Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]
പകരം ഉയർന്നു വന്നു ചുണ്ടിലൊരു ഉമ്മയായിരുന്നു നീതുവിന്റെ മറുപടി, അജയ് യുടെ ചുണ്ടൊന്നു നുണഞ്ഞു, നാണം പൂണ്ടു നെഞ്ചിലേക്ക് മുഖം താഴ്ത്തിയ നീതുവിനെ തന്നിലേക്ക് അടക്കി പിടിച്ചു അജയ് ആഹ് നിമിഷം ആസ്വദിച്ചു.
" അടുത്ത ആഴ്ച മോൾ നേരെ നാട്ടിലെ വീട്ടിലേക്ക് വിട്ടോ, ഇനി അധികം വൈകിക്കാനൊന്നും ഇല്ല...ബുധനാഴ്ച എന്റെ പെങ്ങന്മാരേം ഇന്ദിരാമ്മേം അനിയനേം കൂട്ടി ഞാൻ വരുന്നുണ്ട് നിന്റെ വീട്ടിൽ പെണ്ണ് ചോദിക്കാൻ…"
അജയ് പറഞ്ഞത് കേട്ടിട്ടും എന്തോ ചിന്തയിലാണ്ടു നിൽക്കുന്ന നീതുവിന്റെ മുന്നിൽ വിരൽ ഞൊടിച്ചു അജയ് അവളുടെ ശ്രെദ്ധ പിടിച്ചു.
"എന്താടോ പറ്റിയെ….കല്യാണം ഇപ്പോൾ വേണ്ടെന്നു തോന്നണുണ്ടോ… അതോ വീട്ടിൽ പ്രശ്നം എന്തേലും ഉണ്ടോ…"
അജയ് യുടെ സ്വരത്തിലെ ആശങ്ക തിരിച്ചറിഞ്ഞ നീതു ഒരു പുഞ്ചിരി മുഖത്ത് വരുത്തി.
"അതല്ല ഇച്ഛായാ….അമ്മയ്ക്ക് എന്നെ ഇഷ്ടാവോ….ഞാൻ നമ്മുടെ മതം…."
"ഹോ ഇത്രേ ഉള്ളോ….
ഞാൻ അങ്ങ് പേടിച്ചു പണ്ടാരം അടങ്ങിപോയി…
ഡി നീതമ്മോ നീ മതത്തിന്റെ കാര്യം അങ്ങ് വിട്…നിന്റെ വിശ്വാസം നിനക്ക് എന്റെ വിശ്വാസം എനിക്ക് അത്രേ ഉള്ളൂ ഇന്ദിരാമ്മയുടെ കാര്യം, പിന്നെ നിന്നെ ഇഷ്ടവുന്ന കാര്യം, നിന്നെ കൊണ്ട് പോയി നിർത്തി ഞാൻ എങ്ങനെ ഉണ്ട് നിന്നെ കാണാൻ എന്ന് ഇന്ദിരാമ്മയോട് ചോദിച്ചാൽ അടുത്ത സെക്കന്റിൽ എന്റെ കയ്യിൽ ഇന്ദിരാമ്മ താലി തന്നിട്ട് കെട്ടാൻ പറയും.
അത്ര കൊതിച്ചു നിൽപ്പാ പാവം….
…...പിന്നെ ആകെ ഉള്ളൊരു പ്രശ്നം ഇത്രയും നാൾ ഇങ്ങനെ ബലം പിടിച്ചു നടന്നിട്ട് ഇപ്പോൾ പെട്ടെന്ന് ഞാൻ കല്യാണൊന്നും പറഞ്ഞു ഇന്ദിരാമ്മയുടെ അടുത്ത് ചെന്നാൽ ഉണ്ടാവുന്ന ചളിപ്പ് ഓർക്കുമ്പോഴാ…..
……..ഹാ അതിനും ഇനി ആഹ് കുരുപ്പുകളുടെ കാലു പിടിക്കണം…"
ഒരു ദീർഘനിശ്വാസത്തോടെ അജയ് പറഞ്ഞു നിർത്തി.
"അതേതു കുരുപ്പുകൾ….??"
"ഓഹ്, …...എടി പൊട്ടിക്കാളി എന്റെ പെങ്ങന്മാരു, മൂന്നെണ്ണം...നിന്റെ നാത്തൂന്മാരു….
ഗംഗയും വസുവും മീനുവും.
പിന്നെ നീ ആയതുകൊണ്ട് മൂന്നും വലിയ പണി ഒന്നും തരാതെ ഇത് നടത്തിക്കോളും, എന്ന പ്രതീക്ഷയിലാണ് ഞാൻ."
"ഹ്മ്മ്…."
"എന്താടി നീതമ്മോ നിന്റെ മൂളലിന് ഒരു ശക്തി ഇല്ലാത്തെ…
ഇനി നിന്റെ വീട്ടിൽ എന്തേലും
💬 Comments
View all comments