Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
അജയ് കഷ്ടപ്പെട്ട് ഏറ്റുപിടിച്ചു വച്ചിരുന്ന ഗൗരവഭാവം വീണ്ടും മുഖത്ത് നിന്നും ഊർന്നു വീണു.
"ആഹ് നല്ലതാ….അപ്പോൾ കോടതി പറയും നിന്നെകെട്ടിക്കൊളാൻ….
അപ്പോഴോ…?"
പിന്നെ കുറച്ചു നേരം അവിടെ നിന്നും ടൈപ്പിംഗ് എന്ന് കാണിച്ചു. അത് മുങ്ങും പിന്നെയും പൊങ്ങി വരും.
അല്പം കഴിഞ്ഞു ഒരു മെസ്സേജ് വന്നു.
"അയ്യട മോന്റെ ഒരു പൂതിയെ...അതങ്ങു മനസ്സിൽ വെച്ചോ….അങ്ങനെ എങ്ങാനും പറഞ്ഞാൽ ഞാൻ പറയും എനിക്കീ കാട്ടുമാക്കാനെ വേണ്ടാന്ന്…
ഹി ഹി ഹി…."
"നിന്നെ ഞാൻ കാണിച്ചു തരാടി ഉണ്ടക്കണ്ണി…."
"അയ്യേ എനിക്കെങ്ങും കാണണ്ടാ….അത് മോൻ കെട്ടികഴിയുമ്പോൾ പെമ്പറന്നോരെ കാണിച്ചാൽ മതി………
……..അയ്യോ പോലീസേ ഞാൻ പോവാട്ടോ…..അവിടെ എന്നെ വിളിക്കുന്നുണ്ട്…"
അവന്റെ മറുപടി എത്തും മുൻപ് അവൾ പോയിരുന്നു.
ഒരു ദീർഘ നിശ്വാസം വിട്ടു അജയ് വീണ്ടും കസേരയിലേക്ക് ചാരി.
നീതു എന്ന പ്രഹേളിക എന്താണെന്ന് മനസ്സിലാവാതെ.
ദിവസങ്ങൾ കഴിയുംതോറും നീതു അജയ്ക്ക് ഉള്ളിൽ വേദനയില്ലാത്ത സുഖമുള്ള മുറിവുകളാൽ ഹൃദയത്തിൽ സ്വയം അടയാളപ്പെടുത്താൻ തുടങ്ങി.
അജയ് യുടെ നിദ്രകളിൽ പാതിഭാഗം അവൾ കൊണ്ട് പോയി തുടങ്ങി.
സ്വപ്നലോകത്തെന്നപോലെ ഇടയ്ക്കിടെ വിരചിക്കുന്ന അജയ് ഒഴിഞ്ഞു മാറുംതോറും സ്റ്റേഷനിൽ സംശയമായി തുടങ്ങി.
ആഹ് രാത്രി,....നീതുവിന്റെ ചിരിയിൽ മുഴുകി പകുതി പകുത്തെടുത്ത രാവിന്റെ ബാക്കിയിൽ നിദ്ര അവനെ തൊട്ടു തലോടി പെയ്തിറങ്ങി.
അന്ന് രാത്രി കണ്ട സ്വപ്നത്തിന്റെ നിർവൃതിയെന്നോണം പിറ്റേന്ന് ഉറക്കമുണരുമ്പോൾ അജയ്ക്ക് മുന്നിൽ ചോദ്യങ്ങൾ ഉണ്ടായിരുന്നില്ല സംശയങ്ങളും, ഉറപ്പ് മാത്രം തെളിഞ്ഞു വന്നു.
പിറ്റേന്ന് സി ഐ ക്കു മുന്നിൽ രണ്ടു ദിവസത്തെ ലീവും പറഞ്ഞു ഇറങ്ങുമ്പോൾ അജയ് യുടെ മനസ്സ് ഒരു കൊച്ചുകുട്ടിയുടേതെന്ന പോലെ തുള്ളുകയായിരുന്നു.
********************************
ആഹ് യാത്ര വന്നവസാനിച്ചത് ഹരിയുടെയും പെണ്ണുങ്ങളുടെയും അടുത്തായിരുന്നു, പിറ്റേന്ന് നീതുവിനൊപ്പം സംസാരിക്കണം എന്ന് അജയ് പറഞ്ഞപ്പോൾ ഹരി ഒന്ന് ആക്കി ചിരിച്ചു വാസുകി ഒന്ന് കൂർപ്പിച്ചു നോക്കി പിന്നെ ചിരിയോടെ സമ്മതിച്ചു.
അതിന്റെ പരിണാമം ആണ് ഇപ്പോൾ നീതുവുമൊത്തുള്ള അജയ് യുടെ യാത്ര.
"ഇതെങ്ങോട്ടാ പോണേ….കുറെ ആയല്ലോ...ദേ ഇരുന്നെന്റെ ചന്തി….."
" ല്ല!!! ന്റെ നടു കഴച്ചിട്ടു വയ്യ…"
പറഞ്ഞു വന്നതിനിടയ്ക്ക് തെറ്റിക്കേറി വന്ന
💬 Comments
View all comments