Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
അത് കേട്ട അജയ് അവളെ തന്റെ നെഞ്ചിലൂടെ ഉരച്ചുകൊണ്ട് താഴേക്ക് നിർത്തി.
അവളുടെ ഉയർച്ച താഴ്ചകൾ തന്റെ ശരീരത്തിലൂടെ ഞെങ്ങി ഞെരുങ്ങി ഇറങ്ങിയപ്പോൾ രണ്ടു പേരുടെയും ഹൃദയം നിലവിട്ടു മിടിച്ചു.
എങ്കിലും അവർ പരസ്പരം അകലാതെ ഇരുവരുടെയും ദേഹത്തെ ചൂട് ആസ്വദിച്ചുകൊണ്ട് അങ്ങനെ തന്നെ നിന്നു.
"ഹ്മ്മ്…..ഇനി പറ എന്തുകൊണ്ടാ ഞാൻ…..ഇനി പറ."
"ഹാ കിടന്നു പിടക്കാതെടി പെണ്ണെ….ഞാൻ പറയാം."
നീതുവിനെയും കൊണ്ട് അജയ് ആഹ് വെള്ളപ്പൂക്കളുടെ പരവതാനിയിൽ മരത്തിൽ ചാരി ഇരുന്നു, നെഞ്ചോടു ചേർത്ത് നീതുവിനെയും ഇരുത്തി.
"ഞാൻ എന്തുകൊണ്ടാ ഇത്ര നാൾ ഒരു കല്യാണം കഴിക്കാതെ ഇരുന്നതെന്നു നിനക്കറിയോ…"
"ആവോ, വല്ല തേപ്പും കിട്ടിക്കാണും സാധാരണ അങ്ങനെ ആണല്ലോ…."
നെഞ്ചിൽ നിന്നും മുഖം ഉയർത്തി കുസൃതി തിളങ്ങുന്ന കണ്ണുകളുമായി നീതു അജയ് യോട് പറഞ്ഞു.
"നീ വെറും പൊട്ടിപെണ്ണാണെന്നു പറയുന്നതൊക്കെ വെറുതയാട്ടോ….തിന്നുന്ന ചോറിനുള്ള ഇത്തിരി പോലം ബുദ്ധി ഒക്കെ പെണ്ണിനുണ്ട്…."
അവളുടെ തലയിൽ തട്ടി അജയ് പറഞ്ഞപ്പോൾ ചുണ്ടു കൂർപ്പിച്ചു നീതുവിന്റെ തല വീണ്ടും ഉയർന്നു…
"ദേ...ഇച്ഛായാ...എന്നെ കളിയാക്കിയാൽ ഞാൻ പൊയ്ക്കളയുമേ….പിന്നെ ഇവിടെ ഒറ്റയ്ക്കിരുന്നു തേപ്പ് കിട്ടിയ കഥ പറയേണ്ടി വരും…
കേട്ടല്ലോ ഹും…."
"എന്റെ പോന്നു മോളെ ചതിക്കല്ലേ...നിന്നെ ഒന്ന് ഒറ്റയ്ക്ക് ഇങ്ങനെ കിട്ടാൻ വേണ്ടി ഗംഗയ്ക്ക് ഒരു കുഴിമന്തിയാ കൈക്കൂലി കൊടുത്തത്...എന്റെ കൊച്ചായിട്ടു എന്റെ കുഴിമന്തിയുടെ കാശ് മുക്കി കളയല്ലേ…."
"ആഹ് അപ്പോൾ ചേച്ചിടെ മോൻ, ചേച്ചിയെ വാരാതെ മോന്റെ വലയും പൊട്ടിച്ചു ചാടിപ്പോയ കിളിയുടെ കഥ പറ…"
പുരികം ഉയർത്തി കള്ളച്ചിരിയോടെ നുണക്കുഴി തെളിച്ചു നീതു അജയ് യെ നോക്കി.
അവളുടെ കവിളിൽ ഒന്ന് വേദനിപ്പിക്കാതെ പിച്ചിയ അജയ് കുന്നിനു മുൻപിലെ നീണ്ട വിദൂരതയിലേക്ക് കണ്ണ് നട്ടു.
"തേപ്പ് തന്നെ ആയിരുന്നു, നല്ല ഒന്നാന്തരം തേപ്പ്,
പക്ഷെ തേച്ചത് ഞാനോ അവളോ ആയിരുന്നില്ല, മോളിലിരുന്നു എല്ലാം കാണുന്ന ഒടേതമ്പുരാൻ…
അങ്ങേരാണ് പതിനേഴാം വയസ്സുമുതൽ ഇതുവരെ ഉണ്ടായിരുന്ന എന്നിലെ ഒറ്റയാനെ ഉണ്ടാക്കിയത്….
നിന്റെ യോഗ്യത എന്താണെന്ന് അറിയണ്ടേ…
ഈ കുസൃതി തിളങ്ങുന്ന കണ്ണുകൾ….
…..പതിനേഴാം വയസ്സിൽ എനിക്ക് നഷ്ടപെട്ട ഈ തിളങ്ങുന്ന കണ്ണുകൾ…
💬 Comments
View all comments