Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
വീണു തലയ്ക്ക് പറ്റിയ പരിക്കുമായി ഞാൻ വരുന്നതും കാത്ത് അവൾ കിടന്നിരുന്നു, 'എന്നെയും കാത്ത്….'
ആഹ് തോന്നൽ എന്നെ വേട്ടയാടിയതിന് കണക്കുകൾ ഇല്ല…
അവളുടെ ഓര്മ നെഞ്ചിൽ നിറഞ്ഞു നിന്നിരുന്നത് കൊണ്ട് വേറെ ഒരു പെണ്ണും ഹൃദയത്തിലേക്ക് കയറിയില്ല….കയറ്റാൻ എനിക്ക് കഴിയുമായിരുന്നില്ല."
അജയ്‌യുടെ ഓരോ വാക്കും അവന്റെ നെഞ്ചിന്റെ താളം ശ്രെവിച്ചു കൊണ്ട് കിടന്നിരുന്ന നീതുവിന്റെ നെഞ്ചിനെ തുളച്ചുകൊണ്ടിരുന്നു.
ആഹ് വേദന നീർക്കണങ്ങളായി കണ്ണിലൂടെ പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.
" ബോധം പൂർണ്ണമായി നശിച്ചു കിടന്നുറങ്ങുന്ന ചില രാത്രികളിൽ അവളെ ഞാൻ കാണാറുണ്ട് എന്റെ സ്വപ്നത്തിൽ, എന്റെ അടുത്തവൾ വന്നിരിക്കും എന്നെ തലോടും, എന്നാൽ പതിയെ എന്റെ സ്വപ്നത്തിൽ നിന്ന് കൂടി അവൾ മായാൻ തുടങ്ങിയപ്പോൾ എനിക്ക് പേടി ആയി.
ഇതിനിടയിൽ അന്തികൂട്ടിനു എന്നെ തേടി വന്നതും ഞാൻ പോയതുമായ പെണ്ണുങ്ങൾ, ഇവരാരും പക്ഷെ എന്റെ ഹൃദയം കണ്ടിട്ടില്ല, അത് കൊണ്ടവൾ അവൾ മാത്രം ആയിരുന്നു ആദി.
അതങ്ങനെ ആവണം എന്ന എന്റെ വാശി ആയിരുന്നു ഇതുവരെ ഉള്ള ഒറ്റയ്ക്കുള്ള ജീവിതം."
അജയ് പറഞ്ഞു നിർത്തിയപ്പോൾ നീതു തല ഉയർത്തി സംശയത്തോടെ അവനെ നോക്കി.
"എന്നിട്ടെന്തു പറ്റി ഇപ്പോൾ….."
നീതു സംശയം വിടാതെ അവനെ നോക്കി.
"നീയാണ് പെണ്ണെ….അതിനു കാരണം, പിന്നെ ആദിയും…."
അവൻ പറഞ്ഞത് മനസ്സിലാവാതെ വീണ്ടും അവനെ നോക്കി കണ്ണ് മിഴിച്ച നീതുവിനെ തന്റെ നെഞ്ചിലേക്ക് അമർത്തി കെട്ടിപ്പിടിച്ചുകൊണ്ട് അജയ് വീണ്ടും പറഞ്ഞു തുടങ്ങി.
"നീ അവളെ വീണ്ടും എന്നിലേക്ക് നിറച്ചു പഴയതിലും അധികമായി.
നിന്റെ ഉള്ളിൽ എവിടെയൊക്കെയോ അവളുണ്ട്… നിന്നെ കണ്ട നാൾ മുതൽ അതെനിക്ക് അറിയാൻ കഴിയുന്നുണ്ട്.
ഒരിക്കലെന്റെ സ്‌മൃതിയുടെ ആഴങ്ങളിൽ മാഞ്ഞു തുടങ്ങിയിരുന്ന ആഹ് സ്വപ്നത്തെ നിന്നെ കണ്ടനാൾ മുതൽ ഞാൻ വീണ്ടും പുൽകി തുടങ്ങി, പക്ഷെ അപ്പോൾ ഞാൻ കാത്തിരുന്ന ആദിയുടെ മുഖം നീയായി പരിണമിച്ചിരുന്നു.
ആദിയെ ഉള്ളിൽ വെച്ചുകൊണ്ട് നിന്നെ സ്നേഹിക്കാൻ കഴിയുമോ എനിക്കറിയില്ലായിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് അറിയാം നിന്നെ എനിക്ക് നീയായി തന്നെ സ്നേഹിക്കാൻ കഴിയും ഉള്ളിൽ കൊണ്ട് നടക്കാൻ കഴിയും."
"ഐ ലവ് യൂ നീതു…"
💬 Comments
View all comments