0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 965

നിന്നതെന്തിനാണെന്നറിയാതെ ആകാംഷയോടെ അജയ് യും അവളെ നോക്കി,
അവളുടെ കണ്ണിൽ അപ്പോൾ നീർത്തുള്ളികളുടെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല…
ചുണ്ടുകളിൽ രാവിലെ കണ്ട അതെ കുറുമ്പ്.

"നിന്നെ കൊണ്ട് സോറി പറയിക്കാൻ എനിക്കറിയാടാ തെമ്മാടി പോലീസേ…."

നാക്കു കടിച്ചു കണ്ണിറുക്കി അവളതു പറഞ്ഞതും,
ഇക്കാണിച്ചത് മുഴുവൻ അവളുടെ അഭിനയമാണെന്നു മനസ്സിലായ അജയ് അവളെ തല്ലുംപോലെ കയ്യോങ്ങി കാണിച്ചു…
അതോടെ അതോടെ ഒരു കൈ കൊണ്ട് സാരി എടുത്തുപൊക്കി മറുകയ്യിൽ ഇലകളുമായി നീതു അജയ് യെ നോക്കി കൊണ്ട് മുന്നോട്ടു ഓടി.

"കാന്താരി…"

ചെറുചിരിയോടെ അജയ് യുടെ ചുണ്ടുകൾ അവളെ പിന്തുടർന്ന് അനങ്ങി.ഒപ്പം തന്റെ ഉള്ളിൽ എന്തോ തണുപ്പും ചൂടും ഒരുമിച്ചിറങ്ങുന്നതും അറിഞ്ഞു. ആഹ് നിമിഷത്തെ ആസ്വദിച്ചു അജയ് കുറച്ചു നേരംകൂടി അവിടെ നിന്നു.

ഉച്ചയ്ക്കത്തെ സദ്യവട്ടത്തിനിടയിലും നിലത്തിരുന്ന തന്റെ മുന്നിലെ ഇലയിലേക്ക് വിളമ്പുന്ന നീതുവിന്റെ കുസൃതി കണ്ണിലായിരുന്നു അജയ് യുടെ കണ്ണുകൾ പലപ്പോഴും.
വിളമ്പി തിരിഞ്ഞപ്പോൾ സാരിക്കിടയിലൂടെ കണ്ട വിയർപ്പു തിളങ്ങുന്ന കുഞ്ഞു മടക്കു വീണ അവളുടെ വയറിലേക്ക് കണ്ണ് പാളിയതും,
അതും കയ്യോടെ പിടിച്ചു ഉണ്ടക്കണ്ണുരുട്ടി നാക്കു മടക്കി കടിച്ചു ചൂണ്ടു വിരൽ തല്ലുംപോലെ ഉയർത്തി ശാസിക്കുന്ന നീതുവിനെ എന്ത് വികാരത്തിൽ കാണണം എന്നറിയാതെ അജയ് ഉലഞ്ഞു.

ഹാളിലെ വെടിവട്ടം പറച്ചിലിനിടയിലും നീതുവിന്റെയും അജയ് യുടെയും കണ്ണുകൾ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം പല വട്ടം ഉടക്കി ഉടക്കിയപ്പോഴെല്ലാം രണ്ടുപേരും ജാള്യത മറച്ചു മുഖം വെട്ടിച്ചു.
****************

"ഇരുട്ടായല്ലോ നീതു എങ്ങനാ പോവാ…."

രാത്രി ആയപ്പോൾ തിരികെ വീട്ടിലേക്ക് ഇറങ്ങാൻ തുടങ്ങിയ നീതുവിനോട് ഗംഗ ചോദിച്ചു.

"ഇന്നിവിടെ നിൽക്കടി ന്നിട്ടു നാളെ പോയാൽ പോരെ…"

വാസുകിയും പിന്താങ്ങി.

"അത് സാരല്ല ചേച്ചി ഇവിടുന്നു ബസ് കിട്ടൂലോ ഞാൻ പോയിക്കോളാം…"

"അതൊന്നും വേണ്ട...മോൾക്ക് പോണോന്നു നിർബന്ധം ആണേൽ ഇവൻ കൊണ്ടോയി ആക്കി തരും, ഇല്ലെങ്കിൽ മോളിന്ന് പോവണ്ട ഇവിടെ നിന്നിട്ട് നാളെ പോയാൽ മതി."

ഇന്ദിരാമ്മ തീർപ്പ് കല്പിച്ചതോടെ അജയ് ഡ്രസ്സ് ചെയ്ത് ഇറങ്ങി….വേറെ വഴി ഇല്ലാത്തത് കൊണ്ട് നീതു എല്ലാവരോടും യാത്ര പറഞ്ഞു അജയ് യുടെ കൂടെ ഒപ്പം കാറിൽ

💬 Comments

View all comments