Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
"ഗുഡ് നൈറ്റ് നീതു…."
ചിരിയോടെ അകന്നു വീട്ടിലേക്ക് പോകുന്ന നീതുവിനെ അജയ് നോക്കിക്കൊണ്ട് അല്പ നേരം ഇരുന്നു. പിന്നെ കാർ വളച്ചു തിരികെ ഡ്രൈവ് ചെയ്തു.
അന്ന് രാത്രി അജയ് തിരിഞ്ഞും മറിഞ്ഞും കിടന്നതല്ലാതെ നിദ്ര അവനെ തൊട്ടില്ല…
ഒരു ജോഡി പീലിക്കണ്ണുകളും വിടർന്ന ചിരിയും കുറുമ്പ് നിറയുന്ന കവിളുകളും അവനെ വേട്ടയാടി…
കണ്ണടഞ്ഞ ഏതോ നിമിഷത്തിൽ സ്വപ്നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു വിസ്മയം കണ്ടു.
പിറ്റേന്ന് മൂന്നാറിന് തിരികെ പോവുമ്പോൾ അജയ് യുടെ കയ്യിൽ ഹരി വഴി വാസുകിയോ ഗംഗയോ അറിയാതെ വാങ്ങിയ നീതുവിന്റെ നമ്പർ കൂടി ഉണ്ടായിരുന്നു.
********************************
രാത്രി കുളി കഴിഞ്ഞു ഈറൻ മുടി വിടർത്തിയിട്ട് ഉണക്കി ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു നീതു.
സ്ക്രോൾ ചെയ്ത പോവുന്ന ഇൻസ്റ്റയിലെ സ്റ്റോറി ഫീഡ് നോക്കുന്നതിനിടയിലാണ് മുകളിൽ ഒരു വാട്ട്സ് ആപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ ഉയർന്നു വന്നത്.
പോപ് അപ്പ് ഇൽ ക്ലിക്ക് ചെയ്തപ്പോൾ മെസ്സേജ് ഓപ്പൺ ആയി.
"ഹലോ…."
എന്ന് നീണ്ട ഒരു വരി…
നമ്പർ ആണ്...ഡിപി, യിൽ മുഖമല്ല ഒരു സൈബീരിയൻ ഹസ്കിയുടെ ഫോട്ടോ.
"ഇതാരണാവോ….പിറകെ പോണോ…….അതോ ഇനി ഏതേലും ഞരമ്പ് ആയിരിക്കുവോ…"
നീതുവിന്റെ മനസ്സിൽ ഓരോ ചിന്തകൾ മിന്നി മാഞ്ഞു കൊണ്ടിരുന്നു…
അപ്പോഴേക്കും അടുത്ത മെസ്സേജ് വന്നു കഴിഞ്ഞു.
"നീ എന്താടി പോത്തേ എന്റെ മെസ്സേജും നോക്കി സ്വപ്നം കാണുവാണോ…"
അത് കൂടി ആയതോടെ നീതുവിന്റെ ഉള്ളിലെ കുട്ടിപ്പിശാച് തലപൊക്കി.
"ഇതൊക്കെ ചോദിക്കാൻ താൻ ആരാടൊ...രാത്രി പെമ്പിള്ളേരുടെ ഫോണിലേക്ക് മെസ്സേജ് അയച്ചു വട്ടാക്കുന്നോ ഞരമ്പാ...ദേ തനിക്ക് എന്നെ അറിഞ്ഞൂടാ…."
അവിടുന്ന് വന്ന മറുപടി കിട്ടിയതും അജയ്ക്ക് ചിരിയാണ് വന്നത്,
"ഡി ഉണ്ടക്കണ്ണി ഞരമ്പാന്നൊക്കെ നീ നിന്റെ മറ്റവനെ വിളിച്ചാൽ മതി…"
"പ്ഫാ എരപ്പെ…..വേണ്ടാതീനം പറഞ്ഞാലൊണ്ടല്ലോ….എനിക്ക് പോലീസിലൊക്കെ പിടി ഉള്ളതാ.
ഞാൻ ഒന്ന് പറഞ്ഞാൽ മതി തന്നെ തൂക്കി എടുത്തോണ്ട് പോവും അതോടെ തന്റെ ഈ ഞരമ്പിന്റെ അസുഖം അങ്ങോട്ട് മാറും…….
ചെറ്റേ…."
"ആഹ് ബെസ്റ്റ്……
ആളാരാന്നു അറിഞ്ഞിട്ടു വെല്ലു വിളിക്കെടി പ്രാന്തി…
നീ എന്നെ തൂക്കാൻ എന്നോട് തന്നെ പറയുമെന്ന്
💬 Comments
View all comments