0%

Chapter Title : യുഗങ്ങൾക്കപ്പുറം നീതു [Achillies]

Author : Achillies Read All Parts 2K

അവൾ കുന്നിന്റെ മുകളിൽ എത്തി. അവിടെ ആകെ രണ്ടു മരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ പുൽക്കാട് അതിരിട്ടു മാറി നിന്നുകൊടുത്ത കുന്നിന്റെ ഒരു ചെറിയ പരപ്പിൽ ആരോ ചേർത്തുവച്ചെന്ന പോലെ തമ്മിൽ പുണർന്നു നിൽക്കുന്ന രണ്ടു മന്ദാര മരങ്ങൾ.

അവൻ അവളെ നോക്കാതെ അതിനു ചുവട്ടിലേക്ക് നടന്നു
വെള്ളനിറത്തിൽ പുതപ്പു വിരിച്ചപോലെ ആഹ് മരങ്ങൾക്ക് ചുവട്ടിൽ കാലം കഴിഞ്ഞ മന്ദാരപൂക്കൾ നിദ്ര പ്രാപിച്ചിരുന്നു.
പൊങ്ങിയും താഴ്ന്നും പറക്കുന്ന മഞ്ഞവാലുള്ള തുമ്പികൾ അവരുടെ രഹസ്യം കേൾക്കാൻ എന്നോണം അവർക്ക് ചുറ്റും അല്പം അകലത്തിൽ വലം വച്ചുകൊണ്ടിരുന്നു.

"നീതു…..എനിക്ക് പറയാനുള്ളത് എന്താവുമെന്ന് ഇതിനോടകം നീ ഊഹിച്ചിട്ടുണ്ടാവും…."

അവളുടെ സാമിപ്യം പുറകിൽ അറിഞ്ഞിരുന്ന അജയ് അവൾക്ക് മുഖം കൊടുക്കാതെ ഒരു പൂവിനെ കയിലെടുത്തുകൊണ്ട് പറഞ്ഞു.

"ഹ്മ്മ്….."

അവളിൽ നിന്നും പതിഞ്ഞ ഒരു മൂളൽ മാത്രം പുറത്തു വന്നു.

"എനിക്കൊരു ഉത്തരം വേണം നീതു…???
ഒരുപാട് വട്ടം ആലോചിച്ചിട്ടാണ് ഞാൻ ഇപ്പോൾ ഇവിടെ നിന്നെയും കൂട്ടി നിൽക്കുന്നത്…
എന്നെ നിരാശപ്പെടുത്തുന്ന വാക്ക് കേൾക്കരുത് എന്ന പ്രാർത്ഥനയോടെ….ബുദ്ധിയുള്ള കുട്ടിയാണ് നീ, നിന്റെ ഉത്തരം അതെന്തായാലും എനിക്ക് സമ്മതമാണ്….
ഒറ്റയ്ക്ക് ജീവിച്ചു മതിയായെടോ…….
നിന്നെ കണ്ടപ്പോൾ നിന്നെ അറിഞ്ഞപ്പോൾ മുതൽ ഇനി തല മണ്ണിൽ കുത്തും കാലം വരെ നിന്റെ കുറുമ്പും കൂടെ വേണം എന്ന് തോന്നി.
വന്നൂടെ നിനക്ക്…."

"ഇച്ഛായാ…..!!!!
ഞാൻ…….എങ്ങനെയാ….എനിക്കൊന്നും….."

"നിനക്ക് ആലോചിക്കാൻ ആണെങ്കിൽ ഇനിയും സമയം എടുത്തോളൂ...നീതു...പക്ഷെ നീ ഇപ്പോൾ എന്നെ വിളിച്ച വിളിയിൽ ഉണ്ട് ഞാൻ കൊതിക്കുന്ന നീ ഒളിപ്പിച്ചു വെക്കുന്ന നിന്റെ ഉത്തരം….,
അത് നിനക്ക് സ്വയം മനസിലാക്കാനുള്ള സമയം

💬 Comments

View all comments