0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 973

കാണാതെ നിന്റെ ശരീരത്തെ പ്രേമിച്ചു.
അവന്റെ ആവേശം കെട്ടടങ്ങിയപ്പോൾ നിന്നെ വിട്ടേച്ചുംപോയി…
പിന്നെ നിലനിൽപ്പിന് വേണ്ടി, നിന്റെ കുടുംബത്തിനുവേണ്ടി ഒരു ഉമ്മൻ ഡോക്ടർ പിന്നെ ഒരു എച്ച് ആർ...ഇത്രൊല്ലേ ഉള്ളൂ, നിന്റെ നീ പറയുന്ന നീ ഉയർത്തി പിടിച്ചോണ്ടു നടക്കുന്ന ചീത്ത ആയ കണക്കുകൾ….അതോ ഇനി വേറെയും ഉണ്ടോ…
ഉണ്ടെങ്കിലും എനിക്ക് ഒന്നൂല്ല….
എനിക്കും ഉണ്ടായിട്ടുണ്ട് ജീവിതത്തിൽ അങ്ങനെ പലരും പക്ഷെ അവരൊന്നും എന്നെ നീ തോട്ടപോലെ തോട്ടിട്ടില്ല….
ഇന്നലെ വരെ ഉള്ള നീ എനിക്ക് വിഷയമേ അല്ല."

"ഇച്ഛായാ……"

നിറഞ്ഞു തുളുമ്പിയ പ്രതീക്ഷ നിറച്ച കണ്ണുകളുമായി തന്നെ ഉറ്റു നോക്കുന്ന നീതുവിനെ കണ്ട് അജയ് യുടെ കണ്ണുകളും അല്പം നിറഞ്ഞു വന്നു.

"ഇങ്ങോട്ടു വാടി കുരുത്തം കെട്ടവളെ….പിടിച്ചു നിൽക്കുന്ന എന്നെക്കൂടി കരയിക്കാനായിട്ട്….."

അവളെ തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചുകൊണ്ട് അജയ് പറഞ്ഞു.

"പലരും എന്റെ മുൻപിൽ വന്നു കരഞ്ഞിട്ടുണ്ട്, പലരുടെയും പച്ചയായ വേദനയുടെ ജീവിതം കണ്ടു നെഞ്ച് മുറിഞ്ഞിട്ടുണ്ട്, പക്ഷെ ഇപ്പോൾ എന്റെ കണ്ണിൽ നിന്നും ഒഴുകി വീണ പോലെ കണ്ണീർ ഇതിനു മുൻപ് ഒരിക്കൽ മാത്രമേ എന്നിൽ നിന്ന് വീണിട്ടുള്ളൂ…
അത് നീ അറിയണം."

"അറിയണം….എനിക്ക് അറിയണം...എന്നെക്കാളും യോഗ്യതയുള്ള എത്ര പെണ്കുട്ട്യോൾ എണ്ടാവും ഇച്ഛായന് വേണ്ടി എന്നിട്ടും എന്തിനാ ഞാൻ എന്ന് എനിക്കറിയണം."

"പറയാം അതിനുമുൻപ് ഈ ഇച്ഛായൻ വിളി പെട്ടെന്ന് എങ്ങനെ വന്നെടി ഉണ്ടക്കണ്ണി…."

നെഞ്ചിൽ മുഖം പൂഴ്ത്തി അജയ് യെ ചുറ്റിപ്പിടിച് നിന്ന നീതുവിന്റെ താടി പിടിച്ചുയർത്തി ചോദിച്ചപ്പോൾ, മുഖം പെട്ടെന്ന് ചുവന്നു മൂക്കിന് തുമ്പിൽ ചുവപ്പു രാശി കൂടി വന്നു അജയ്‌യുടെ നോട്ടം താങ്ങാനാവാതെ നീതു വീണ്ടും നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.

"അത്…..എന്നെ ഇങ്ങോട്ടു കൊണ്ട് വന്നപ്പോഴെ ഉദ്ദേശം എനിക്ക് മനസ്സിലായിരുന്നൂ….പിന്നെ പെട്ടെന്നുള്ള അഹ് ഒരു അവസ്ഥയിൽ എന്റെ നാവിന്റെ പിടി വിട്ടു പോയതാ…"

"എടി നീതാമ്മേ….."

അവളുടെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ച തന്റെ കൈ ഇറുക്കികൊണ്ട് നീതുവിനെ അജയ് എടുത്തുയർത്തി.

"ഹ ഹ ഹ …...ഇങ്ങേർക്ക് ഇതെന്താ പ്രാന്ത് പിടിച്ചോ...കർത്താവെ…
എന്നെ താഴെ ഇറക്കടാ ഇച്ഛായാ…,"

ഉറക്കെ ചിരിച്ചുകൊണ്ട് നീതു പറഞ്ഞു.

💬 Comments

View all comments