കി വെട്ടി ഞാൻ കൊണ്ടോന്നോളാം…."

അത് വരെ വെട്ടിയ തൂശനിലകൾ എല്ലാം നീതുവിന്റെ കയ്യിൽ കൊടുത്തിട്ടു അജയ് പറഞ്ഞു.
അവളിൽ നിന്ന് വിട്ടു മാറി നിന്നപ്പോൾ പേടിച്ച ഒരു അരയന്നത്തെപോലെ കുണുങ്ങി കൊണ്ട് നീതു പയ്യെ നടന്നു വീട്ടിലേക്ക് നീങ്ങി.
അത് നോക്കികൊണ്ട് അജയ് യും പിറകിൽ നിന്നിരുന്നു.

കുറച്ചു നടന്ന നീതു പെട്ടെന്ന് നിന്നു. എന്നിട്ടു അജയ് യെ തിരിഞ്ഞു നോക്കി.

അവൾ

💬 Comments

View all comments