Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
വാക്ക് ഉടനെ നാക്ക് കടിച്ചു കണ്ണിറുക്കി ഒന്നിരുത്തി അജയ് യെ നോക്കിയ ശേഷം നീതു തിരുത്തി.
"എവിടെയൊക്കെയാടി പെണ്ണെ നിന്റെ കഴക്കണേ….ചന്തിയോ..അതോ നടുവോ…
…...എങ്ങനെ കഴക്കാതിരിക്കും നടക്കുമ്പോൾ രണ്ടും തെക്കോട്ടും വടക്കോട്ടും തെറിക്കുന്നത് കണ്ടാൽ അറിയാം."
"അയ്യേ….ചീ…എന്തൊക്കെ വൃത്തികേടാ,.....ഈ മനുഷ്യൻ പറഞ്ഞു കൂട്ടുന്നെ…."
"അയ്യട വൃത്തികേടോ…..ഞാൻ ഉള്ളതെ പറഞ്ഞുള്ളൂ…
പക്ഷെ എനിക്കതാ ഇഷ്ടം...തെറിച്ചു നിക്കണ ചന്തി നിനക്ക് ഒരഴകാടി നീതമ്മോ…."
"ഞാൻ ഇനി മിണ്ടതില്ല….വഷളൻ പോലീസ്….എന്റെ തൊലിയുരിക്കുവാ….അങ്ങ് ചെല്ലട്ടെ ഞാൻ ചേച്ചിയോട് പറഞ്ഞുകൊടുക്കും,....
ആങ്ങളയുടെ വഷളത്തരം പെങ്ങൾമാരും കൂടെ അറിയട്ടെ…"
അജയ് യുടെ തോളത്തു നുള്ളി വലിച്ചു മുഖവും കയറ്റിപ്പിടിച്ചു പിന്നിടുന്ന വഴിയിലേക്കും നോക്കി ഇരിക്കുന്ന നീതുവിനെ അജയ് മിററിലൂടെ നോക്കി കണ്ടു.
ചുവന്നു തുടുത്ത അവളുടെ കവിളുകളും നാണത്താൽ ഇടയ്ക്കിടെ പല്ലുകൊണ്ടവൾ സ്വയം കടിക്കുന്ന ചെഞ്ചുണ്ടുകളും വീണ്ടും അവന്റെ ഉള്ളിൽ കുളിരുകോരിയിട്ടു.
"ഇറങ്….."
അജയ് യുടെ സ്വരം ഇതുവരെ ഇരുന്നതിൽ നിന്നും വല്ലാതെ നേർത്തിരുന്നു ഒപ്പം സ്വതസിദ്ധമായ കട്ടിക്ക് അല്പം ഉടവും തട്ടിയിരുന്നു.
ഒരു കുന്നിന്റെ താഴെ ആയിരുന്നു അവർ അപ്പോൾ ഇരുവശങ്ങളിലും അരയ്‌ക്കൊപ്പം പൊങ്ങി നിന്നിരുന്ന പുല്ലുകൾക്കിടയിൽ മുകളിലേക്ക് ഒരു ഒറ്റവരി പൊടിപ്പാത ഉണ്ടായിരുന്നു.
"നമുക്കൊന്ന് നടക്കാം നീതു…."
അവളുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പാതയിലൂടെ മുകളിലേക്ക് നടന്നു തുടങ്ങിയിരുന്നു.
അവന്റെ മനസ്സിൽ എന്താണ് എന്ന് ഇതിനകം മനസ്സിലായിരുന്ന നീതു ചില തീരുമാനങ്ങളുമായി അവനെ അനുഗമിച്ചു.
ചെറിയ രീതിയിൽ കുത്തി കിടന്നിരുന്ന കുന്നിലെ പുല്നാമ്പുകളെ വകഞ്ഞുമാറ്റി, നിറഞ്ഞു പിടയുന്ന ഹൃദയവുമായി അജയ് കയറി….
മുകളിലെ പരപ്പിലേക്ക് കയറുവാൻ അജയ് നീട്ടിയ കൈ നീതു പിടിച്ചു പിന്നീട് ആഹ് കയ്യുടെ ബലത്തിൽ അവൾ കുന്നിന്റെ മുകളിൽ എത്തി. അവിടെ ആകെ രണ്ടു മരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ പുൽക്കാട് അതിരിട്ടു മാറി നിന്നുകൊടുത്ത കുന്നിന്റെ ഒരു ചെറിയ പരപ്പിൽ ആരോ ചേർത്തുവച്ചെന്ന പോലെ തമ്മിൽ പുണർന്നു നിൽക്കുന്ന രണ്ടു മന്ദാര മരങ്ങൾ.
അവൻ അവളെ നോക്കാതെ അതിനു ചുവട്ടിലേക്ക് നടന്നു
വെള്ളനിറത്തിൽ പുതപ്പു വിരിച്ചപോലെ ആഹ് മരങ്ങൾക്ക് ചുവട്ടിൽ കാലം
💬 Comments
View all comments