0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 975

അതായിരുന്നു നിന്റെ യോഗ്യത.
പതിമൂന്നാം വയസ്സുമുതൽ എനിക്ക് കിട്ടിയ കൂട്ടായിരുന്നു അവൾ ഞങ്ങൾ വീട് വാങ്ങി വന്നപ്പോൾ തൊട്ടപ്പുറത്തെ വലിയ തറവാട്ടിലെ ഏറ്റവും താഴത്തെ കണ്ണി..
പുതിയ ഇടത്തു
ഒറ്റപ്പെട്ടു പോയി എന്ന് തോന്നിതുടങ്ങിയപ്പോൾ, വെറും ഒറ്റ ദിവസം കൊണ്ട് എന്റെ ഉള്ളിൽ കയറി ഉള്ളം നിറച്ചവൾ.
ആരതി.

അവളായിരുന്നു പിന്നീട് എനിക്കെല്ലാം….ഉള്ളിൽ തോന്നിയ പ്രണയം തമ്മിൽ പറയാതെ ഞങ്ങൾ ഓരോ നാളുകളും പ്രണയിച്ചു, അവളുടെ നുണക്കുഴി വിടരുന്ന കവിളിണകളും
തിളങ്ങുന്ന കുസൃതി കണ്ണുകളും, അവൾ എനിക്ക് എന്നും തരുന്ന സമ്മാനങ്ങളായിരുന്നു.

എന്റെ പതിനേഴാം പിറന്നാളിന് അവൾ എന്റെ കവിളിൽ തൊടിയിലെ പാലമരത്തിന് മറവിൽ വച്ച് ചുംബനത്തിനൊപ്പം തന്നത് അത്രയും നാൾ ഉള്ളിലൊളിപ്പിച്ച പ്രണയം കൂടെ ആയിരുന്നു.

കിട്ടിയ ആദ്യ ചുംബനത്തിന്റെ മധുരത്തിൽ തരിച്ചു നിന്ന എന്നെ എനിക്കിപ്പോഴും ആഹ് മരത്തിനു കീഴിൽ നിന്നാൽ കാണാം…"

കൈ കൊണ്ട് ഒരു ഓർമയിൽ ആണ്ടു പോയ പോലെ അജയ് സ്വന്തം കവിളുകൾ തഴുകിയപ്പോൾ
അവന്റെ നെഞ്ചിൽ ചാരി വിടർന്ന മിഴിയിണയിൽ ഒരു കൊച്ചു കുട്ടിയുടെ ആകാംഷയോടെ നീതു കേട്ടിരുന്നിരുന്നു.
അവനെ സ്വപ്നത്തിൽ നിന്നും ഉണർത്താൻ എന്ന വണ്ണം അവന്റെ കവിളിൽ വച്ചിരുന്ന കൈക്ക് മുകളിൽ നീതു അവളുടെ കൈകൂടി വച്ചു.
അവളെ മുഖം കുനിച്ചു നോക്കിയ അവന്റെ കണ്ണുകൾ പതിയെ സജലങ്ങളാവുന്നത് നീതു നോക്കികണ്ടപ്പോൾ ഉള്ളിൽ വല്ലാതെ നീറ്റൽ പടരുന്നത് അവളറിഞ്ഞു.

"എന്നെ നോക്കി കിലുക്കാം പെട്ടിപോലെ ചിരിച്ചുകൊണ്ടോടുന്ന ആദിയെ നോക്കി ആഹ് ചുവട്ടിൽ അന്ന് ഞാൻ നിൽക്കുമ്പോൾ ഓർത്തിരുന്നില്ല, വിടർന്നു തുടങ്ങിയ പ്രണയം ഒരു ദിവസത്തിനപ്പുറം ഏതൊരു പൂവും കൊഴിയുംപോലെ കൊഴിഞ്ഞു വീഴുമെന്ന്.
പിറ്റെന്നവൾക്കായി പറിച്ചുകൂട്ടിയ മുല്ലപ്പൂക്കൾ വാഴയിലകുമ്പിളിലാക്കി എത്തിയ എന്നെ കാത്ത് അവൾ നിന്നത് തൊടിയിലെ കുളത്തിൽ മരവിച്ചു വിളറിയ വെറും ശരീരം മാത്രമായിട്ടായിരുന്നു.
ഒരു നോക്കേ എനിക്ക് നോക്കാൻ കഴിഞ്ഞുള്ളു നീതു, അവളുടെ പ്രകാശം പടർത്തുന്ന മുഖം കണ്ടു ശീലിച്ച എനിക്ക് അവളെ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല.
തലയിലേക്ക് കയറിക്കൂടിയ ഇരുട്ട് മാറുമ്പോഴേക്ക് എന്റെ ആദി എന്നെ വിട്ടു യാത്ര ആയിരുന്നു.
കാൽ വഴുതി കുളത്തിലേക്ക്

💬 Comments

View all comments