0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 972

കഴിഞ്ഞ മന്ദാരപൂക്കൾ നിദ്ര പ്രാപിച്ചിരുന്നു.
പൊങ്ങിയും താഴ്ന്നും പറക്കുന്ന മഞ്ഞവാലുള്ള തുമ്പികൾ അവരുടെ രഹസ്യം കേൾക്കാൻ എന്നോണം അവർക്ക് ചുറ്റും അല്പം അകലത്തിൽ വലം വച്ചുകൊണ്ടിരുന്നു.

"നീതു…..എനിക്ക് പറയാനുള്ളത് എന്താവുമെന്ന് ഇതിനോടകം നീ ഊഹിച്ചിട്ടുണ്ടാവും…."

അവളുടെ സാമിപ്യം പുറകിൽ അറിഞ്ഞിരുന്ന അജയ് അവൾക്ക് മുഖം കൊടുക്കാതെ ഒരു പൂവിനെ കയിലെടുത്തുകൊണ്ട് പറഞ്ഞു.

"ഹ്മ്മ്….."

അവളിൽ നിന്നും പതിഞ്ഞ ഒരു മൂളൽ മാത്രം പുറത്തു വന്നു.

"എനിക്കൊരു ഉത്തരം വേണം നീതു…???
ഒരുപാട് വട്ടം ആലോചിച്ചിട്ടാണ് ഞാൻ ഇപ്പോൾ ഇവിടെ നിന്നെയും കൂട്ടി നിൽക്കുന്നത്…
എന്നെ നിരാശപ്പെടുത്തുന്ന വാക്ക് കേൾക്കരുത് എന്ന പ്രാർത്ഥനയോടെ….ബുദ്ധിയുള്ള കുട്ടിയാണ് നീ, നിന്റെ ഉത്തരം അതെന്തായാലും എനിക്ക് സമ്മതമാണ്….
ഒറ്റയ്ക്ക് ജീവിച്ചു മതിയായെടോ…….
നിന്നെ കണ്ടപ്പോൾ നിന്നെ അറിഞ്ഞപ്പോൾ മുതൽ ഇനി തല മണ്ണിൽ കുത്തും കാലം വരെ നിന്റെ കുറുമ്പും കൂടെ വേണം എന്ന് തോന്നി.
വന്നൂടെ നിനക്ക്…."

"ഇച്ഛായാ…..!!!!
ഞാൻ…….എങ്ങനെയാ….എനിക്കൊന്നും….."

"നിനക്ക് ആലോചിക്കാൻ ആണെങ്കിൽ ഇനിയും സമയം എടുത്തോളൂ...നീതു...പക്ഷെ നീ ഇപ്പോൾ എന്നെ വിളിച്ച വിളിയിൽ ഉണ്ട് ഞാൻ കൊതിക്കുന്ന നീ ഒളിപ്പിച്ചു വെക്കുന്ന നിന്റെ ഉത്തരം….,
അത് നിനക്ക് സ്വയം മനസിലാക്കാനുള്ള സമയം എത്ര വേണമെങ്കിലും നീ എടുത്തോളൂ…"

"ഇച്ഛായാ…..ഞാൻ അങ്ങനെ തന്നെ വിളിക്കുന്നൂ….
എന്നെക്കുറിച്ചു എന്തറിയാം,....ഈ ചാട്ടോം...ബഹളോം ഒക്കെ ഇതിനു മുൻപുള്ള മറ്റൊരു നീതുവിനെ മറക്കാനുള്ള എന്റെ തന്നെ ഒരു സ്വയം വിശ്വസിപ്പിക്കലാ….എന്റെ പാസ്റ് അറിഞ്ഞാൽ ചിലപ്പോൾ ഇച്ഛായൻ എന്നെ വെറുക്കും….ഞാൻ...ഞാൻ ചീത്തയാ….ഇച്ഛായാ...എന്നെ പോലെ ഒരുത്തിയെ വേണ്ട…."

ഇടറി തെറിച്ചു വീഴുന്ന വാക്കുകളുമായി നിന്ന് നീതു വിതുമ്പിയപ്പോൾ, അവളുടെ കണ്കോണിലെ നനവ് പെയ്തിറങ്ങുന്നത് കണ്ട അജയ് യുടെ പിടിയും വിട്ടുപോയിരുന്നു.

"എന്ത് ചീത്തയാന്നു….ഏഹ്… പറേടി പുല്ലേ….എന്ത് ചീത്തയാന്നു….നീ എന്താ വല്ല കടയിലെ പഴമോ പാലോ വല്ലതും ആണോ ചീത്തയായി പോവാൻ…"

അവളുടെ ചുമലിൽ പിടിച്ചു കുലുക്കിക്കൊണ്ട് അജയ് ചോദിച്ചപ്പോൾ കരഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് വീണു.

"ഇന്നലെ വരെ ഉള്ള നീതുവിനെ എനിക്ക് എന്നെക്കാളും നന്നായി അറിയാം….നീ തെറ്റു ചെയ്തെന്നു ഒരാളും പറയില്ല…
ഏതോ ഒരു പന്ന പൊലയാടിമോൻ നിന്റെ മനസ്

💬 Comments

View all comments