0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 969

അടുപ്പിക്കാറില്ലയിരുന്നു,...വിധേയത്വം അത് എന്തിന്റെ പേരിൽ ആണെങ്കിലും തന്റെ ജോലിയെ ബാധിക്കുന്നതാണെങ്കിൽ അജയ് അനുവദിച്ചു കൊടുക്കില്ലയിരുന്നു. അതിനു ഒരു പരിധിവരെ എങ്കിലും താഴ്ന്നത് ഹരിക്ക് വേണ്ടി ആയിരുന്നു...അജയ് യുടെ പെങ്ങൾമാർക്ക് വേണ്ടി ആയിരുന്നു.

"എനിക്ക് ഒന്നുമില്ല….,
പുതിയ കേസിന്റെ ചാർജ് ഷീറ്റ് എഴുതാൻ ഏൽപ്പിച്ചത് രാവിലെ ഞാൻ വരുമ്പോൾ ടേബിളിൽ ഉണ്ടാവണം എന്ന് പറഞ്ഞിട്ട് എവിടെ….?"

കൈ വിട്ടു പോയ സ്റ്റേഷനിലെ സ്ഥായിഭാവം വീണ്ടെടുത്തു കൊണ്ട് അജയ് മുന്നിൽ നിന്ന എ എസ് ഐ യോട് മുരണ്ടതും അയാൾ ഉടനെ ചാർജ് ഷീറ്റ് എടുക്കാനായി അജയ്ക്ക് സല്യൂട്ട് നൽകി പുറത്തേക്ക് പോയി.

തനിക്കെന്താണ് പറ്റിയത്….നീതു എന്താണ് തന്നിൽ ചെയ്തത്…

കസേരയിലേക്ക് ചാഞ്ഞു കൊണ്ട് അജയ് ആലോചനയിൽ ആണ്ടു…
ആഹ് നിമിഷം അവളെ അവനു കാണണം എന്നു തോന്നി.

ഫോണെടുത്തു വാട്സ് ആപ്പിലെ അവളുടെ ഡി പി എടുത്ത് നോക്കി.

പുഞ്ചിരി തൂകി ഒരു കണ്ണടച്ച് നിൽക്കുന്ന ഒരു സെൽഫി.
വീട്ടിൽ ഇരുന്നു എടുത്തതാവണം ഒരു റ്റീ ഷർട്ടും അയഞ്ഞ ടൈപ്പ് പാന്റും ഇട്ടു സോഫയിൽ ഇരുന്നിട്ടുള്ള ഫോട്ടോയാണ്.

"എന്തുവാഡി പിശാശ്ശെ...നീ എന്റെ ഉള്ളിൽ കേറി ചെയ്യുന്നേ…."

നീതുവിന്റെ ഫോട്ടോയിൽ നോക്കി അറിയാതെ അജയ് പറഞ്ഞു പോയി.

"ഡോ പോലീസേ…….
തിരക്കാണോ…."

അധികം നേരം ആഹ് മുഖം കണ്ടു നില്ക്കാൻ അനുവദിക്കാതെ നീതുവിന്റെ മെസ്സേജ് എത്തി.

അല്പം ആശ്ചര്യത്തോടെ അജയ് മെസ്സേജ് ഓപ്പൺ ആക്കി.

"ഇല്ല…..ഇപ്പോൾ കുറച്ചു നേരം ഫ്രീ കിട്ടി ഇരുന്നതാ…
നിന്നെ ഇന്ന് കിട്ടത്തേ ഇല്ല ഇന്ന് മുഴുവൻ മലമറിക്കുന്ന പണി ഉണ്ടാവുമെന്നൊക്കെ പറഞ്ഞിട്ട്...പെട്ടെന്ന് എന്തുപറ്റി."

"കിട്ടാതില്ലയിരുന്നു പിന്നെ വസൂ ചേച്ചി മീനൂനെയും കൂട്ടിയാ വന്നത് അതോണ്ട് എനിക്ക് ഇച്ചിരി കൂടി സമയം ഫ്രീ കിട്ടി…"

"എന്നിട്ട്…"

"എന്നിട്ടെന്താ….അങ്ങനെ ഇരുന്നപ്പോൾ പോലീസ് എന്തെടുക്കുവാന്ന് ഒന്ന് നോക്കാന്ന് കരുതി….എന്തെ ഇഷ്ടോയില്ലേ…."

"ആഹ് ഇഷ്ടമായില്ല…."

വെറുതെ അവളെ കെറുവ് കയറ്റാൻ അജയ് ചൊറിഞ്ഞു.

"ആഹ് ഇഷ്ടപ്പെട്ടില്ലേലും എനിക്കൊന്നുമില്ല….ഞാൻ ഓൺലൈൻ ഉള്ളിടത്തോളം എന്നോട് മിണ്ടിക്കോണം...ഇല്ലെലുണ്ടല്ലോ….എന്നെ പീഡിപ്പിച്ചൂന്നും പറഞ്ഞു സുപ്രീം കോടതികൊണ്ടോയി കേസോടുക്കും ഞാൻ…"

അപ്പുറത്തു നിന്നും കുസൃതി കലർന്ന നീതുവിന്റെ ഭീഷണി കണ്ടതും

💬 Comments

View all comments