0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 968

പറഞ്ഞു എന്നെ ഭീഷണി പെടുത്തുന്നോ…"

പിന്നീട് കുറച്ചു നേരം നീതുവിൽ നിന്ന് അനക്കം ഒന്നും ഉണ്ടായില്ല…

"അജയ് ചേട്ടനാണോ….???

എന്റെ നമ്പർ എങ്ങനെ കിട്ടി…."

"ആളാരാന്നു നോക്കാതെ ഇത്ര നേരം വായിട്ടലച്ച മോൾക്ക് ഇപ്പോൾ പെട്ടെന്ന് സംയമനോക്കെ വന്നല്ലോ.."

"ആഹ് അതൊക്കെ ഓരോ സമയം പോലെ ഇരിക്കും…..
എന്റെ നമ്പർ എങ്ങനെ കിട്ടീന്ന് പറ…!!"

"കിടന്നു ചീറാതെടി പ്രാന്തി…..

നിന്റെ നമ്പർ രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണല്ലോ ആർക്കും കിട്ടാതിരിക്കാൻ….
അതൊക്കെ കിട്ടി...അത്രേം അറിഞ്ഞാൽ മതി."

"ഉവ്വാ….ചേച്ചിടെ കൈയ്യിന്നു ചൂണ്ടിയതല്ലേടോ കള്ള പോലീസേ…"

പുരികം പൊക്കി നിൽക്കുന്ന രണ്ടു സ്മൈലിയുടെ അകമ്പടിയോടെ അടുത്ത ചോദ്യം നീതുവിൽ നിന്ന് വന്നു.

"ചൂണ്ടുന്നതെന്തിനാ ചോദിച്ചാൽ അവള് തരത്തില്ലേ…"

"പിന്നെ ഇതേപോലുള്ള കശ്‌മലന്റെ കയ്യിൽ എന്നെ പോലെ പ്രായം തികഞ്ഞു നിക്കുന്ന ഒരു പാവം കൊച്ചിന്റെ നമ്പർ എന്ത് ധൈര്യത്തിൽ ആഹ് എന്റെ ചേച്ചി തരുന്നെ…"

"കശ്മലൻ നിന്റെ തന്തപ്പടി പീലിപ്പോസ്….അങ്ങേരെ പോയി വിളിച്ചാൽ മതി...കേട്ടോടി പോത്തേ…"

"ദേ മനുഷ്യാ കുഴിക്കകത് മനസമാധനോയിട്ടു കിടന്നുറങ്ങുന്ന എന്റെ അപ്പനെ പറഞ്ഞാലുണ്ടല്ലോ…."

നീതുവിന്റെ ഓരോ കുസൃതികളും തൊട്ടവാക്കിന് എടുത്തടിച്ചപോലുള്ള മറുപടികളും അജയ് യെ നീതുവിലേക്ക് കാന്തം പോലെ അടിപ്പിച്ചു കൊണ്ടിരുന്നു.

രാത്രി ഏറെ വൈകിയും ചാറ്റ് നീണ്ടു പോയി…

തുടർച്ച പോലെ രാവിലെ ഗുഡ് മോർണിംഗ് മെസ്സേജ് കൂടി അവർക്കിടയിൽ അവരറിയാതെ ഒരു ഹൃദയബന്ധം പുലരുന്നതിനു കാരണമായി.
********************************

"സർ നു ഇന്നെന്താ പറ്റിയെ….?"

"എന്ത്…!!!"

"അല്ല ഇന്നെന്തോ മാറ്റം പോലെ...ഡ്യൂട്ടിയിൽ ഇരുന്ന സംഗീത അടക്കം ചോദിക്കുകയും ചെയ്തു."

രാവിലെ നീതുവുമായി ചെറിയൊരു കത്തിവെപ്പു കഴിഞ്ഞു ഡ്യൂട്ടിക്ക് കയറിയ അജയ് പതിവ് മുഖത്തണിയുന്ന ഗൗരവം വീട്ടിൽ വച്ച് മറന്നു അറിയാതെ മുഖത്ത് വന്ന പുഞ്ചിരിയുമായാണ് സ്റ്റേഷനിൽ വന്നെത്തിയത്.
ഓരോന്ന് ചെയ്യുമ്പോഴും ഓര്മയിലെത്തുന്ന നീതു കാരണം, പലപ്പോഴും മുഖത്തെ ഭാവം പുഞ്ചിരിയിലേക്ക് കൂപ്പുകുത്തി.
സ്റ്റേഷനിൽ അജയ് ഉള്ളപ്പോഴെല്ലാം സി സി ടി വി പോലെ അജയ് യുടെ മുഖം ഒപ്പിയെടുക്കുന്ന സംഗീത അത് ഉടനെ പിടിച്ചെടുക്കുകയും ചെയ്തു.
കാടിളക്കി നടക്കുന്ന മദയാനയാണെങ്കിലും സ്റ്റേഷനിൽ ഉള്ള സ്ത്രീകളെ അജയ് അധികം

💬 Comments

View all comments