0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 966

കയറി.

"കാറിൽ കയറിയപ്പോൾ ഏസി അടിച്ചു നീ ഊമയായിപോയോടി…."

കാറിൽ കയറിയപ്പോൾ മുതൽ നിശബ്ദ ആയി ഇരുന്ന നീതുവിനെ നോക്കി അജയ് ചോദിച്ചു.

"ങേ….എന്താ ചോയിച്ചെ…"

"അപ്പൊ ബോധോം ഇല്ലായിരുന്നോ…..
നീ എന്താ ഒന്നും മിണ്ടാത്തെ എന്ന്…"

അല്പം ഉച്ചത്തിൽ കളിയാക്കിക്കൊണ്ടാണ് അജയ് വീണ്ടും ചോദിച്ചത്.

"ഹോ എന്റെ മനുഷ്യ എനിക്ക് ചെവി കേൾക്കാം ഇങ്ങനെ ഒച്ചയിടാതെ…"

നീതു ചെവിപൊത്തിക്കൊണ്ട് പറഞ്ഞത് കേട്ട് അജയ് ചിരിച്ചു.

"നിനക്ക് ചെവി കേൾക്കാം എന്ന് കുറച്ചു മുൻപ് ഒരിക്കെ ഞാൻ ചോദിച്ചപ്പോൾ വടി വായിൽ പോയ പോലെ ഇരുന്ന ഇരുപ്പ് കണ്ടപ്പോഴേ തോന്നി."

"ശീ….ഈ മനുഷ്യൻ എന്തൊക്കെ വൃത്തികേടാ പ്രായം തികഞ്ഞ ഒരു പെണ്ണിനോട് പറയുന്നേ...മോശം….മ്ലേച്ഛൻ…."

"ഡി കാന്താരി ഒറ്റ ചവിട്ടിനു ഞാൻ കാറിന്ന് തെറിപ്പിക്കുവേ….വേറൊന്നും കെട്ടില്ലേലും ഇതൊക്കെ പെട്ടെന്ന് പിടിച്ചെടുത്തോളും,......എന്നിട്ട് കുറ്റം എനിക്കും….
മര്യാദയ്ക്ക് വഴി പറഞ്ഞുതാടി ഉണ്ടക്കണ്ണി അല്ലാതെ നിന്റെ വീട് എവിടെയെന്ന് വെച്ചാ ഞാൻ വണ്ടി ഓടിക്കുന്നെ.."

"ഹി ഹി ഹി……
ചൂടവാതെ പോലീസേ….ഞാൻ ചുമ്മാ വാരുന്നതല്ലേ…..അടുത്ത ജംക്ഷനീന്നു റൈറ്റ്….പിന്നെ സെക്കന്റ് ലെഫ്റ് അഞ്ചാമത്തെ വീട്…"

"ഹ്മ്മ്…….
നീ ഒറ്റ പീസെ ഉള്ളോ അതോ ഇതുപോലെ ഇനിയും വല്ലതും ബാക്കി ഉണ്ടോ…"

"എന്നെപോലെ ഞാൻ മാത്രേ ഉള്ളൂ….പിന്നെ താഴെ രണ്ടെണ്ണം കൂടെ ഉണ്ട്...അതുങ്ങൾ രണ്ടിനേം എന്റെ കൂടെ കൂട്ടാൻ പറ്റില്ല….ഞാൻ റയർ പീസാ മോനെ പോലീസേ…."

പിരുകം പൊക്കി അഭിമാനത്തോടെ അജയ്യെ നോക്കി.

"ഉവ്വ….നിന്നെ പോലെ ആവാത്തത് അതുങ്ങളുടെ ഭാഗ്യം അല്ലേൽ തെണ്ടി പോയേനെ…."

ചിരിയോടെ അജയ് പറഞ്ഞതും നീതു പെട്ടെന്ന് സൈലന്റ് ആയി….വീടെത്തും വരെ പുറത്തേക്ക് നോക്കി മൗനമായി അവളെന്തൊക്കെയോ ആലോചിച്ചിരിക്കുന്നതായി അജയ് കണ്ടു.

"ഡി ഞാൻ അങ്ങനെ പറഞ്ഞോണ്ടാണോ നീ പിന്നെ ഒന്നും മിണ്ടാഞ്ഞേ….ഞാൻ ചുമ്മാ പറഞ്ഞതാ….നിനക്ക് വിഷമായെങ്കിൽ സോറി…."

വീട്ടിൽ ഇറക്കി യാത്ര പറയാൻ നിന്ന നീതുവിനോട് അജയ് പറഞ്ഞു.

"അയ്യേ,....ഞാൻ അതിനു അതൊന്നും മനസ്സിൽ വെച്ചിട്ടെ ഇല്ല….പെട്ടെന്ന് വേറെന്തൊക്കെയോ മനസ്സിൽ കയറി അതാ അങ്ങനെ ഇരുന്നേ….
പോലീസ് അതും ആലോയിച്ചിരുന്നു തലപുണ്ണാക്കാതെ വീട്ടിലെത്താൻ നോക്ക്…..
അപ്പോൾ ഞാൻ പോണു ഗുഡ് നൈറ്റ്…."

💬 Comments

View all comments